1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2024

സ്വന്തം ലേഖകൻ: ഏ​ഷ്യ​ൻ ക​പ്പി​ന് ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ ആ​രാ​ധ​ക​ർ​ക്ക് അ​വ വി​ൽ​പ​ന ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വു​മാ​യി ‘റീ ​സെ​യി​ൽ പ്ലാ​റ്റ്ഫോ​മി​ന് തു​ട​ക്ക​മാ​യി. ടി​ക്ക​റ്റ് വി​ൽ​പ​ന​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ പ്ര​വേ​ശി​ച്ച് ‘മൈ ​ഓ​ർ​ഡ​ർ’ സെ​ക്ഷ​ൻ വ​ഴി വി​ൽ​പ​ന ന​ട​ത്താ​വു​ന്ന​താ​ണ്. ഒ​രു​ത​വ​ണ റീ​സെ​യി​ൽ ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ ടി​ക്ക​റ്റു​ക​ൾ തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധ്യ​മ​ല്ല.

അ​തേ​സ​മ​യം, ഔ​ദ്യോ​ഗി​ക​മ​ല്ലാ​ത്ത മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ടി​ക്ക​റ്റ് വാ​ങ്ങാ​നോ വി​ൽ​ക്കാ​നോ ശ്ര​മി​ക്ക​രു​തെ​ന്ന് സം​ഘാ​ട​ക​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ടി​ക്ക​റ്റു​ക​ൾ അ​റി​യി​പ്പി​ല്ലാ​തെ​ത​ന്നെ റ​ദ്ദാ​ക്കു​ന്ന​താ​ണ്. tickets.qfa.qa/afc2023 എ​ന്ന ലി​ങ്ക് വ​ഴി ആ​രാ​ധ​ക​ർ​ക്ക് ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ ആ​രാ​ധ​ക​ർ​ക്ക് ഡി​ജി​റ്റ​ൽ ടി​ക്ക​റ്റു​ക​ൾ ഡൗ​ൺ ലോ​ഡ് ചെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. അ​തേ​സ​മ​യം, സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ൻ ഹ​യ്യ ആ​വ​ശ്യ​മി​ല്ല.

എഎഫ്‌സി ഏഷ്യൻ കപ്പുമായി ബന്ധപ്പെട്ട് ലോകോത്തര നിലവാരത്തിലുള്ള മെഡിക്കൽ സേവനങ്ങൾ നൽകാൻ ഖത്തറിന്റെ കായിക ആശുപത്രിയായ ആസ്പതാർ സജ്ജം. ടൂർണമെന്റിനിടെ പരുക്കോ രോഗാവസ്ഥയോ സംഭവിക്കുന്ന കളിക്കാർക്ക് മികച്ച പരിചരണമാണ് നൽകുക.

ടൂർണമെന്റിലെ മെഡിക്കൽ കമ്മിഷന് നേതൃത്വം നൽകുന്നത് ആസ്പതാറിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഖാലിദ് അൽ ഖെലെയ്ഫി ആണ്. കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലും ഡോ. ഖാലിദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കളിക്കാർക്ക് സേവനങ്ങൾ നൽകിയത്.

ഏഷ്യൻ കപ്പിൽ കളിക്കാർ, മാച്ച് ഒഫീഷ്യൽസ്, ടീം ഡെലിഗേഷൻ എന്നിവർക്കായി ഇത്തവണ പ്രത്യേക സേവനങ്ങളാണ് നൽകുക. പോളിക്ലിനിക്, സ്വതന്ത്ര കൻകഷൻ അസസ്‌മെന്റ് സർവീസ്, 24 മണിക്കൂർ സ്‌പോർട്‌സ് കാർഡിയോളജി സർവീസ് തുടങ്ങി കളിക്കാരുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള അത്യാധുനിക സേവനങ്ങളാണുള്ളത്.

ഇത്തവണ എല്ലാ കളിക്കാർക്കും ദന്തപരിശോധനയും നൽകുന്നുണ്ട്. ടീമുകൾക്ക് ആസ്പതാർ സ്‌പോർട്‌സ് ഡെന്റൽ എമർജൻസി കിറ്റുകളും നൽകും. ഇവിടത്തെ റിക്കവറി സെന്റർ ടൂർണമെന്റിന്റെ ഫൈനൽ കഴിയുന്നതു വരെ സജീവമായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.