സ്വന്തം ലേഖകൻ: ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്ആറിലെ ‘നാട്ട് നാട്ട്’. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല് സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. ഇന്ത്യയ്ക്ക് …
സ്വന്തം ലേഖകൻ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 75 കലാകാരന്മാരൊന്നു ചേർന്നൊരുക്കിയ സംഗീത ആൽബം ആസ്വാദകഹൃദയങ്ങള് കീഴടക്കുന്നു. ജയ ഹേ 2. 0 എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സുരേന്ദ്രോ മുള്ളിക്, സൗമ്യജിത് ദാസ് എന്നിവരാണ് പാട്ടിനു പിന്നിൽ. ദേശസ്നേഹമുണർത്തുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. രബീന്ദ്രനാഥ ടഗോർ രചിച്ച ഭാരത് ഭാഗ്യ വിധാതയ്ക്ക് അഞ്ച് …
സ്വന്തം ലേഖകൻ: ഗോൾഡൻ ഗ്ലോബിനു പിന്നാലെ ക്രിട്ടിക്സ് ചോയ്സ് അവാർഡ് 2023ലും തിളങ്ങി എസ്.എസ്. രാജമൗലിയുടെ ആർആർആർ. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഗാനം എന്നിങ്ങനെ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് ആർആർആർ സ്വന്തമാക്കിയത്. ഓസ്കർ ലക്ഷ്യമിട്ട് മുന്നേറുന്ന ചിത്രത്തിന് ക്രിട്ടിക്സ് ചോയ്സ് അവാർഡ് കൂടി ലഭിച്ചതോടെ അണിയറ പ്രവർത്തകരും ഇന്ത്യൻ സിനിമാ പ്രേമികളും വലിയ …
സ്വന്തം ലേഖകൻ: എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്.ആര്.ആറിന് മികച്ച ഒറിജിനല് സോങ് വിഭാഗത്തില് ഗോള്ഡന് ഗ്ലോബ് പുരസ്കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്ലി ഹില്ട്ടണ് ഹോട്ടലില് നടന്ന ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനമുണ്ടായത്. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്കിയത്. കാലഭൈരവ, രാഹുല് …
സ്വന്തം ലേഖകൻ: മഞ്ഞു മാറ്റുന്നതിനിടെയുണ്ടായ അപകടത്തില് നടന് ജെറമി റെന്നര് ഗുരുതരാവസ്ഥയില്. നടന്റെ വക്താവാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടം നടന്നത്. ഉടനെതന്നെ ആകാശമാര്ഗ്ഗം ആശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സയാണ് താരത്തിന് നല്കുന്നതെന്നും വക്താവ് പറഞ്ഞതായി ഡെഡ്ലൈന് റിപ്പോര്ട്ട് ചെയ്തു. വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്താണ് ജെറമി റെന്നര് താമസിക്കുന്നത്. മഞ്ഞുവീഴ്ചയെ തുടര്ന്ന് പുതുവര്ഷത്തിന്റെ …
സ്വന്തം ലേഖകൻ: ദുബായിൽ വച്ച് വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ മെഡിക്കൽ പരിശോധന പൂർത്തിയായി. വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു പരിശോധന. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ ഷൈൻ ഉടൻ നാട്ടിലേക്കു തിരിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഷൈനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഒരിക്കൽ എക്സിറ്റ് അടിച്ചതിനാൽ പുതിയ വിസിറ്റ് …
സ്വന്തം ലേഖകൻ: ദുൽഖർ സൽമാനു നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അൾട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്ക് എഫ് 77 വിപണിയിൽ. ഒർജിനൽ, റെക്കോൺ എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന ബൈക്കിന്റെ വില യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ്. ഇതു കൂടാതെ എഫ് 77 ന്റെ പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കി. 77 എണ്ണം …
സ്വന്തം ലേഖകൻ: സ്റ്റീവൻ സ്പീൽബർഗിന് ദ ടെർമിനൽ എന്ന ചിത്രമെടുക്കാൻ പ്രചോദനമായ മെഹ്റാൻ കരീമി നാസ്സെറി (70) അന്തരിച്ചു. 18 വർഷം ജീവിക്കുകയും വീടെന്ന് വിശേഷിപ്പിക്കുകയും ചെയ്ത പാരീസിലെ ചാൾസ് ഡി ഗലേ വിമാനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞദിവസം ഉച്ചയോടെ വിമാനത്താവളത്തിലെ 2 എഫ് ടെർമിനലിൽ വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. പാരീസ് വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. …
സ്വന്തം ലേഖകൻ: തനിക്ക് ലഭിച്ച ഓസ്കാർ പുരസ്കാരം യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിക്ക് നൽകി ഹോളിവുഡ് താരം ഷോൺ പെൻ. രാജ്യതലസ്ഥാനമായ കീവിൽ വെച്ചാണ് ഈ കൈമാറ്റം നടന്നത്. തന്റെ ടെലിഗ്രാം ചാനലിലൂടെ സെലൻസ്കി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്. ഷോൺ പെന്നിന് സെലൻസ്കി യുക്രൈന്റെ ഓർഡർ ഓഫ് മെറിറ്റ് നൽകുന്നതും വീഡിയോയിലുണ്ട്. യുക്രൈൻ …
സ്വന്തം ലേഖകൻ: നടന് ശ്രീനാഥ് ഭാസിക്കെതിരായ കേസില് സ്റ്റേ. കേസ് റദ്ദാക്കണമെന്ന ശ്രീനാഥ് ഭാസിയുടെ ഹര്ജിയിലാണ് നടപടി. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. നടനെതിരേയുള്ള പരാതി പിന്വലിക്കുമെന്നറിയിച്ച് അവതാരക വ്യക്തമാക്കിയതോടെയാണ് എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം മുമ്പ് ഭാസിയെ …