സ്വന്തം ലേഖകൻ: ജനുവരി രണ്ട് മുതൽ പിസിആർ പരിശോധന ഫീസ് പരമാവധി ഒമ്പത് ദിനാർ ആയി നിജപ്പെടുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ക്ലിനിക്കുകളിലും ഈ നിരക്ക് തന്നെയായിരിക്കും ഈടാക്കുന്നത്. എന്നാൽ വിമാനത്താവളത്തിൽ ഇപ്പോഴും വലിയ നിരക്ക് ആണ് ഈടാക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ വിമാനത്താവളത്തിലെ ഉയർന്ന നിരക്ക് കുറഞ്ഞേക്കും. അതേസമയം, …
സ്വന്തം ലേഖകൻ: 2011 – 2020 വരെയുള്ള കാലയളവില്‍ ജീവിതചെലവ് ഏറ്റവും കൂടുതലുള്ള ഗള്‍ഫ് രാജ്യമായി കുവൈത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ പണപ്പെരുപ്പം, ഉയര്‍ന്ന വില, ജീവിതച്ചെലവ് എന്നിവ അളക്കുന്ന ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് ജീവിതച്ചെലവില്‍ കുവൈത്ത് ഒന്നാമതെത്തിയത്. കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ട് വര്‍ഷമായി ജീവിതച്ചെലവ് കൂടുതല്‍ വര്‍ദ്ധിച്ചതായി അല്‍- …
സ്വന്തം ലേഖകൻ: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ആകെ കേസുകള്‍ 1,270 ആയി. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. മഹാരാഷ്ട്രയില്‍ 450ഉം ഡല്‍ഹിയില്‍ 320ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച കേരളമാണ് മൂന്നാമത്. ആറു സംസ്ഥാനങ്ങളില്‍ 50ൽ കൂടുതല്‍ കേസുകളുണ്ട്. രാജ്യത്ത് പ്രതിദിന …
സ്വന്തം ലേഖകൻ: യുകെയില്‍ പ്രതിദിന കോവിഡ് രോഗികള്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു മുന്നേറുന്നു. 183,037 പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള ദിവസത്തേക്കാള്‍ 45,000 കേസുകള്‍ അധികമാണിത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്രിസ്മസ് അവധി മൂലം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന അഞ്ച് ദിവസത്തെ കേസുകളും ഇതോടൊപ്പമുണ്ട്. ഇംഗ്ലണ്ടിലെ രോഗികളുടെ കണക്കുകളും …
സ്വന്തം ലേഖകൻ: പുതുവത്സരത്തെ വരവേല്‍ക്കാനിരിക്കുന്ന യുകെ മലയാളികള്‍ക്ക് വേദനയായി രണ്ടു മരണങ്ങള്‍. മെയ്ഡ്‌സ്റ്റോണില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന തൃശൂര്‍ സ്വദേശിയും മലയാളികള്‍ സ്‌നേഹത്തോടെ ദാസേട്ടാ എന്ന് വിളിച്ചിരുന്ന മോഹന്‍ദാസ്(65), ബര്‍മിംഗ്ഹാമിന് അടുത്ത് വാല്‍സാളില്‍ മകളുടെ പ്രസവ ശുശ്രൂഷയും ആയി ബന്ധപ്പെട്ട് നാട്ടില്‍ നിന്നെത്തിയ ലാലു ഫിലിപ്പ് (63) എന്നിവരാണ് ആകസ്മികമായി മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി …
സ്വന്തം ലേഖകൻ: ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ കോവിഡ് സുനാമി സൃഷ്ടിക്കുമെന്ന ആശങ്ക പങ്കുവെച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അദാനോം ഗീബർസിയുസാണ് ആശങ്കയുമായി രംഗത്തെത്തിയത്. കോവിഡ് കേസുകളുടെ വർധന ആരോഗ്യസംവിധാനങ്ങളെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെൽറ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നതോടെ അത് കോവിഡ് സുനാമിക്ക് കാരണമാകുമെന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ …
സ്വന്തം ലേഖകൻ: പുതുവർഷത്തിന്റെ ആദ്യ നിമിഷത്തിൽ 3 ലോക റെക്കോർഡുകൾ സൃഷ്ടിച്ച് അടുത്ത 50 വർഷത്തേക്കുള്ള കുതിപ്പിന് യുഎഇ തുടക്കമിടുന്നു. 40 മിനിറ്റു ദൈർഘ്യമുള്ള വെടിക്കെട്ടിലൂടെ റെക്കോർഡ് പുസ്തകത്തിൽ കയറുകയാണ് ലക്ഷ്യം. 30,000 കോടി ദിർഹത്തിന്റെ വമ്പൻ നിക്ഷേപ പദ്ധതികൾ, മർബാൻ എന്ന പേരിൽ സ്വന്തം ക്രൂഡ് ഓയിൽ ബ്രാൻഡിന്റെ വ്യാപാരം, പ്രോജക്‌ട്‌സ് ഓഫ് ദ് …
സ്വന്തം ലേഖകൻ: പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുക്കാന്‍ സ്ഥാപനങ്ങള്‍ക്കും വിനോദ കേന്ദ്രങ്ങള്‍ക്കുമുള്ള കോവിഡ് മാനദണ്ഡം പ്രഖ്യാപിച്ച് അബുദാബി സാംസ്‌കാരിക, വിനോദ സഞ്ചാര കേന്ദ്രം. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ കൈവശം ഗ്രീന്‍പാസും 96 മണിക്കൂറിനകത്തുള്ള കോവിഡ് നെഗറ്റീവ് ഫലവും ഉണ്ടെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. സന്ദര്‍ശകര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച താമസക്കാരും …
സ്വന്തം ലേഖകൻ: മേഖലയിൽ ഇറാൻ സൃഷ്ടിക്കുന്ന അസ്ഥിരത അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും സൗദി സഹകരിക്കുമെന്നതുൾപ്പെടെ മേഖലയിലെ സമാധാനാന്തരീക്ഷത്തിന് മുൻതൂക്കം നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നയപ്രഖ്യാപന പ്രസംഗം. അയൽരാജ്യമായ ഇറാൻ വിഷയത്തിൽ നിഷേധാത്മക നിലപാടും നയവും തിരുത്തി പുതിയ സംവാദത്തിന്റെയും സംഭാഷണത്തിന്റെയും വാതിൽ തുറക്കാൻ സൗദി സദാസന്നദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എട്ടാമത് ശൂറാ കൗൺസിലിന്റെ …
സ്വന്തം ലേഖകൻ: സൗദിയിൽ മാസ്‌ക് ധാരണവും സാമൂഹിക അകലം പാലിക്കലും വീണ്ടും നിർബന്ധം. നിയമം വ്യാഴാഴ്ച രാവിലെ ഏഴു മുതൽ പ്രാബല്യത്തിൽ. രാജ്യത്ത് കോവിഡ് വീണ്ടും വർധിച്ച വരുന്ന സാഹചര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ആഗോളതലത്തിലും പ്രാദേശികമായും കോവിഡ് വ്യാപന സാഹചര്യങ്ങൾ വിലയിരുത്തിയാണ് നടപടി. എല്ലാവരും എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണം. …