1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2022

സ്വന്തം ലേഖകൻ: പ്രവാസികൾക്ക് പ്രിയങ്കരമായ രാജ്യങ്ങളിൽ ബഹ്റൈന് 15ാം സ്ഥാനം. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇന്‍റർനേഷൻസ് നടത്തിയ ‘എക്സ്പാറ്റ് ഇൻസൈഡർ സർവേ’യിലാണ് ബഹ്റൈൻ നേട്ടം സ്വന്തമാക്കിയത്. ജി.സി.സി രാജ്യങ്ങളിൽ മൂന്നാമതാണ് ബഹ്റൈന്റെ സ്ഥാനം. ആറാം സ്ഥാനത്തുള്ള യു.എ.ഇയും 12ാം സ്ഥാനത്തുള്ള ഒമാനുമാണ് മുന്നിലുള്ളത്.

ഖത്തർ (26), സൗദി അറേബ്യ (27), കുവൈത്ത് (52) എന്നിങ്ങനെയാണ് മറ്റ് ജി.സി.സി രാജ്യങ്ങളുടെ റാങ്ക്. പട്ടികയിൽ ഏറ്റവും പിന്നിലായാണ് കുവൈത്ത് ഇടംപിടിച്ചത്.181 രാജ്യങ്ങളിൽ താമസിക്കുന്ന 177 രാജ്യക്കാരായ 11,970 പ്രവാസികളാണ് സർവേയിൽ പങ്കെടുത്തത്. ജീവിതനിലവാരം, ജോലി കണ്ടെത്താനുള്ള എളുപ്പം, തൊഴിൽ സാഹചര്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.

മെക്സികോ, ഇന്തോനേഷ്യ, തായ്വാൻ, പോർചുഗൽ, സ്പെയിൻ, യു.എ.ഇ, വിയറ്റ്നാം, തായ്ലൻഡ്, ആസ്ട്രേലിയ, സിംഗപ്പൂർ എന്നിവയാണ് പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഇടംനേടിയത്. അവസാന സ്ഥാനങ്ങളിൽ കുവൈത്ത്, ന്യൂസിലൻഡ്, ഹോങ്കോങ്, സൈപ്രസ്, ലക്സംബർഗ്, ജപ്പാൻ, ദക്ഷിണാഫ്രിക്ക, തുർക്കി, ഇറ്റലി, മാൾട്ട എന്നീ രാജ്യങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.