1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2022

സ്വന്തം ലേഖകൻ: യുഎഇയിൽ നിയന്ത്രിത പട്ടികയിലുള്ള ഔഷധങ്ങളുമായി വരുന്നവർ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് ആരോഗ്യ മന്ത്രാലയം. വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ 3 മാസത്തേക്കുള്ളതു മാത്രം കൊണ്ടുവരാനാണ് അനുവാദം.

ഇതിന് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നേരത്തേ റജിസ്റ്റർ ചെയ്ത് അനുമതി വാങ്ങണം. വിനോദ സഞ്ചാരികൾക്ക് ഇതു നിർബന്ധമല്ലെങ്കിലും താമസക്കാർക്കു നിർബന്ധമാണെന്നു വ്യക്തമാക്കി. റജിസ്റ്റർ ചെയ്യുമ്പോൾ ഔഷധങ്ങളുടെ വിശദാംശങ്ങൾ നൽകണം.

ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം അനുമതി ഇ-മെയിലിൽ അയയ്ക്കും. നിയന്ത്രിത ഔഷധങ്ങൾ പരിധിയിലധികം അനുവദിക്കില്ല. രോഗിക്കു പ്രായപൂർത്തിയായില്ലെങ്കിൽ രക്ഷിതാക്കളാണ് അപേക്ഷ നൽകേണ്ടത്. നിയന്ത്രിത പട്ടികയിൽ പെടാത്ത ഔഷധങ്ങൾക്കു നിയന്ത്രണമില്ല.

നടപടികൾ പൂർത്തിയാകാൻ 3 ദിവസം വേണ്ടിവരും. രോഗിയെ ചികിത്സിക്കുന്ന മെഡിക്കൽ സ്ഥാപനത്തിൽ നിന്നുള്ള റിപ്പോർട്ട് ചുമതലപ്പെട്ടവരോ സ്ഥാനപതി കാര്യാലയങ്ങളോ സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം നൽകണം. ഒരു വർഷത്തിൽ കൂടുതൽ പഴക്കമുള്ള റിപ്പോർട്ടുകൾ പരിഗണിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.