1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2022

സ്വന്തം ലേഖകൻ: പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി യുഎഇയിൽ ആറു മാസത്തിലൊരിക്കൽ റവന്യൂ അദാലത് നടത്തുമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. ദുബായിൽ ഇന്ന് രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ സ്വത്ത്, റവന്യൂ സംബന്ധമായ പ്രശ്നങ്ങൾക്കാണ് പരിഹാരം കാണാൻ ശ്രമിക്കുക. ഇതിനായി താൻ യുഎഇയിൽ നേരിട്ടെത്തുമെന്ന് മന്ത്രി പറഞ്ഞു. അദാലത്തിന് കേന്ദ്രസർക്കാരോ മറ്റോ തടസ്സമുന്നയിച്ചാൽ ഒാൺലൈനായെങ്കിലും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ അടിയന്തര പാസ്‌പോര്‍ട്ട് പുതുക്കലിന് ദുബായിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി തത്കാല്‍ വഴി അപേക്ഷിക്കാമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍. പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് വന്‍ തിരക്ക് നേരിടാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തിയ പ്രത്യേക വോക്ക് ഇന്‍ ക്യാംപുകളെ തുടര്‍ന്നാണ് നടപടി.

ഇപ്പോള്‍ എല്ലാ തത്കാല്‍ സേവനങ്ങളും അപോയിന്‍മെന്റുകളെ അടിസ്ഥാനമാക്കിയല്ലാതെ വോക്ക് ഇന്‍ ആക്കിയതായി അദ്ദേഹം വ്യക്തമാക്കി. തത്കാല്‍ അപേക്ഷകള്‍ക്കായുള്ള വോക്ക് ഇന്‍ സേവനം ബിഎല്‍എസില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമാകും. ദുബായിലെ കേന്ദ്രങ്ങളില്‍ ആരംഭിച്ച ശേഷം മറ്റ് എമിറേറ്റുകളിലും വ്യാപിപ്പിക്കുകയാണ് ചെയ്യുക.

തത്കാല്‍ അപേക്ഷകള്‍ വഴിയുള്ള പാസ്‌പോര്‍ട്ടുകള്‍ ഡെലിവറിക്കായി തെരഞ്ഞെടുത്ത ഓപ്ഷനെ ആശ്രയിച്ച് ഒരു ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി നേരിട്ടോ കൊറിയര്‍ വഴിയോ ഡെലിവറി ചെയ്യും. പോലീസ് വെരിഫിക്കേഷന്‍ നടത്തിയവരുടെ യോഗ്യരായ അപേക്ഷകള്‍ മാത്രമേ തത്കാല്‍ വിഭാഗത്തിന് കീഴില്‍ അനുവദിക്കുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.