സ്വന്തം ലേഖകൻ: പ്രഥമ അണ്ടര്‍ 19 വനിത ട്വന്റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 69 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വനിത ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു ലോകകിരീടം സ്വന്തമാക്കുന്നത്. 69 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഷഫാലി വര്‍മ ഉജ്വല തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഏറെ …
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ഫൈനലില്‍ പരാജയപ്പെട്ട് ഗ്രാന്‍ഡ്സ്ലാം യാത്രയ്ക്ക് വിരാമമിട്ട് സാനിയ മിര്‍സ. മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ കാണികള്‍ക്ക് മുന്നില്‍ ഗ്രാന്‍ഡ്സ്ലാമിനോട് വികാരഭരിതമായ വിടപറച്ചിലാണ് സാനിയ നടത്തിയത്. സാനിയ-ബൊപ്പണ്ണ സഖ്യം ബ്രസീലിന്റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് തോറ്റത്. 6-7, 2-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുക്കെട്ട് പരാജയപ്പെട്ടത്. മത്സരം …
സ്വന്തം ലേഖകൻ: കഴിഞ്ഞ മാസം സമാപിച്ച ഖത്തര്‍ ലോകകപ്പ് പല കാര്യങ്ങളിലെന്ന പോലെ കാഴ്ചക്കാരുടെ എണ്ണത്തിലും റെക്കോഡ് നേട്ടം കൈവരിച്ചതായി കണക്കുകള്‍. ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ ലോകത്താകമാനം കണ്ടത് 500 കോടി ആരാധകര്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരം മാത്രം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി 150 കോടി പേര്‍ കണ്ടതായും കണക്കുകള്‍ വ്യക്തമാക്കി. ഫിഫ …
സ്വന്തം ലേഖകൻ: വ്യാഴാഴ്ച അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന സൗദി അറേബ്യ ഓള്‍ സ്റ്റാര്‍ ഇലവനും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും തമ്മിലുള്ള സൗഹൃദ മത്സരം കാണാന്‍ സൗദി വ്യവസായി പൊടിച്ചത് 2.2 ദശലക്ഷം പൗണ്ട്, ഏകദേശം 22 കോടിയോളം ഇന്ത്യന്‍ രൂപ. ഫുട്‌ബോള്‍ ചരിത്രത്തില്‍ …
സ്വന്തം ലേഖകൻ: റിയാദ് സീസണിന്റെ ഭാഗമായി വ്യാഴാഴ്ച റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന സീസൺ കപ്പ് ഫുട്ബാളിൽ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയോട് ഏറ്റുമുട്ടുന്ന അൽനസ്ർ-അൽഹിലാൽ സംയുക്ത ടീമിലെ കളിക്കാരെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന സംയുക്ത ടീമിലെ കളിക്കാരുടെ പേരുകൾ ടീം മാനേജർ ഖാലിദ് അൽഷാനിഫാണ് പുറത്തുവിട്ടത്. 22 പേരാണ് സംയുക്ത ടീമിലുള്ളത്. …
സ്വന്തം ലേഖകൻ: ഖത്തറില്‍ സന്ദര്‍ശനം നടത്തുന്ന പി.എസ്.ജി ടീമിന്‍റെ പരിശീലനം നേരില്‍ കാണാന്‍ ആരാധകര്‍ക്ക് അവസരം. ഖലീഫ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനം കാണാന്‍ ടിക്കറ്റ് വഴിയാണ് പ്രവേശനം ലഭിക്കുക. ക്യു ടിക്കറ്റ്സ് വഴിയാണ് ടിക്കറ്റ് വില്‍ക്കുന്നത് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പി.എസ്.ജി ടീം ഖത്തറിലെത്തുന്നത്. ഇതില്‍ ബുധനാഴ്ചയാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയായ ഖലീഫ സ്റ്റേഡിയത്തില്‍ പരിശീലനം …
സ്വന്തം ലേഖകൻ: വെയ്ല്‍സിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം ഗരെത് ബെയ്ല്‍ ബൂട്ടഴിച്ചു. രാജ്യാന്തര-ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി താരം അറിയിച്ചു. 33 വയസ്സിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ലോസ് ആഞ്ജലീസ് ഗ്യാലക്‌സിയിലാണ് താരം കളിക്കുന്നത്. വെയ്ല്‍സിനായി ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ച ബെയ്ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ്. റയല്‍ മഡ്രിഡിനായി …
സ്വന്തം ലേഖകൻ: ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപെടെ ലോകഫുട്ബാളിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ടീം ഈ മാസം 18ന് ദോഹയിലെത്തും. ദോഹയിൽ ഖലീഫ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങുന്ന ടീം ഖത്തറിലെ സ്പോൺസർമാരുടെ പരിപാടികളിലും സാന്നിധ്യമറിയിക്കും. ഖത്തർ എയർവേസ്, എ.എൽ.എൽ, ഖത്തർ ടൂറിസം, ഖത്തർ നാഷനൽ ബാങ്ക്, ഉരീദു, ആസ്‍പെറ്റാർ …
സ്വന്തം ലേഖകൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ ലയണൽ മെസ്സിയും സൗദി അറേബ്യയിലേക്കു ചേക്കേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗദിയിലെ മുൻനിര ക്ലബ്ബായ അൽ ഹിലാൽ മെസ്സിയുമായി ചർച്ച നടത്തിയെന്ന് ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് മെസ്സിയെക്കുറിച്ചുള്ള വാർത്തയും ചൂടുപിടിക്കുന്നത്. സൗദി ലീഗിൽ അൽ നസർ ക്ലബ്ബിന്റെ …
സ്വന്തം ലേഖകൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്‌സിക്ക് വൻ ഡിമാന്റ്. 48 മണിക്കൂറിനുള്ളിൽ വിറ്റഴിച്ചത് രണ്ടുലക്ഷം ജഴ്‌സികൾ. അൽ നാസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതോടെ താരത്തിന്റെ ജഴ്‌സിക്ക് ആവശ്യക്കാർ വർധിച്ചു. ക്ലബ്ബിന്റെ സ്റ്റോറുകളിൽ ജഴ്സി 414 റിയാലിനാണ് വിൽക്കുന്നത്. ജഴ്‌സി ആവശ്യപ്പെട്ട് യൂറോപ്യന്മാരും ചൈനക്കാരും മറ്റു രാജ്യക്കാരും ഉൾപ്പെടെ നിരവധി വിദേശികളാണ് ക്ലബ്ബിന്റെ കടയിലേക്കെത്തുന്നത്. …