1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2021

സ്വന്തം ലേഖകൻ: ഒമാനിൽ പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതോടൊപ്പം വിദേശികളുടെ റസിഡന്റ് കാലാവധി മൂന്നു വര്‍ഷമാക്കി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആന്‍ഡ് കസ്റ്റംസ് ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശര്‍ഖി ഉത്തരവ് പുറപ്പെടുവിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ ഈ ഭേദഗതികള്‍ പ്രാബല്യത്തില്‍ വരും.

പത്തു വയസ്സിന് മുകളിലുള്ള പ്രവാസികള്‍ രാജ്യത്ത് പ്രവേശിച്ച് 30 ദിവസത്തിനുള്ളില്‍ റസിഡന്‍ന്റ് കാര്‍ഡ് എടുക്കണം. ഒമാനികള്‍ക്കും പ്രവാസികള്‍ക്കും പത്തു വയസ്സായി 30 ദിവസത്തിനുള്ളിലും തിരിച്ചറിയല്‍/ റസിഡന്‍സി കാര്‍ഡുകള്‍ എടുക്കണം. കാര്‍ഡ് സ്വീകരിക്കാന്‍ പ്രസ്തുത വ്യക്തി നേരിട്ട് ഹാജരാകണം. ചിലർക്ക് ഇളവുകള്‍ നല്‍കും.

റസിഡന്റ് കാര്‍ഡിന് മൂന്നു വര്‍ഷം വരെ കാലാവധിയുണ്ടാകും. നേരത്തേയിത് രണ്ടു വര്‍ഷമായിരുന്നു. മൂന്നു വര്‍ഷമായാല്‍ പുതുക്കണം. പൗരന്മാര്‍ക്കുള്ള സിവില്‍ ഐഡിക്ക് അഞ്ചു വര്‍ഷത്തെ കാലാവധിയുണ്ടാകും. കാലാവധി പൂര്‍ത്തിയായ തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് പുതുക്കണം. പുതിയ റസിഡന്റ് കാര്‍ഡ് ഓരോ വര്‍ഷത്തേക്കും അഞ്ച് റിയാല്‍ വീതവും റസിഡന്റ് കാര്‍ഡ് പുതുക്കുന്നതിന് അഞ്ച് റിയാലും കേടുവന്നതോ നഷ്ടപ്പെട്ടതോ ആയതിന് പകരം കാര്‍ഡ് ലഭിക്കാൻ 20 റിയാല്‍ലും ഈടാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.