
സ്വന്തം ലേഖകൻ: സൗദിയിൽ മാസ്ക് ധാരണവും സാമൂഹിക അകലം പാലിക്കലും വീണ്ടും നിർബന്ധം. നിയമം വ്യാഴാഴ്ച രാവിലെ ഏഴു മുതൽ പ്രാബല്യത്തിൽ. രാജ്യത്ത് കോവിഡ് വീണ്ടും വർധിച്ച വരുന്ന സാഹചര്യം പരിഗണിച്ച് ആഭ്യന്തര മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. ആഗോളതലത്തിലും പ്രാദേശികമായും കോവിഡ് വ്യാപന സാഹചര്യങ്ങൾ വിലയിരുത്തിയാണ് നടപടി.
എല്ലാവരും എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണം. നിയമം ലംഘിക്കുന്നവർക്കെതിരെ നിയമനടപടികളും പിഴയും ഉണ്ടാവും. വാക്സിൻ ഡോസുകൾ സ്വീകരിക്കുന്നത് പൂർത്തിയാക്കാൻ എല്ലാവരും മുന്നോട്ടു വരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തേ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണം 20 വരെയായി കുറെഞ്ഞങ്കിലും ഇപ്പോൾ വർധിക്കുകയാണ്. 744 പേർക്കാണ് ബുധനാഴ്ച രോഗം ബാധിച്ചത്. ഈ സാഹചര്യത്തിലാണ് കരുതൽ നടപടി കടുപ്പിക്കുന്നത്.
ഷോപ്പിങ്ങിനെത്തുന്നവർ ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന് വാണിജ്യ മന്ത്രാലയം. വ്യാഴാഴ്ച മുതൽ ഷോപ്പിങ് മാളുകളിലും മറ്റു സ്ഥാപനങ്ങളിലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാണെന്ന് വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. മുഴുവൻ മാളുകളും കച്ചവടകേന്ദ്രങ്ങളും വാണിജ്യസ്ഥാപനങ്ങളും ഈ നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല