1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2022

സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി താമസക്കാർക്കും സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കി കൊണ്ടുള്ള നിയമം നടപ്പാക്കാനുള്ള കരട് എക്‌സിക്യൂട്ടീവ് റഗുലേഷന് മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ 22-ാം നമ്പർ നിയമം നടപ്പാക്കുന്നതിനുള്ള കരട് എക്‌സിക്യൂട്ടീവ് റഗുലേഷന് ആണ് പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.

ഖത്തർ ഗവൺമെന്റ് കമ്യൂണിക്കേഷൻസ് ഓഫിസ് (ജിസിഒ) ട്വിറ്ററിൽ പ്രസിദ്ധീകരിച്ച കരട് പ്രമേയത്തിലെ വ്യവസ്ഥകൾ പ്രകാരം സ്വദേശി പൗരന്മാർക്ക് എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ സേവനങ്ങൾ സൗജന്യമാണ്. പ്രവാസികൾക്കുള്ള അടിസ്ഥാന ആരോഗ്യ സേവനങ്ങളിൽ എക്‌സിക്യൂട്ടീവ് റഗുലേഷനിൽ പറഞ്ഞിരിക്കുന്നവയ്ക്ക് പുറമെ പ്രതിരോധം, രോഗശമനം, പുനരധിവാസം എന്നിവയും ഉൾപ്പെടുന്നുണ്ട്. 2021 ഒക്‌ടോബറിലാണ് നിയമത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഒപ്പുവച്ചത്. നിയമത്തിലെ വ്യവസ്ഥകൾ ഈ മാസം തന്നെ നടപ്പാക്കും.

പൊതു-സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസി താമസക്കാർക്കും രാജ്യത്തെത്തുന്ന സന്ദർശകർക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. പ്രവാസി തൊഴിലാളികളിൽ ക്രാഫ്റ്റ്‌സ്‌മെൻ, ഗാർഹിക തൊഴിലാളികൾ, മാനുവൽ വർക്കേഴ്‌സ് എന്നിവർ ഉൾപ്പെടെയാണ് നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് പോളിസി വ്യവസ്ഥയുടെ പരിധിയിൽ വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.