സ്വന്തം ലേഖകൻ: രാജ്യം പുതുവല്‍സരത്തെ വരവേല്‍ക്കാൻ ഒരുങ്ങുമ്പോഴും യുകെയിൽ കോവിഡ് വ്യാപനം രൂക്ഷം. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണക്കുകൾ പ്രകാരം പുതുതായി 189,213 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും 58 ശതമാനമാണ് വര്‍ദ്ധന. വെയില്‍സില്‍ നിന്നുള്ള രണ്ട് ദിവസത്തെ കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനിടെ ജനങ്ങളോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: ഒമിക്രോൺ ബാധ പലയിടത്തേക്കും വ്യാപിക്കുമ്പോൾ ശൈത്യകാല കൊറോണ ബാധ കൂടുന്നതായി ലോകാരോഗ്യസംഘടന. ആഗോളതലത്തിൽ കഴിഞ്ഞ ഒരാഴ്ച 70 ലക്ഷം പേർക്ക് കൊറോണ ബാധിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം 10 ലക്ഷം പേർക്ക് വൈറസ് ബാധിച്ചെന്നതും ആശങ്കയാണെന്നും ഡബ്ലു.എച്ച്.ഒ പറയുന്നു. ഗ്രീസ് മുതൽ മെക്‌സിക്കോ വരേയും ബാഴ്‌സലോണ മുതൽ ബാലിവരേയും യൂറോപ്പിലെ എല്ലാ …
സ്വന്തം ലേഖകൻ: അബുദാബിയിലെ സ്‌കൂള്‍ കുട്ടികളില്‍ എത്ര ശതമാനം പേര്‍ വാക്‌സിന്‍ എടുത്തു എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഇനി മുതല്‍ അല്‍ഹുസ്ന്‍ ആപ്പ് വഴി അറിയാം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്‌സിനേഷന്‍ പ്രോല്‍ത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ബ്ലൂ സ്‌കൂള്‍ ഇനീഷ്യേറ്റീവിലെ വിവരങ്ങള്‍ അല്‍ ഹുസ്ന്‍ ആപ്പുമായി ബന്ധിപ്പിച്ചതോടെയാണ് ഇത് സാധ്യമായത്. അബുദാബി എഡ്യുക്കേഷന്‍ ആന്റ് നോളജ് …
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ ജീവനക്കാരിൽ ചില വിഭാഗത്തിൽ പെട്ടവർക്ക് വർക് ഫ്രം ഹോമിന് അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ആറാം തരത്തിൽ കുറഞ്ഞ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുള്ള മാതാക്കൾ, ദൃഢനിശ്ചയ വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളുടെ മാതാക്കൾ, ഗുരുതര രോഗികളായ കുട്ടികളുടെ മാതാക്കൾ, ഭാര്യമാർ …
സ്വന്തം ലേഖകൻ: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സൗദിയിൽ നടപ്പാക്കിയ പദ്ധതികൾ വിജയം കണ്ടതായി റിപ്പോർട്ട്. വിവിധ തൊഴിൽരംഗങ്ങളിൽ വനിതകളുടെ പങ്കാളിത്തം കണക്കിലെടുത്ത് നടത്തിയ പരിശോധനയിൽ ആണ് ഇക്കാര്യം വ്യക്തമായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. സൗദിയിലെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 21.9 ശതമാനമാണ്. സൗദി രാജകുമാരന്റെ ‘വിഷൻ 2030’ ലെ …
സ്വന്തം ലേഖകൻ: സൗദിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. നിലവിലെ സാഹചര്യത്തിൽ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനു തടസമില്ല. എന്നാൽ ടേബിളുകള്‍ക്കിടയില്‍ മൂന്നു മീറ്റര്‍ അകലം നിർബന്ധമായും പാലിച്ചിരിക്കണം. സ്ഥലസൗകര്യമില്ലാത്ത ഹോട്ടലുകളിൽ പാര്‍സല്‍ സര്‍വീസിന് മാത്രമേ അനുമതിയുണ്ടാവുകയുള്ളൂ. ഒരു കുടുംബത്തിലുള്ളവര്‍ക്ക് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം. പക്ഷേ പത്തിലധികം ആളുകള്‍ ഉണ്ടാവരുത് എന്നും നിർദേശമുണ്ട്. ഭക്ഷണം …
സ്വന്തം ലേഖകൻ: ശനിയാഴ്ച മുതൽ കേരളത്തിലെ രണ്ടു വിമാനത്താവളങ്ങളിലേയ്ക്ക് അടക്കം ഇന്ത്യയിലെ എട്ടു സ്ഥലങ്ങളിലേക്ക് എയർ ബബിള്‍ വിമാന സര്‍വീസ് ഉണ്ടാവുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ് അറിയിച്ചു. കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംഗ്ലുരു, ഹൈദരാബാദ്, ലക്നൗ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേയ്ക്കാണ് സൗദി അറേബ്യയില്‍ നിന്ന് വിമാന സര്‍വീസുണ്ടാവുക. ഇന്ത്യയില്‍ നിന്ന് റിയാദ്, ജിദ്ദ, …
സ്വന്തം ലേഖകൻ: ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ വിദേശികൾക്ക് കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. ജനുവരി രണ്ടുമുതൽ ആറുവരെ റുസ്താഖ് വിലായത്തിലെ സ്പോർട്സ് കോംപ്ലക്സിലായിരിക്കും വാക്സിൻ നൽകുക. സമയം രാവിലെ എട്ടു മുതൽ ഉച്ചക്ക് 1.30 വരെ. ഒന്നും രണ്ടും ഡോസ് എടുക്കാത്തവർക്കും ഇവിടുന്ന് വാക്സിൻ …
സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇന്ന് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തടയുന്നതിനായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ നടപടികളുമായി ഖത്തര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും മുന്‍കൂര്‍ രജിസ്ട്രേഷന്‍ ചെയ്യാതെ തന്നെ ഹെല്‍ത്ത് …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ബഹ്റൈനിലെ പുതുവര്‍ഷ ദിന അവധി പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്ന് വാരാന്ത്യ അവധി ദിനമായ ശനിയായതിനാൽ പകരം ഞായർ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണ് വാക്സിനും ബൂസ്റ്റർ ഡോസുകളും നൽകാൻ …