1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2022

അലക്സ് വർഗീസ് (വായാട്ടുപറമ്പ്): ബ്രോംലി മലയാളി അസോസിയേഷൻ പ്രസിഡൻറും, ഒ ഐ സി സി നേതാവുമായ അനു ജോസഫിൻ്റെ മാതാവ് താവുകുന്നിലെ കലയന്താനത്ത് പരേതനായ ജോസഫിൻ്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (20– 09–22) രാവിലെ11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് വായാട്ടുപറമ്പ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

മക്കൾ: തോമസ്, ജോണി, വത്സമ്മ, സണ്ണി, ബെന്നി, റെജി, ബിനു, അനു ജോസഫ് (യുകെ), പരേതനായ ജോർജ്. മരുമക്കൾ: വത്സമ്മ കീചേരിയിൽ, ലീലാമ്മ കണിവേലിൽ, ജോയി കുരുകിലാംകാട്ട്, ലാലി പള്ളിത്തറ, റെജി ഇളയാനിതോട്ടത്തിൽ, റോസ്‌ലി കോഴിമല, സാലിം മൂലേപറമ്പിൽ, സഞ്ജു കക്കാട്ടിൽ (യുകെ). പരേതയായ ലിസ്സി.

അനു ജോസഫിൻ്റെ മാതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ഒ ഐ സി സി നേതാക്കൻമാരായ ജയ്സൻ ജോർജ്, എബി സെബാസ്റ്റ്യൻ, തോമസ് പുളിയ്ക്കൽ, ഗിരി മാധവൻ, കുമാർ സുരേന്ദ്രൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.