1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാ ലീഗ കിരീടം ചൂടി റയൽ; നെഞ്ചു തകർന്ന് ബാഴ്കലോണ
2 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാ ലീഗ കിരീടം ചൂടി റയൽ; നെഞ്ചു തകർന്ന് ബാഴ്കലോണ
സ്വന്തം ലേഖകൻ: രണ്ട് സീസണുകളുടെ ഇടവേളയ്ക്കു ശേഷം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം. വിയ്യാറയലിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടമുറപ്പിച്ചത്. റയലിന്റെ ചിരവൈരികളായ ബാഴ്‌സലോണ ഒസാസുനയോട് തോല്‍ക്കുകയും ചെയ്തു. 2016-17 സീസണിനു ശേഷം റയലിന്റെ ലീഗ് വിജയമാണിത്. ലീഗില്‍ ഒരു മത്സരം ബാക്കിനില്‍ക്കെയാണ് റയൽ കിരീടം സ്വന്തമാക്കിയത്. റയലിനൊപ്പം …
ഖത്തര്‍ ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു; നവംബര്‍ 21 ന് കിക്കോഫ്, ഡിസംബര്‍ 18 ന് കലാശപ്പോരാട്ടം
ഖത്തര്‍ ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു; നവംബര്‍ 21 ന് കിക്കോഫ്, ഡിസംബര്‍ 18 ന് കലാശപ്പോരാട്ടം
സ്വന്തം ലേഖകൻ: 2022 ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരതിയതി ഫിഫ പ്രഖ്യാപിച്ചു. നവംബര്‍ 21 നാണ് ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 18 നാണ് കലാശപ്പോര്. ഗ്രൂപ്പ് സ്റ്റേജില്‍ ഒരു ദിവസം നാല് മത്സരങ്ങളാണ് നടക്കുക. ലോകകപ്പിന്റെ 22-ാം പതിപ്പിനാണ് ഖത്തര്‍ ആതിഥ്യമരുളുന്നത്. അറബ് ലോകത്ത് മുസ്‌ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പുമായിരിക്കും …
സൌദിയുടെ ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഏറ്റെടുക്കല്‍; ഖത്തർ-സൌദി തർക്കം കളിക്കളത്തിലേക്കും;
സൌദിയുടെ ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഏറ്റെടുക്കല്‍; ഖത്തർ-സൌദി തർക്കം കളിക്കളത്തിലേക്കും;
സ്വന്തം ലേഖകൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ന്യൂകാസ്റ്റില്‍ യൂണൈറ്റഡ് ഫുട്‌ബോള്‍ ക്ലബിന്റെ ഓഹരി സ്വന്തമാക്കാന്‍ സൌദി ഒരുങ്ങവെ നീക്കത്തില്‍ പുതിയ വഴിത്തിരിവുകള്‍. ഖത്തറിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് ചാനല്‍ നെറ്റ് വര്‍ക്കായ beIN sports നെ പൂര്‍ണമായും നിരോധിച്ചതായി സൌദി സര്‍ക്കാര്‍ ചെവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്. ഖത്തറിന്റെ beIN sports പറഷമിയര്‍ ലീഗിന്റെ പശ്ചിമേഷ്യയിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും പ്രധാന …
“ഐപിഎൽ വിദേശത്തായാൽ ഭീമമായ ചെലവ്,” ഇന്ത്യയിൽ നടത്താനാണ് ശ്രമമെന്ന് സൗരവ് ഗാംഗുലി
“ഐപിഎൽ വിദേശത്തായാൽ ഭീമമായ ചെലവ്,” ഇന്ത്യയിൽ നടത്താനാണ് ശ്രമമെന്ന് സൗരവ് ഗാംഗുലി
സ്വന്തം ലേഖകൻ: ഐപിഎൽ വിദേശത്ത് സംഘടിപ്പിക്കുക ചെലവേറിയതെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വഷളാവുന്ന സാഹചര്യത്തിൽ ലീഗ് രാജ്യത്ത് നടത്താനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാലേ മറ്റ് രാജ്യങ്ങൾ പരിഗണിക്കൂ എന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. “ഐപിഎൽ നടത്തണമെന്ന് തന്നെയാണ് ആഗ്രഹം. കാരണം, ക്രിക്കറ്റ് പഴയ രീതിയിലേക്ക് മടങ്ങണം. …
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതമായി നീട്ടി, ക്ലബുകള്‍ കുറഞ്ഞത് 30% പ്രതിഫലം വെട്ടിക്കുറക്കും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതമായി നീട്ടി, ക്ലബുകള്‍ കുറഞ്ഞത് 30% പ്രതിഫലം വെട്ടിക്കുറക്കും
സ്വന്തം ലേഖകൻ: കോവിഡ് ബാധ നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. പ്രീമിയര്‍ ലീഗിലെ 20 ക്ലബുകളുടേയും പ്രതിനിധികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് നിര്‍ണ്ണായക തീരുമാനം. നേരത്തെ ഏപ്രില്‍ 30 വരെയാണ് കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പ്രീമിയര്‍ ലീഗ് നീട്ടിവെച്ചിരുന്നത്. അത് ‘ഉചിതവും സുരക്ഷിതവുമായ സമയത്തേക്ക് 2019-20 സീസണ്‍ …
