1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2022

സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ തൊഴിൽദാതാവിന്റെ സമ്മതപത്രം ഇല്ലാതെ പ്രധാന ജോലിക്കു പുറമേ പാർട്‌ടൈം ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം യുഎഇയിൽ അടുത്ത മാസം 2നു പ്രാബല്യത്തിലാകും. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ താൽക്കാലിക അനുമതി മാത്രം നേടി ഇങ്ങനെ ജോലി ചെയ്യാം.

ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ ജോലിസ്ഥലത്തു പോയോ വീട്ടിലിരുന്നോ ജോലി ചെയ്യാമെന്ന വ്യവസ്ഥ പ്രവാസികൾക്ക് ഏറെ ഗുണകരമാണ്. നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ ഇങ്ങനെ ജോലി ചെയ്യാവുന്ന സമയം മൂന്നാഴ്ചകളിൽ പരമാവധി 144 മണിക്കൂറാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

ഹ്രസ്വകാല കരാർ ജോലികളും ഇങ്ങനെ ചെയ്യാനാകും. ജോലി അവസാനിക്കുന്നതോടെ കരാറും റദ്ദാകും. വ്യത്യസ്ത ജോലിസമയം തിരഞ്ഞെടുക്കാനും ജീവനക്കാരനു സ്വാതന്ത്ര്യമുണ്ടാകും. വാർഷിക അവധി, സേവനകാലാവധി, ജോലി അവസാനിക്കുമ്പോഴുള്ള ആനുകൂല്യങ്ങൾ എന്നിവയ്ക്കും അർഹതയുണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.