1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2022

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം നൽകരുതെന്ന് മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ചു. ഏതു സാഹചര്യമായാലും മൂന്നാഴ്ചയിൽ ഓവർടൈം ഉൾപ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണു വ്യവസ്ഥ. അതായത് ആഴ്ചയിൽ 48 മണിക്കൂർ.

അധികജോലി നൽകുമ്പോൾ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നൽകണം. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനത്തിൽ കുറയാത്ത തുകയാണു നൽകേണ്ടത്.

വ്യാപാര കേന്ദ്രങ്ങൾ, ഹോട്ടൽ, കന്റീൻ, സെക്യൂരിറ്റി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊഴികെ ഏതെങ്കിലും ദിവസം അധികം പണിയെടുപ്പിച്ചാൽ മറ്റു ദിവസങ്ങളിൽ ജോലി കുറച്ചു നൽകി തൊഴിൽ സമയം ക്രമീകരിക്കണം.

രാത്രി 10നും പുലർച്ചെ 4നും ഇടയിലാണ് ഓവർടൈം നൽകിയതെങ്കിൽ സാധാരണ വേതനത്തിന്റെ 50 ശതമാനത്തിൽ കുറയാത്ത തുകയാണ് അധിക വേതനമായി നൽകേണ്ടത്. എന്നാൽ ഊഴമനുസരിച്ച് ജോലി ചെയ്യുന്നവരാണെങ്കിൽ ആനുകൂല്യം ലഭിക്കില്ല.

അവധി ദിവസം ജോലി ചെയ്യേണ്ടിവന്നാൽ മറ്റൊരു ദിവസം അവധി നൽകണം. ഈ സന്ദർഭത്തിലും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനത്തിൽ കുറയാത്ത തുകയാണ് ഓവർടൈമിനു നൽകേണ്ടത്. തൊഴിലാളിയുടെ 2 ദിവസത്തെ അവധി ഒഴിവാക്കി ജോലി ചെയ്യിക്കരുതെന്നും നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.