ടി20 ലോകകപ്പ്: കലാശപോരിൽ ഭാഗ്യം കൈവിട്ടു; പൊട്ടിക്കരഞ്ഞ് ഷഫാലി; ചേർത്തുപിടിച്ച് ടീം
ടി20 ലോകകപ്പ്: കലാശപോരിൽ ഭാഗ്യം കൈവിട്ടു; പൊട്ടിക്കരഞ്ഞ് ഷഫാലി; ചേർത്തുപിടിച്ച് ടീം
സ്വന്തം ലേഖകൻ: ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ഓസ്ട്രേലിയയോട് കീഴടങ്ങിയ ഇന്ത്യൻ പെൺപ്പടയുടെ കൂട്ടത്തിൽ ഏവരുടെയും കണ്ണ് നിറയിച്ചത് ഷഫാലി വർമ്മയായിരുന്നു. തന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ വിജയിപ്പിച്ച് ഇന്ത്യയെ ഫൈനൽ വരെയെത്തിച്ച ഷഫാലിക്ക് എന്നാൽ കലാശപോരാട്ടത്തിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. രണ്ട് റൺസ് മാത്രമെടുത്ത് കൂടാരം കയറിയ ഷഫാലി ഇന്ത്യൻ തകർച്ചയുടെ തുടക്കം …
“ഫുട്ബോള്‍ രാജാവ്” വിഷാദ രോഗി? പെലെയ്ക്ക് തനിയെ നടക്കാനാവില്ലെന്നും മകൻ
“ഫുട്ബോള്‍ രാജാവ്” വിഷാദ രോഗി? പെലെയ്ക്ക് തനിയെ  നടക്കാനാവില്ലെന്നും മകൻ
സ്വന്തം ലേഖകൻ: ഫുട്ബോള്‍ ഇതിഹാസം പെലെ വിഷാദ രോഗിയായി മാറിയെന്ന് മകന്‍ എഡീഞ്ഞോ. മോശം ആരോഗ്യ സ്ഥിതിയാണ് പെലെയെ ഏകാകിയും വിഷാദരോഗിയുമാക്കി മാറ്റിയത്. ബ്രസീലിയന്‍ മാധ്യമം ടി.വി ഗ്ലോബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പെലെയുടെ ആരോഗ്യസ്ഥിതി മകന്‍ വെളിപ്പെടുത്തിയത്. ഒരുകാലത്ത് രാജാവായിരുന്നു പെലെ, പന്തുമായി വിസമയം തീര്‍ത്തിരുന്ന അദ്ദേഹത്തിന് ഇന്ന് പരസഹായമില്ലാതെ നടക്കാനാവില്ല. ഈ അപകര്‍ഷതാ ബോധമാണ് …
ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണം: ഞെട്ടലോടെ ലോകം; കണ്ണീരോടെ ആരാധകർ
ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണം: ഞെട്ടലോടെ ലോകം; കണ്ണീരോടെ ആരാധകർ
സ്വന്തം ലേഖകൻ: അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായിക ലോകം. ലോകമെങ്ങും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ …
പാക് മണ്ണില്‍ ഇന്ത്യന്‍ ടീം കളിച്ചില്ലെങ്കിൽ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ല: പാകിസ്താൻ
പാക് മണ്ണില്‍ ഇന്ത്യന്‍ ടീം കളിച്ചില്ലെങ്കിൽ ട്വന്റി 20 ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ല:  പാകിസ്താൻ
സ്വന്തം ലേഖകൻ: പാകിസ്താനില്‍വെച്ച് നടക്കുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യന്‍ ടീം വിട്ടുനിന്നാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്താന്‍. ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിനായി ബി.സി.സി.ഐ ഇന്ത്യന്‍ ടീമിനെ പാകിസ്താനിലേക്ക് അയച്ചില്ലെങ്കില്‍ 2021-ല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് പാകിസ്താന്‍ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാകിസ്താന്‍. പാക് …
ഉത്തേജക മരുന്ന് തിരിച്ചടിച്ചു; റഷ്യൻ കായികതാരങ്ങൾക്ക് ഒളിമ്പിക്‌സിലും ലോകകപ്പ് ഫുട്‌ബോളിലും വിലക്ക്
ഉത്തേജക മരുന്ന് തിരിച്ചടിച്ചു; റഷ്യൻ കായികതാരങ്ങൾക്ക് ഒളിമ്പിക്‌സിലും ലോകകപ്പ് ഫുട്‌ബോളിലും വിലക്ക്
സ്വന്തം ലേഖകൻ: റഷ്യക്ക് അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ നിന്നു വിലക്ക്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (വാഡ) നാലുവര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അടുത്തവര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളിലും അതേവര്‍ഷം തന്നെ ബെയ്ജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലും റഷ്യക്കു പങ്കെടുക്കാനാകില്ല. എന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന യൂറോകപ്പില്‍ പങ്കെടുക്കാം. യൂറോപ്യന്‍ ഗവേണിങ് ബോഡിയായ …