സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള യുഎസ് വീസ അപേക്ഷകരിൽ വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ ചില വിഭാഗത്തെ ഡിസംബർ 31 വരെ നേരിട്ടുള്ള അഭിമുഖത്തിൽ നിന്ന് ഒഴിവാക്കിയതായി യുഎസ് അസി. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് സെൻട്രൽ ഏഷ്യ ഡോണൽ ലൂ അറിയിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകനും ദക്ഷിണേഷ്യൻ സമൂഹ നേതാവുമായ അജയ് ജയിൻ ഭുട്ടോറിയ, ലൂയുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്.
ഇതനുസരിച്ച് എഫ്, എം, അക്കാദമിക് ജെ വീസ അപേക്ഷകരായ വിദ്യാർഥികൾ, എച്ച്–1, എച്ച്–2, എച്ച്–3, വ്യക്തിഗത എൽ വീസ അപേക്ഷകരായ ജോലിക്കാർ, വ്യതിരിക്ത സാംസ്കാരിക മികവുള്ളവർക്കുള്ള ഒ, പി, ക്യു വീസ അപേക്ഷകർ ഇനി നേരിട്ടു ഹാജരാകേണ്ടതില്ല. ഈ ആനുകൂല്യം ലഭിക്കാൻ അപേക്ഷകർ നേരത്തെ ഏതെങ്കിലും യുഎസ് വീസ ലഭിച്ചവരും വീസ അപേക്ഷ നിരസിക്കപ്പെടാത്തവരും വീസ യോഗ്യതകളിൽ കുറവില്ലാത്തവരും അപേക്ഷിക്കുന്ന രാജ്യത്തെ പൗരന്മാരും ആയിരിക്കണം.
ഇതിനായി ന്യൂഡൽഹിയിലെ യുഎസ് എംബസിയിലും ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലുമായി 20,000 അപേക്ഷകളിലെ അഭിമുഖ സമയക്രമം മാറ്റിയതിന്റെ നോട്ടിസ് യുഎസ് എംബസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല