1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാലവര്‍ഷം ഇത്തവണ സാധാരണ നിലയില്‍; കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും
കാലവര്‍ഷം ഇത്തവണ സാധാരണ നിലയില്‍; കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും
സ്വന്തം ലേഖകൻ: രാജ്യത്ത് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലാവര്‍ഷം സാധാരണ നിലയില്‍ ആയിരിക്കുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് മാസം നീണ്ടു നില്‍ക്കുന്ന മഴക്കാലത്ത് 98% മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവന്‍ അറിയിച്ചു. കേരളത്തില്‍ ജൂണ്‍ ആദ്യ ആഴ്ച മഴയെത്തും. ഇത്തവണ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കും. സെപ്തംബറോടെ …
രണ്ടാം തരംഗം: സംസ്ഥാനത്ത് 2.5 ലക്ഷം പേർക്ക് പരിശോധന; പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് അനുമതി വേണം
രണ്ടാം തരംഗം: സംസ്ഥാനത്ത് 2.5 ലക്ഷം പേർക്ക് പരിശോധന; പൊതു, സ്വകാര്യ ചടങ്ങുകള്‍ക്ക് അനുമതി വേണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ കര്‍ശന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍. ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടര ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്. വ്യാപകമായ പരിശോധന, …
ലണ്ടനിൽ പ്രാദേശിക ലോക്ക് ഡൗൺ ഭീഷണി; ഓക്സ്ഫഡ് വാക്സിൻ ഒഴിവാക്കി ഡെന്മാർക്ക്
ലണ്ടനിൽ പ്രാദേശിക ലോക്ക് ഡൗൺ ഭീഷണി;  ഓക്സ്ഫഡ് വാക്സിൻ ഒഴിവാക്കി ഡെന്മാർക്ക്
സ്വന്തം ലേഖകൻ: ലണ്ടനിൽ പ്രാദേശിക ലോക്ക്ഡൗൺ ഭീഷണിയുമായി കൊവിഡ് ദക്ഷിണാഫ്രിക്കൻ വകഭേദം. നോർത്ത് ലണ്ടനിൽ കൊറോണ വൈറസ് ദക്ഷിണാഫ്രിക്കൻ വേരിയന്റിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പരിശോധന ശക്തമാക്കി. ആരോഗ്യ ഉദ്യോഗസ്ഥർ, വ്യാഴാഴ്ച മുതൽ, ബാർനെറ്റ് ബറോയിലെ ഫിഞ്ച്ലിയിലും പരിസരങ്ങളിലും മുഴുവൻ ആളുകളേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു. N3- പോസ്റ്റ് കോഡ് ഏരിയകളിലോ പ്രാദേശിക …
“അടുത്ത കൂട്ടുകാരൻ ഇന്ത്യ ത ന്നെ; പാകിസ്താനുമായി അക ന്ന ബന്ധം മാത്രം,“ ആയുധ ഇടപാടിനെ ന്യായീകരിച്ച് റഷ്യ
“അടുത്ത കൂട്ടുകാരൻ ഇന്ത്യ ത ന്നെ; പാകിസ്താനുമായി അക ന്ന ബന്ധം മാത്രം,“ ആയുധ ഇടപാടിനെ ന്യായീകരിച്ച് റഷ്യ
സ്വന്തം ലേഖകൻ: ഇന്ത്യയെ വിശ്വസ്ത പങ്കാളിയെന്ന് വിശേഷിപ്പിക്കുകയും അതെ സമയം പാകിസ്ഥാന് ആയുധങ്ങൾ നൽകാമെന്ന് ഉറപ്പു നൽകിയും റഷ്യയുടെ പുതിയ നീക്കം. റഷ്യയുടെ ഈ നീക്കം കരുതലോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയെ അപേക്ഷിച്ച് ചെറിയ ബന്ധം മാത്രമാണ് പാകിസ്ഥാനുമായി ഉള്ളത്. ഭീകരവാദത്തിനെതിരെ പൊരുതുക എന്നത് പൊതു ലക്ഷ്യമാണ് എന്നാണ് ഇതിനു റഷ്യ നൽകിയ മറുപടി. റഷ്യൻ …
മാനസിക പ്രശ്നമുള്ള വിദേശി കളെ ഉടന്‍ നാട് കടത്തണമെന്ന നിർദേശവുമായി കുവൈത്ത് എംപി
മാനസിക പ്രശ്നമുള്ള വിദേശി കളെ ഉടന്‍ നാട് കടത്തണമെന്ന നിർദേശവുമായി കുവൈത്ത് എംപി
സ്വന്തം ലേഖകൻ: മാനസിക രോഗമുള്ള വിദേശികളെ ഉടന്‍ നാട് കടത്തണമെന്ന നിര്‍ദേശവുമായി മുതിര്‍ന്ന പാര്‍ലമെന്റ് അംഗം ബദര്‍ അല്‍ ഹുമൈധി. മാനസിക രോഗത്തിനുള്ള ചികിത്സ വളരെ നീണ്ടതാണെന്നും അക്കാരണത്താല്‍ രോഗ ലക്ഷണമുള്ളവരെ സ്വന്തം രാജ്യങ്ങളിലേക്ക് എത്രയും വേഗം നാട് കടത്തുകയുമാണ് വേണ്ടത്. വര്‍ഷങ്ങള്‍ വേണ്ടി വരുന്ന ചികിത്സയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് അതാതു രാജ്യത്തെ സര്‍ക്കാരുകളാണ്. അതേസമയം …
കോവിഡ് പ്രതിസന്ധിയെ വെല്ലുവിളിച്ച് ദുബായ് എക്‌സ്‌പോ 2020; ഒരുക്കങ്ങൾ സജീവം
കോവിഡ് പ്രതിസന്ധിയെ വെല്ലുവിളിച്ച് ദുബായ് എക്‌സ്‌പോ 2020; ഒരുക്കങ്ങൾ സജീവം
