സ്വന്തം ലേഖകൻ: വ്യാജ ജോലി വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്ന് അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ കുറിപ്പിട്ടാണ് ജനങ്ങളെ ബോധവൽക്കരിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്റിനും ഇടപാടുകൾക്കുമായി സേഹയുടെയും ഇതര ആരോഗ്യ കേന്ദ്രങ്ങളുടെയും പേര് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വിശദീകരണം. സേഹയുടെ കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ജോലിക്കായി ഔദ്യോഗിക വെബ്സൈറ്റിൽ (www.seha.ae/careers) …
സ്വന്തം ലേഖകൻ: മാനദണ്ഡങ്ങൾ പാലിക്കാതെ ജുൽഫാർ കമ്പനി പുറത്തിറക്കിയ ഏതാനും മരുന്നുകൾ അബുദാബി ആരോഗ്യ മന്ത്രാലയം പിൻവലിച്ചു. ബാക്ടീരിയൽ അണുബാധയ്ക്കു നൽകുന്ന ജുൽമെന്റിൻ 375എംജി, കഫക്കെട്ടിനുള്ള മ്യൂകോലൈറ്റ് സിറപ്പ്, ശ്വാസംമുട്ടലിനുള്ള ബ്യൂടാലിൻ 2, 4 എംജി, കൊളസ്ട്രോളിനുള്ള ലിപിഗാർഡ് 10എംജി, വയറുവേദനയ്ക്കുള്ള സ്കോപിനാൽ സിറപ്, പൈൽസിനുള്ള സുപ്രപ്രോക്ട്–എസ്, ഗ്യുപിസോൺ 20എംബി എന്നിവയാണ് പിൻവലിച്ചത്. നേരത്തെ കുട്ടികൾക്കായി …
സ്വന്തം ലേഖകൻ: യുഎഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് യാത്രികർ നാട്ടിലേക്കു മടങ്ങുന്നതാണ് നല്ലതെന്ന് യുഎഇയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. യുഎഇയിൽനിന്നുള്ള വിമാനങ്ങൾക്ക് സൗദിയും കുവൈത്തും വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിർദേശം. നിലവിലെ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകുന്നത് അസാധ്യമാണ്. അതിനാൽ, നാട്ടിൽനിന്ന് വരുന്നവർ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. …
സ്വന്തം ലേഖകൻ: ഒമാനിൽ ക്വാറൈൻറൻ നിയമങ്ങളിൽ മാറ്റം വരുത്തിയതായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറൈൻറൻ അവസാനിപ്പിക്കാൻ പിസിആർ പരിശോധന നിർബന്ധമാക്കുകയാണ് ചെയ്തത്. ഏഴ് ദിവസമാണ് ക്വാറൈൻറൻ കാലാവധി. എട്ടാമത്തെ ദിവസം പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെങ്കിൽ ആശുപത്രിയിലെത്തി ട്രാക്കിങ് ബ്രേസ്ലെറ്റ് …
സ്വന്തം ലേഖകൻ: വിദേശത്തെ തൊഴിൽ അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയെത്തിയവർക്കു സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള പുനരധിവാസ, സ്വയംതൊഴിൽ സംരംഭകത്വ പദ്ധതിയുമായി സംസ്ഥാന സർക്കാരിനു കീഴിലുള്ള നോർക്ക റൂട്സ്. കുറഞ്ഞതു 2 വർഷമെങ്കിലും വിദേശത്തു തൊഴിൽ ചെയ്തവർക്കു 30 ലക്ഷം വരെയുള്ള സ്വയംതൊഴിൽ സംരംഭകത്വ പദ്ധതികൾക്കായി വായ്പ ലഭ്യമാക്കുന്നതാണു നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് ഇമിഗ്രന്റ്സ് (എൻഡിപിആർഇഎം) പദ്ധതി. …
സ്വന്തം ലേഖകൻ: കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ പ്രവാസി വ്യവസായികളും സാമ്പത്തിക വിദഗ്ധരും സ്വാഗതം ചെയ്യുകയാണ്. ഇരട്ട നികുതി ഒഴിവാക്കാനും എൻ ആർ ഐ ക്കാർക്ക് ഇന്ത്യയിൽ ഏക ഉടമ സംരംഭം ആരംഭിക്കാനും നിർദേശം നൽകുന്ന 2 കാര്യങ്ങളാണ് പ്രവാസികൾക്കായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ബജറ്റിലെ “വൺ പേഴ്സൺ കമ്പനീസ്“ (ഒ.പി.സി.) സ്റ്റാർട്ടപ്പുകൾക്കും യുവ സംരംഭകർക്കും …
സ്വന്തം ലേഖകൻ: റീ എന്‍ട്രി വിസയില്‍ സൌദിയില്‍നിന്നും പോവുകയും എന്നാല്‍ റീഎന്‍ട്രി കാലാവധി അവസാനിക്കും മുമ്പ് കൃത്യ സമയത്ത് തിരികെ സൌദിയിലെത്താത്ത പ്രവാസികള്‍ക്ക് മറ്റൊരു സ്പോണ്‍സര്‍ക്കു കീഴില്‍ മൂന്ന് വര്‍ഷത്തിനുശേഷം മാത്രമേ സൌദിയിലേക്ക് വീണ്ടും മടങ്ങിവരാന്‍ പ്രവേശനാനുമതി നല്‍കുകയുള്ളൂ എന്ന് സൌദി പാസ്പാര്‍ട്ട് വിഭാഗം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സൌദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ പോവുകയും എന്നാല്‍ …
സ്വന്തം ലേഖകൻ: സൌദിയില്‍ കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ 100 ശതമാനം സൌദിവല്‍ക്കരണം നടപ്പാക്കുന്നു. ഇതിലൂടെ സൌദി യുവതീയുവാക്കള്‍ക്കായി 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധമായി സൌദി കസ്റ്റംസും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവച്ചു. കസ്റ്റംസ് ക്ലിയറന്‍സ് വിഭാഗത്തിലെ സേവനങ്ങളുടെ നിലവാരം ഉയര്‍ത്തും. സൌദികളെ ഈ മേഖലയില്‍ ജോലിക്കു …
സ്വന്തം ലേഖകൻ: ഇടപാടുകാരുടെ തിരിച്ചറിയൽ രേഖകൾ അറിയാനുള്ള കെവൈസി (നോ യുവർ കസ്റ്റമർ) മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ അടുത്തിടെ വരുത്തിയ മാറ്റങ്ങൾ പ്രവാസി ഇന്ത്യക്കാർക്ക് കീറാമുട്ടിയാകുന്നതായി പരാതി. ഇന്ത്യൻ ഓഹരികളിലും കടപ്പത്രങ്ങളിലും മ്യൂച്വൽ ഫണ്ടുകളിലും ഡെപ്പോസിറ്റ് സ്കീമുകളിലുമടക്കം നിക്ഷേപം നടത്തുന്നതിന് പുതിയ കെവൈസി സംവിധാനം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രവാസികളുടെ അഭിപ്രായം. അതുകൊണ്ട്, പഴയ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കുന്നതിന് െതരഞ്ഞെടുപ്പ് കമീഷൻ എടുക്കുന്ന ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് വി. മുരളീധരൻ. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമങ്ങളും സംഘടന പ്രതിനിധികളുമായി നടത്തിയ ആശയവിനിമയ പരിപാടിയിൽ സംഘടന പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിദേശകാര്യ സഹമന്ത്രി. മടങ്ങിയെത്തുന്ന പ്രവാസികളെ തനിച്ചാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം നടത്തുകയാണ്. …