1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2022

സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാൾ അവധി നാലു ദിവസം. മേയ് 1 ഞായർ മുതൽ 4 വരെ ആയിരിക്കും അവധി. ഏപ്രിൽ 30 ന് (റമസാൻ 29) ആയിരിക്കും അവസാന പ്രവൃത്തി ദിനം. മേയ് 5 ന് ഒാഫിസുകളും സ്ഥാപനങ്ങളും വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നു മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

അതേസമയം, യുഎഇയില്‍ അഞ്ച് ദിവസം പെരുന്നാള്‍ (ഈദ് അല്‍ ഫിത്ര്) അവധി ലഭിച്ചേക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി (ഇഎഎസ്) അധികൃതര്‍. ഈ മാസം ഏപ്രില്‍ 30 മുതല്‍ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.

ഇസ്ലാമിക കലണ്ടര്‍ അനുസരിച്ച് ശവ്വാലിന്റെ ആദ്യ ദിനം (ഒന്നാം പെരുന്നാള്‍) മേയ് 2 ന് ആയിരിക്കാനാണ് സാധ്യതയെന്ന് ഇഎഎസ് ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. 2022 ലെ യുഎഇയുടെ അംഗീകൃത കലണ്ടറില്‍ പെരുന്നാള്‍ അവധി ഈ മാസം 30 ന് (റമസാന്‍ 29 ന്) ആരംഭിച്ച് മേയ് 3 നോ നാലിനോ അവസാനിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

കുവൈത്തില്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായി ഒമ്പത് ദിവസം അവധി. ഇത് സംബന്ധിച്ച നിര്‍ദേശത്തിന് സിവില്‍ സര്‍വീസ് കമ്മിഷന്‍ അംഗീകാരം നല്‍കി. മെയ് ഒന്ന് മുതല്‍ അഞ്ച് വരെയാണ് പെരുന്നാള്‍ അവധിയിനത്തില്‍ ലഭിക്കുക.

ചെറിയ പെരുന്നാളിന്റെ നിശ്ചിത അവധിക്ക് മുമ്പും ശേഷവും വരുന്ന വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കൂട്ടിയാണ് തുടര്‍ച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കുന്നത്. അവധി കഴിഞ്ഞ് സര്‍ക്കാര്‍ സര്‍വീസുകളും മറ്റും മെയ് 8 മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.