1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2021

സ്വന്തം ലേഖകൻ: കോവിഡ് കുതിച്ചുയരുമ്പോഴും പുതുവർഷം വരെ കൂടുതൽ നിയന്ത്രണങ്ങളില്ലാതെ മുന്നോട്ടു പോകാൻ ബ്രിട്ടന്റെ നീരുമാനം. ന്യൂ ഇയർ വരെ പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും ആഘോഷങ്ങൾ കഴിവതും തുറസായ സ്ഥലങ്ങളിലാക്കാൻ ശ്രമിക്കണമെന്നും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് അഭ്യർഥിച്ചു. ക്രിസ്മസിനു ശേഷം കനത്ത നിയന്ത്രണങ്ങൾ ഉണ്ടാകാമെന്ന ആശങ്കയ്ക്കു വിരമാമിട്ടാണ് ഹെൽത്ത് സെക്രട്ടറിയുടെ പ്രഖ്യാപനം.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ നിയന്ത്രണങ്ങളും നടപടികളും ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മൂന്നര ലക്ഷത്തോളം പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇതിൽ തന്നെ ക്രിസ്മസ് ദിവസം കഴിഞ്ഞ രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന രോഗവ്യാപന നിരക്കും രേഖപ്പെടുത്തി. എങ്കിലും നിലവിലെ സാഹചര്യത്തിൽ ലോക്ഡൗൺ ഉൾപ്പെടെയുള്ള കനത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടതില്ലെന്നാണു സർക്കാർ തീരുമാനം. ഭരണകക്ഷിയിലേതുൾപ്പെടെയുള്ള കനത്ത വിമശനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്രിസ്മസ്- ന്യൂ ഇയർ ആഘോഷവേളയിൽ നിയന്ത്രണങ്ങൾ വേണ്ട എന്ന് സർക്കാർ തീരുമാനിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.