സ്വന്തം ലേഖകൻ: ലോകത്തിനു മുന്നിൽ വിസ്മയങ്ങൾ തുറക്കുന്ന ദുബൈ എക്സ്പോ നഗരിയിലെ നിർമാണ ജോലികൾ സജീവം. ദുബൈ ആതിഥേയത്വം വഹിക്കുന്ന എക്‌സ്‌പോ 2020 വൻ വിജയമാക്കാനുള്ള തയാറെടുപ്പുകളാണ് പുരോഗമിക്കുന്നത്.കോവിഡ് പ്രതിസന്ധി മറികടന്ന് ലോകോത്തര പ്രദർശനം വിജയിപ്പിക്കാനുള്ള തയാറെടുപ്പുകളാണ് പുരാേഗമിക്കുന്നത്. എക്സ്പോയുടെ 168 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പായിരിക്കും ദുബൈയിൽ അരങ്ങേറുന്നത്. ആ ലക്ഷ്യം മുൻനിർത്തിയാണ് …
“അത്ര ഗതികേടില്ല!“ അമിത്​ ഷായുടെ “പട്ടിണി“ പരാമർശത്തിന് തിരിച്ചടിയുമായി ബംഗ്ലാദേശ്​
“അത്ര ഗതികേടില്ല!“ അമിത്​ ഷായുടെ “പട്ടിണി“ പരാമർശത്തിന് തിരിച്ചടിയുമായി ബംഗ്ലാദേശ്​
സ്വന്തം ലേഖകൻ: സ്വന്തം രാജ്യത്ത്​ ഭക്ഷണം ലഭിക്കാത്ത സാഹചര്യമുള്ളതിനാൽ, ബംഗ്ലാദേശിലുള്ള പാവങ്ങൾ ഇന്ത്യയിലേക്ക്​ കുടിയേറുകയാണെന്ന ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പ്രസ്​താവനയോട്​ പ്രതികരിച്ച്​ ബംഗ്ലാദേശ്​. അമിത്​ ഷായുടെ ബംഗ്ലാദേശിനെ കുറിച്ചുള്ള അറിവ്​ പരിമിതമാണെന്ന്​ വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമിൻ പറഞ്ഞു. ബംഗ്ലാദേശും ഇന്ത്യയും തമ്മിൽ ഏറെ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്ന സാഹചര്യത്തിലുള്ള ഇത്തരം പരാമർശങ്ങൾ …
കോവിഡ് നിഴലിൽ ലോക ത്തിൻ്റെ കായിക മാമാങ്കം; രോഗ വ്യാപനം കൂടിയാൽ ഒളിമ്പിക്‌സ് റദ്ദാക്കിയേക്കും
കോവിഡ് നിഴലിൽ ലോക ത്തിൻ്റെ കായിക മാമാങ്കം; രോഗ വ്യാപനം കൂടിയാൽ ഒളിമ്പിക്‌സ് റദ്ദാക്കിയേക്കും
സ്വന്തം ലേഖകൻ: കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സിന് വീണ്ടും കോവിഡ് ഭീഷണി. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വരുമെന്ന് ജപ്പാനില്‍ ഭരണത്തിലിരിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തോഷിഹിറോ നിക്കായ് പറഞ്ഞു. 2020-ല്‍ നിന്ന് 2021 ജൂലായിലേക്ക് മാറ്റിവെച്ച ഒളിമ്പിക്‌സിന് ഇനി 100 ദിവസത്തില്‍ താഴെ …
ബന്ധുവിന്റെ ചതിയിൽപ്പെട്ട് ഖത്തറിൽ മയക്കു മരുന്നു കേസിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതികൾ തിരിച്ചെത്തി
ബന്ധുവിന്റെ ചതിയിൽപ്പെട്ട് ഖത്തറിൽ മയക്കു മരുന്നു കേസിൽ കുടുങ്ങിയ ഇന്ത്യൻ ദമ്പതികൾ തിരിച്ചെത്തി
സ്വന്തം ലേഖകൻ: ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തർ സെൻട്രൽ ജയിലിലായിരുന്ന മുംബൈ സ്വദേശികളായ ദമ്പതികൾ നാട്ടിലെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവർ മുംബൈയിൽ തിരികെ എത്തിയത്. 2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാൻ ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസിൽ ദോഹ വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. ഒനിബയെയും ഭർത്താവിനെയും ബന്ധുവായ തബസ്സും റിയാസ് ഖുറേഷി എന്ന സ്ത്രീ …
ഷാർജ യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം; പുതിയ നിബന്ധനകള്‍ ഉടൻ പ്രാബല്യത്തിൽ
ഷാർജ യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം; പുതിയ നിബന്ധനകള്‍ ഉടൻ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഷാർജ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന യാത്രക്കാർക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം. ഷാർജ ദുരന്തനിവാരണ സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ നിയന്ത്രണം നിലവിൽ വരുന്നതോടെ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകേണ്ട സമയം യാത്രയ്ക്ക് മുമ്പ് 72 മണിക്കൂറായി ചുരുങ്ങും. നിലവിൽ 96 മണിക്കൂറിനകം എടുത്ത പി.സി.ആർ പരിശോധനയുടെ ഫലവുമായി ഷാർജയിലേക്ക് യാത്രചെയ്യാമായിരുന്നു. പി.സി.ആര്‍ പരിശോധനയിൽ നെഗറ്റീവായവർക്ക് മാത്രമേ …