1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2022

സ്വന്തം ലേഖകൻ: കുവൈത്തിൽ ഞായറാഴ്ച മുതല്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ചു തുടങ്ങും. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസം കാലാവധിയുള്ള വിസകളാകും അനുവദിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.

അപേക്ഷാ നടപടികള്‍ എളുപ്പമാക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കണം. പൊതു ആശങ്കകള്‍ കണക്കിലെടുക്കുന്ന ഒരു തൊഴില്‍ സംവിധാനം സൃഷ്ടിക്കുന്നതിനുള്ള സേവന മേഖലകളുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നത് സുഗമമാക്കുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും നടപടിക്രമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഭരണകൂടം ഊന്നിപ്പറഞ്ഞു.

വളരെയേറെ കാലമായി നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ ഉള്‍പ്പെടെയുള്ള പ്രവാസികളില്‍ പലരും സന്ദര്‍ശക വിസയില്‍ കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ മന്ത്രിസഭയുടെയും കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേക അനുമതിയോടെ മാത്രമായിരുന്നു കൊമേഴ്‌സ്യല്‍, ഫാമിലി വിസകള്‍ അനുവദിച്ചിരുന്നത്.

ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ഇവ പ്രയോജനപ്പെടുത്താനായത്. പുതിയ തീരുമാനത്തോടെ കുടുംബങ്ങളെ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.