സ്വന്തം ലേഖകൻ: ബജറ്റ് വിമാനകമ്പനിയായ സലാം എയർ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് മസ്കത്തിലേക്കുള്ള സർവീസിന് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. കോഴിക്കോട് നിന്ന് മസ്കത്തിലേക്കുള്ള സർവീസിന് 21 റിയാലാണ് നിരക്ക്. കോവിഡ് ഇൻഷൂറൻസ് ഉൾപ്പെടെ തുകയാണിത്. ആഴ്ചയിൽ രണ്ട് സർവീസുകളാണ് ഉള്ളത്. നവബർ അവസാനം വരെ ഇൗ നിരക്കിൽ യാത്ര ചെയ്യാമെന്ന് സലാം എയർ അധികൃതർ …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ സന്ദർശക വീസ കളുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടിയതായി നാഷനാലിറ്റി, പാസ്പോർട്സ് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അറിയിച്ചു. സന്ദർശക വീസ യിൽ എത്തിയവർക്ക് ജനുവരി 21 വരെ രാജ്യത്ത് തങ്ങാം. കോവിഡ് വ്യാപനത്തെത്തുടർന്ന് വിമാന സർവീസ ുകൾ നിർത്തിവെച്ചതോടെ സന്ദർശക വീസ കളുടെ കാലാവധി പലഘട്ടങ്ങളായി നേരത്തേ നീട്ടിനൽകിയിരുന്നു. ജൂലൈയിൽ …
സ്വന്തം ലേഖകൻ: ൈഫനൽ എക്സിറ്റ് വീസയിൽ സൌദിയിൽ കഴിയുന്നവർക്ക് സന്തോഷ വാർത്ത. വീസയുടെ കാലാവധി ഒക്ടോബർ 31 വരെ നീട്ടാന്‍ സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ഫൈനൽ എക്സിറ്റ് വീസ അടിച്ചിട്ടും കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസില്ലാത്തതിനാൽ രാജ്യം വിടാൻ കഴിയാത്തവർക്കാണ് ഇൗ ആനുകൂല്യം. ഒരുതരത്തിലുള്ള ഫീസുമില്ലാതെയാണ് വീസ കാലാവധി ദീർഘിപ്പിച്ച് നൽകുന്നത്. വീസ …
സ്വന്തം ലേഖകൻ: അബുദാബി അല്‍ഐന്‍ താമസ വീസക്കാരുടെ മടങ്ങിവരവിന് മുന്‍കൂര്‍ അനുമതി വേണമെന്ന് വ്യക്തമാക്കി കൂടുതല്‍ വിമാന കമ്പനികള്‍ രംഗത്ത്. ഷാര്‍ജയില്‍ വിമാനമിറങ്ങുന്നതിന് തടസ്സമില്ലെന്ന് അബുദാബി അല്‍ഐന്‍ താമസവീസക്കാര്‍ ഐസിഎ വെബ്സൈറ്റില്‍ കയറി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ്സും അറിയിച്ചു. നേരത്തേ സമാന അറിയിപ്പ് എയര്‍ അറേബ്യയും പുറത്തു വിട്ടിരുന്നു. എയര്‍ അറേബ്യ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് വിസാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കി. ഇതിന്റെ ഭാഗമായി സന്ദർശകവിസാ നടപടികളിലും മാറ്റങ്ങൾ കൊണ്ടുവന്നു. സന്ദർശകവിസയിൽ എത്തുന്നവരുടെ പക്കൽ രാജ്യത്ത് താമസിക്കാനായി 2000 ദിർഹമെങ്കിലും ഉണ്ടായിരിക്കണമെന്നും ഹോട്ടൽ ബുക്കിങ് രേഖകൾ അടക്കം വേണമെന്നുള്ള പുതിയ നിബന്ധനകളാണ് ഇപ്പോൾ കൂട്ടിച്ചേർത്തത്. മിക്ക എയർലൈനുകളും ട്രാവൽ ഏജന്റുമാരും നിയമങ്ങൾ കർശനമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി മാടാടിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇന്ത്യന്‍ എംബസ്സി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് മാടാടുമായി www. madad. gov. in എന്ന വെബ് സൈറ്റുമായി ബന്ധപെടാവുന്നതാണ്. 2015 മുതല്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ കോണ്‍സുലര്‍ സെര്‍വീസ് മാനേജ്മെന്റ് സംവിധാനമാണ് madad. അതോടൊപ്പം …
സ്വന്തം ലേഖകൻ: ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാൻ കടലാസ് രേഖകളോ മറ്റു റിസൾട്ടുകളോ നൽകേണ്ട ആവശ്യമില്ലെന്നും തവക്കൽനാ ആപ്പിലെ ഇലക്ട്രോണിക് വിവരങ്ങൾ മതിയാകുമെന്നും സൌദി അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യസ്ഥിതി പിന്തുടരുന്നതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും ഇത് മതിയാകും. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രോട്ടോക്കോളുകളുടെയും …
സ്വന്തം ലേഖകൻ: ഖത്തറിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റീന് പാക്കേജ് ഡിസംബര്‍ 31 വരെ നീട്ടി. വിദേശങ്ങളില്‍ നിന്നെത്തുന്ന ഖത്തരി പൗരന്മാര്, പ്രവാസി താമസക്കാര്‍ തുടങ്ങി തൊഴില്‍ വീസയുള്ളവര്‍ ഉള്‍പ്പെടെ രാജ്യത്തേക്ക് എത്തുന്ന എല്ലാവരും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് വ്യവസ്ഥ. 2020 ഡിസംബര്‍ 31 വരെ ഹോട്ടല്‍ ക്വാറന്റീന് പാക്കേജ് നീട്ടിയതായി ഖത്തര്‍ എയര്‍വേയ്സിന്റെ …
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്നും കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനസര്‍വീസുകള്‍. ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ കൂടാതെ ഡല്‍ഹി, ലക്നൗ, മുംബൈ, അമൃത്സര്‍, ഹൈദരാബാദ്, ജെയ്പുര്, പുണെ, അഹമ്മദാബാദ്, ചെന്നൈ, മധുരൈ, തിരുച്ചിറപ്പിള്ളി …
സ്വന്തം ലേഖകൻ: അബൂദബിയിലെത്തി ആറാം ദിവസം പി.സി.ആർ പരിശോധന നടത്താത്തവർക്ക് 5000 ദിർഹം വീതം പിഴ വീണുതുടങ്ങി. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ ലഭിച്ചിട്ടുണ്ട്. മൊബൈലിൽ പിഴയുടെ മെസേജ് വരുേമ്പാഴാണ് പലരും വിവരമറിയുന്നത്. മൊബൈൽ നമ്പർ ട്രാക്ക് ചെയ്താണ് നിയമലംഘകരെ കണ്ടെത്തുന്നത്. സിം കാർഡ് ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് അവർക്കാകും പിഴ. എല്ലാ സിം കാർഡുകളും …