1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബൃഹത്തായ പദ്ധതിയുമായി ലേബര്‍ പാര്‍ട്ടി. ഒപ്പം നിയമപരമായ കുടിയേറ്റവും കുറയ്ക്കാന്‍ സഹായിക്കും. സാധാരണായായി, വിദേശ തൊഴിലാളികള്‍ ചെയ്യുന്ന തൊഴിലുകളില്‍ തദ്ദേശീയര്‍ക്ക് പരിശീലനം നലകുമെന്ന് ഷാഡോ ഹോം സെക്രട്ടറി പറഞ്ഞു. ബ്രിട്ടന്‍ കുടിയേറ്റ തൊഴിലാളികളെ അമിതമായി ആശ്രയിക്കുന്നതിനും ഇതുവഴി ഒരു അവസാനം ഉണ്ടാക്കാന്‍ കഴിയുമെന്നും യുവേറ്റ് കൂപ്പര്‍ പറഞ്ഞു.

വിദേശ തൊഴിലാളികള്‍ ഏറെയുള്ള കെയര്‍, കെട്ടിട നിര്‍മ്മാണം, എഞ്ചിനീയറിംഗ് മേഖലകളില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ബ്രിട്ടീഷ് യുവാക്കള്‍ക്ക് പരിശീലനമ നല്‍കുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ സണ്‍ഡേ ടെലെഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ മേഖലകള്‍ ഇപ്പോള്‍ അമിതമായി കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്നുണ്ട്. നിലവില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന 20 ശാതമ്‌നാനം കിഴിവ് സത്യത്തില്‍ വിദേശ റിക്രൂട്ട്‌മെന്റ് പ്രോത്സാഹിപ്പിക്കുകയാണെന്നും, തദ്ദേശീയര്‍ക്ക് പരീശീലനം നല്‍കി തൊഴില്‍ എടുക്കുന്നതിന് പ്രപ്തരാക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു.

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുക എന്നത്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും ലേബര്‍ പാര്‍ട്ടിയുടെയും മുഖ്യ അജണ്ടകളില്‍ ഒന്നാണ്. 2022 ഡിസംബറില്‍ നെറ്റ് മൈഗ്രേഷന 7,45,000 എത്തിയിരുന്നു. ബ്രക്സിറ്റിനു മുന്‍പുണ്ടായിരുന്നതിന്റെ മൂന്നിരട്ടി വരും ഇത്. കണ്‍സര്‍വേറ്റീവ് ഭരണത്തിനു കീഴില്‍, കഴിഞ്ഞ അഞ്ചു വര്‍ഷമായി നെറ്റ് മൈഗ്രേഷന്‍ കുതിച്ചുയരുകയായിരുന്നു എന്ന് കൂപ്പര്‍ പറഞ്ഞു. ഇതിന് പ്രധാന കാാരണം തൊഴിലിനായുള്ള കുടിയേറ്റമാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

ഏതെല്ലാം മേഖലകളില്‍ തൊഴിലാളി ക്ഷാമം ഉണ്ടെന്നും ഏതെല്ലാം തൊഴിലുകള്‍ക്ക് വീസ നല്‍കണമെന്നും സര്‍ക്കാരിനെ ഉപദേശിക്കുന്ന മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റി (എം എ സി) കൂടുതല്‍ ശക്തമാക്കുമെന്ന് അവര്‍ പറഞ്ഞു. ഈ കമ്മിറ്റി പുതിയ നയത്തിന്റെ ഭാഗമായി നാഷണല്‍ സ്‌കില്‍ ബോഡികളുമായും ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി കൗണ്‍സിലുമായും ബന്ധപ്പെട്ട്, പുതിയ കോഴ്സുകളില്‍ പരിശീലനം നല്‍കുന്നതിനെ കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി, ഒരു നിയന്ത്രണവുമില്ലാതെ കുടിയേറ്റത്തെ സര്‍ക്കാര്‍ ഒരു സ്വതന്ത്ര വിപണി ആക്കിയതായും അവര്‍ കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.