സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി നാലു ദിവസം. മേയ് 1 ഞായർ മുതൽ 4 വരെ ആയിരിക്കും അവധി. ഏപ്രിൽ 30 ന് (റമസാൻ 29) ആയിരിക്കും അവസാന പ്രവൃത്തി ദിനം. മേയ് 5 ന് ഒാഫിസുകളും സ്ഥാപനങ്ങളും വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നു മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു. അതേസമയം, …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം നൽകരുതെന്ന് മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. ഏതു സാഹചര്യമായാലും മൂന്നാഴ്ചയിൽ ഓവർടൈം ഉൾപ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണു വ്യവസ്ഥ. അതായത് ആഴ്ചയിൽ 48 മണിക്കൂർ. അധികജോലി നൽകുമ്പോൾ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നൽകണം. അടിസ്ഥാന ശമ്പളത്തിന്റെ 25 …
സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ യു.എ.ഇയിലേക്കുള്ള യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ അനുമതി തേടണമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിൽ പാസ്പോർട്ടുകളിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നു. എയർ ഇന്ത്യ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പാസ്പോർട്ട് പുതുക്കിയാലും വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാറില്ല. വിസ പഴയ പാസ്പോർട്ടിൽ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് താമസ രേഖയായി ഇന്ന് ഏപ്രില്‍ 11 മുതല്‍ എമിറേറ്റ്‌സ് ഐഡി മാത്രം മതി. പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന താമസവിസ ഇനി ആവശ്യമില്ല. വിസ സ്റ്റാമ്പിംഗ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനം നിലവില്‍ വന്നതോടെയാണിത്. ഇനി മുതല്‍ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി മാത്രം മതിയാകും. ഇതുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: തവല്‍ക്കനയിലെ ആരോഗ്യനില തിരുത്താന്‍ സൗദി അറേബ്യയില്‍ എത്തുന്ന സന്ദര്‍ശകര്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കി അധികൃതര്‍. കോവിഡിനെതിരെയുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് നേടിയ ശേഷം സന്ദര്‍ശന വിസയില്‍ രാജ്യത്ത് എത്തിയവരുടെ സ്റ്റാറ്റസ് തവല്‍ക്കന ആപ്പില്‍ ഇന്‍ഷുര്‍ ചെയ്ത സന്ദര്‍ശകര്‍ എന്ന് രേഖപ്പെടുത്താതെ വന്നാല്‍ അത്തരം സന്ദര്‍ശകര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സിലുമായി ബന്ധപ്പെടണമെന്ന് തവല്‍ക്കന അധികൃതര്‍ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സർവിസുകളുടെ വിലക്കുകൾ നീങ്ങുകയും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യുമെന്ന് കാത്തിരുന്നവർക്ക് ഇരുട്ടടിയായി നിരക്കുകൾ കുത്തനെ വർധിച്ചു. നേരത്തേയുണ്ടായിരുന്ന ചാർട്ടർ ൈഫ്ലറ്റുകൾ ഇല്ലാതാവുകയും എന്നാൽ പുതിയ സർവിസുകൾ ആരംഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് യാത്രക്കാർ ദുരിതത്തിലായത്. പ്രധാനമായും കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും ദമ്മാമിലേക്കുള്ള യാത്രക്കാരാണ് വെട്ടിലായത്. ഇവിടെനിന്ന് പുതിയ വിമാന സർവിസുകൾ ആരംഭിച്ചിട്ടില്ല എന്നു മാത്രമല്ല …
സ്വന്തം ലേഖകൻ: യുഎഇയിൽ നിയന്ത്രിത പട്ടികയിലുള്ള ഔഷധങ്ങളുമായി വരുന്നവർ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് ആരോഗ്യ മന്ത്രാലയം. വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ 3 മാസത്തേക്കുള്ളതു മാത്രം കൊണ്ടുവരാനാണ് അനുവാദം. ഇതിന് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നേരത്തേ റജിസ്റ്റർ ചെയ്ത് അനുമതി വാങ്ങണം. വിനോദ സഞ്ചാരികൾക്ക് ഇതു നിർബന്ധമല്ലെങ്കിലും താമസക്കാർക്കു നിർബന്ധമാണെന്നു വ്യക്തമാക്കി. റജിസ്റ്റർ ചെയ്യുമ്പോൾ ഔഷധങ്ങളുടെ വിശദാംശങ്ങൾ നൽകണം. …
സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് ഈ മാസം 27 മുതൽ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെയും സമയത്തിലെയും മാറ്റങ്ങൾ ചുവടെ. രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിൻവലിച്ചതോടെയാണു കോവിഡിനു മുൻപുള്ള സമയം പുനരാരംഭിക്കുന്നത്. എന്നാൽ ചില സർവീസുകളിൽ നേരിയ മാറ്റമുണ്ട്. ഗോ ഫസ്റ്റ് ഉൾപ്പെടെ ചില എയർലൈനുകൾ പുതിയ സർവീസുകളും ആരംഭിച്ചു. ഗോ ഫസ്റ്റ് അബുദാബി–കണ്ണൂർ. പുതിയ സർവീസ്. …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഞായറാഴ്ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം കാലാവധിയുള്ള വിസകളാകും അനുവദിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. അപേക്ഷാ നടപടികള്‍ എളുപ്പമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണം. പൊതു ആശങ്കകള്‍ കണക്കിലെടുക്കുന്ന ഒരു തൊഴില്‍ …
സ്വന്തം ലേഖകൻ: അൽഐൻ -കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് സർവിസ് മാർച്ച് 27 മുതൽ ആഴ്ചയിൽ രണ്ട് ദിവസമാക്കുന്നു. വ്യാഴം, ഞായർ ദിവസങ്ങളിലാണ് സർവിസ് ഉണ്ടാവുക. ഇത് അൽഐനിലുള്ള മലബാറിലെ പ്രവാസികൾക്ക് ഏറെ സൗകര്യപ്രദമാകും. ഞായറാഴ്ച വാരാന്ത്യ അവധിദിവസമായതിനാൽ അവധിക്ക് പോകുന്നവർക്ക് തിരികെയെത്തി തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കാനും ഉപകാരപ്പെടും. നേരത്തെ ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ ഉണ്ടായിരുന്ന സർവിസ് …