1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; ആന്‍ ടെസ കേരളത്തിൽ തിരിച്ചെത്തി
സ്വന്തം ലേഖകൻ: ഒമാന് സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി …
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെ; തമിഴ്‌നാട് ഉൾപ്പെടെ നാളെ പോളിംഗ് ബൂത്തിലേക്ക്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെ; തമിഴ്‌നാട് ഉൾപ്പെടെ നാളെ പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകൻ: 17 സംസ്ഥാനങ്ങള്‍. നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍. ആകെ 102 സീറ്റുകള്‍. ഏപ്രില്‍ 19 ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ജനം വിധിയെഴുതുമ്പോള്‍ അത് എന്‍ഡിഎയ്ക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിര്‍ണായകമാണ്. 39 സീറ്റുകളുള്ള തമിഴ്‌നാട് ഇന്ത്യ സഖ്യത്തിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനവും സീറ്റുകളുമാണ്. ഇന്ത്യ മുന്നണി ഏറ്റവും സൗഹാര്‍ദപരമായി സീറ്റ് വിഭജനം …
മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ; 320 കിലോമീറ്റര്‍ വരെ വേഗം
മെയ്ഡ് ഇൻ ഇന്ത്യ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവെ; 320 കിലോമീറ്റര്‍ വരെ വേഗം
സ്വന്തം ലേഖകൻ: മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍. ജപ്പാനിലെ ഇ-5 ശ്രേണിയിലുള്ള അതിവേഗ ബുള്ളറ്റ് ട്രെയിനുകളുടെ മാതൃകയിലാണ് ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കുന്നത്. മണിക്കൂറില്‍ പരമാവധി 320 കിലോമീറ്റര്‍ വേഗത്തില്‍ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. വന്ദേഭാരത് ട്രെയിനുകള്‍ മണിക്കൂറില്‍ പരമാവധി …
തൃശൂർ പൂരം: മാനത്ത് നിറങ്ങൾ വിതറി സാംപിൾ വെടിക്കെട്ട്; തെക്കേഗോപുര നട തുറന്ന് പൂര വിളംബരം
തൃശൂർ പൂരം: മാനത്ത് നിറങ്ങൾ വിതറി സാംപിൾ വെടിക്കെട്ട്; തെക്കേഗോപുര നട തുറന്ന് പൂര വിളംബരം
സ്വന്തം ലേഖകൻ: എറണാകുളം ശിവകുമാറിന്റെ ശിരസ്സിലേറി നെയ്തലക്കാവിലമ്മ വടക്കുംനാഥന്റെ തെക്കേഗോപുര നട തുറന്നതോടെ തൃശ്ശൂരിൽ പൂരത്തിന് വിളംബരമായി. ഇനിയുള്ള 36 മണിക്കൂർ മേളവും പഞ്ചവാദ്യവും ഒഴിയാത്ത പൂരപ്പറമ്പിലേക്ക് ജനസാഗരമൊഴുകും. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുംനാഥന്റെ സന്നിധിയിലേക്ക് എത്തിയത്. തകിലിന്റെയും നാദസ്വരത്തിന്റേയും അകമ്പടിയോട് കൂടി പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ …
പുകവലി നിരോധന നിയമവുമാ യി സുനാക് മുന്നോട്ട്; പാസാ യാൽ 2009ന് ശേഷം ജനിച്ചവര്‍ക്ക് സിഗരറ്റ് വാങ്ങാന്‍ കഴിയില്ല
പുകവലി നിരോധന നിയമവുമാ യി സുനാക് മുന്നോട്ട്; പാസാ യാൽ 2009ന് ശേഷം ജനിച്ചവര്‍ക്ക് സിഗരറ്റ് വാങ്ങാന്‍ കഴിയില്ല
സ്വന്തം ലേഖകൻ: 2009ന് ശേഷം ജനിച്ച, ആല്‍ഫ തലമുറ എന്ന് പരാമര്‍ശിക്കപ്പെടുന്ന തലമുറയില്‍ പെട്ടവര്‍ക്കിടയില്‍ പുകവലി നിരോധിക്കുവാനുള്ള ഋഷി സുനകിന്റെ ധീരമായ ചുവടുവയ്പ് ഇന്നലെ, ലക്ഷ്യത്തിന് ഒരുപടി കൂടി അടുത്തെത്തി. ഈ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ആല്‍ഫ തലമുറയില്‍ പെട്ട ആര്‍ക്കും നിയമപരമായി പുകയിലയും പുകയിലെ ഉത്പന്നങ്ങളും വാങ്ങാന്‍ കഴിയില്ല. നിയമപരമായി സിഗരറ്റ് വാങ്ങാന്‍ അനുവാദമുള്ളവരുടെ …
യുകെയിൽ വരുമാന വളര്‍ച്ചാ നിരക്ക് 2.5 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിൽ; പിടിവിട്ട് കുതിക്കുമോ പണപ്പെരുപ്പം?
യുകെയിൽ വരുമാന വളര്‍ച്ചാ നിരക്ക് 2.5 വര്‍ഷത്തിനിടെ ഉയര്‍ന്ന നിലയിൽ; പിടിവിട്ട് കുതിക്കുമോ പണപ്പെരുപ്പം?
സ്വന്തം ലേഖകൻ: യുകെയില്‍ യഥാര്‍ത്ഥ വരുമാന വളര്‍ച്ച രണ്ടര വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന് ഔദ്യോഗിക കണക്കുകള്‍. ശമ്പള വര്‍ധനയുടെ വളര്‍ച്ചാ നിരക്കും പണപ്പെരുപ്പംവും കൂടി പലിശ നിരക്ക് ഉയര്‍ത്താൻ ഇടയാക്കുമോയെന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ആശങ്കയുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പലിശ നിരക്ക് കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു സര്‍ക്കാര്‍. ബോണസുകള്‍ ഒഴികെയുള്ള ശരാശരി റെഗുലര്‍ പേ ഫെബ്രുവരി …
ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; വാഹനങ്ങളും മാളുകളും വെള്ളത്തില്‍
ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; വാഹനങ്ങളും മാളുകളും വെള്ളത്തില്‍
സ്വന്തം ലേഖകൻ: യുഎഇയില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധം അത്യപൂര്‍വ്വമായ കാലാവസ്ഥയാണ് ചൊവ്വാഴ്ച അനുഭവപ്പെട്ടത്. നിര്‍ത്താതെപെയ്ത ശക്തമായ മഴക്കൊപ്പം അതിശക്തമായ കാറ്റും മിന്നലും എത്തിയത് ജനങ്ങളെ കൂടുതല്‍ ആശങ്കയിലാക്കി. ഒട്ടേറെ പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും കുടുങ്ങിക്കിടന്നത്. ചൊവ്വാഴ്ച മാത്രമായി 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് പെയ്തത്. ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴയാണ് അല്‍ഐന്‍ മേഖലയില്‍ …
ദുബായ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; കേരളത്തിലേക്ക് ഉൾപ്പെടെ 50 ഓളം സര്‍വീസുകള്‍ റദ്ദാക്കി
ദുബായ് വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍; കേരളത്തിലേക്ക് ഉൾപ്പെടെ 50 ഓളം സര്‍വീസുകള്‍ റദ്ദാക്കി
സ്വന്തം ലേഖകൻ: കനത്ത മഴയെതുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ 50 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവള റണ്‍വേയില്‍ കനത്ത രീതിയില്‍ വെള്ളം കയറിയതോടെയാണ് അധികൃതര്‍ നടപടികളിലേക്ക് നീങ്ങിയത്. കൂടാതെ രാജ്യമെങ്ങും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ ദുബായില്‍ നിന്നും പുറപ്പെടേണ്ട 21 വിമാനങ്ങള്‍, ദുബായില്‍ ഇറങ്ങേണ്ട 24 ലേറെ വിമാനങ്ങളും …
ഗൾഫിൽ ദുരിതംവിതച്ച് പേമാരി; ജനജീവിതം സ്തംഭിച്ചു; ദുരിതത്തിലായി പ്രവാസി മലയാളികളും
ഗൾഫിൽ ദുരിതംവിതച്ച് പേമാരി; ജനജീവിതം സ്തംഭിച്ചു; ദുരിതത്തിലായി പ്രവാസി മലയാളികളും
സ്വന്തം ലേഖകൻ: രാജ്യങ്ങളിലെ കനത്ത മഴ. യുഎഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകൾ ഇടിഞ്ഞുതാഴ്ന്നു. മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗൾഫിലേയ്ക്കുള്ള നാല് …
മാധ്യമപ്രവർത്തകർക്ക് സൗദിയിൽ പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു
മാധ്യമപ്രവർത്തകർക്ക് സൗദിയിൽ പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു
സ്വന്തം ലേഖകൻ: മാധ്യമപ്രവർത്തകർക്ക് സൗദിയിൽ പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. പ്രൊഫഷനൽ റജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിലൂടെ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ സ്ഥിരീകരിക്കാനും ശാക്തീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അതോറിറ്റി പറഞ്ഞു. ജനറൽ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനാണ് തീരുമാനം കൈകൊണ്ടത്. ഏപ്രിൽ 30 നു മുമ്പായി മുഴുവൻ മാധ്യമപ്രവർത്തകരും നിർബന്ധമായും റജിസ്റ്റർ ചെയ്യണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. ഏപ്രിൽ 30 നു …