1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്ലസ്ടു വിദ്യാർഥിനിയുടെ മരണം; തമിഴ്നാട്ടിൽ പ്രതിഷേധവുമായി ആയിരങ്ങള്‍; ബസുകള്‍ കൂട്ടത്തോടെ കത്തിച്ചു
പ്ലസ്ടു വിദ്യാർഥിനിയുടെ മരണം; തമിഴ്നാട്ടിൽ പ്രതിഷേധവുമായി ആയിരങ്ങള്‍; ബസുകള്‍ കൂട്ടത്തോടെ കത്തിച്ചു
സ്വന്തം ലേഖകൻ: പ്ലസ്ടു വിദ്യാര്‍ഥിനിയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചിയില്‍ പൊട്ടിപ്പുറപ്പെട്ടത് വന്‍ സംഘര്‍ഷം. കല്ലാക്കുറിച്ചി ചിന്നസേലം കനിയമൂര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ശക്തി മെട്രിക്കുലേഷന്‍ സ്‌കൂളിലും പരിസരത്തുമാണ് വന്‍ സംഘര്‍ഷവും ആക്രമണങ്ങളും ഉണ്ടായത്. സ്‌കൂളിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ സ്‌കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തു. സ്‌കൂളിലെ നിരവധി ബസുകളും മറ്റുവാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ നേരിടാനെത്തിയ പോലീസിന് നേരേയും ആക്രമണമുണ്ടായി. …
12 വർഷം, 100% ഹാജർ! ഒരു ദിവസം പോലും സ്കൂൾ മുടക്കാ ത്ത അപൂർവ റെക്കോഡുമായി യുകെയിലെ വിദ്യാർഥി
12 വർഷം, 100% ഹാജർ! ഒരു ദിവസം പോലും സ്കൂൾ മുടക്കാ ത്ത അപൂർവ റെക്കോഡുമായി യുകെയിലെ വിദ്യാർഥി
സ്വന്തം ലേഖകൻ: 12 വർഷത്തെ സ്കൂൾ പഠനത്തിനിടയിൽ ഒരു ദിവസംപോലും അവധിയെടുക്കാതെ 100 ശതമാനം ഹാജരുമായി ഒരു വിദ്യാർഥി. യു​.കെയിലെ ബെഡ്ഫോർഡ്ഷയറിലുള്ള 16കാരൻ ഗയ് ക്രോസ്‍ലാൻഡ് ആണ് ഈ അവിശ്വസനീയ നേട്ടത്തിനുടമയായത്. ഹിച്ചിനിലെ ഔവർ ലേഡി പ്രൈമറി സ്കൂൾ, ജോൺ ഹെന്റി ന്യൂമാൻ സ്കൂൾ, ഹിച്ചിൻ ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലായാണ് ക്രോസ്‍ലാൻഡ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. …
ആശങ്കയുടെ മുള്‍മുനയില്‍ എയര്‍ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻ്റിംഗ്
ആശങ്കയുടെ മുള്‍മുനയില്‍ എയര്‍ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻ്റിംഗ്
സ്വന്തം ലേഖകൻ: യാത്രയ്ക്കിടെ സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത എയര്‍ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തരമായി ഇറക്കി. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം നടത്തും. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാല്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതാണെന്ന് എയര്‍ അറേബ്യ വ്യക്തമാക്കി. ഷാര്‍ജയില്‍ നിന്ന് 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി പുറപ്പെട്ട എയര്‍ അറേബ്യ ജി9- 426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം …
സമ്പാദിച്ചതെല്ലാം സമൂഹത്തിലേക്ക് തിരികെ: പണം മുഴുവന്‍ പാവങ്ങൾക്ക് നല്‍കാന്‍ ബിൽഗേറ്റ്സ്
സമ്പാദിച്ചതെല്ലാം സമൂഹത്തിലേക്ക് തിരികെ: പണം മുഴുവന്‍ പാവങ്ങൾക്ക് നല്‍കാന്‍ ബിൽഗേറ്റ്സ്
സ്വന്തം ലേഖകൻ: ലോകത്തെ ഇപ്പോഴത്തെ നാലാമത്തെ വലിയ ധനികനും മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകനുമായ ബില്‍ ഗേറ്റ്സ് തന്റെ ധനം മുഴുവനും തന്നെ ദാനം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അങ്ങനെ, ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയില്‍ ഇപ്പോള്‍ 11370 കോടി ഡോളര്‍ ആസ്തിയുള്ള താന്‍ ധനികരുടെ പട്ടികയില്‍ നിന്നു പുറത്തുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ ഭാഗമായി ലോകത്തെ …
തകർന്നടിഞ്ഞ് രൂപ; ഗൾഫ് കറൻസികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; പണമയയ്ക്കാൻ തിരക്ക്
തകർന്നടിഞ്ഞ് രൂപ; ഗൾഫ് കറൻസികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ; പണമയയ്ക്കാൻ തിരക്ക്
സ്വന്തം ലേഖകൻ: ദിർഹവുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും തിരിച്ചടി. 8 പൈസയുടെ തകർച്ചയോടെ ഒരു ദിർഹത്തിന്റെ വില 21.74 എന്ന സർവകാല റെക്കോർഡിലെത്തി. 21.66 ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിനിമയ നിരക്ക്. 21.72ൽ ആണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. വൈകിട്ടോടെ 2 പൈസ കൂടി താഴ്ന്നു ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദിർഹം എത്തി. ദിർഹവുമായുള്ള …
യുകെയിൽ പ്രതിവര്‍ഷ ഗാർഹിക പ്ലാസ്റ്റിക് മാലിന്യം 10,000 കോടി! ഗ്രീൻപീസ് കണക്കുകൾ പുറത്ത്
യുകെയിൽ പ്രതിവര്‍ഷ ഗാർഹിക പ്ലാസ്റ്റിക് മാലിന്യം 10,000 കോടി! ഗ്രീൻപീസ് കണക്കുകൾ പുറത്ത്
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ വീടുകളില്‍ നിന്ന് പ്രതിവര്‍ഷം 10,000 കോടിയോളം (100 ബില്ല്യണ്‍) പ്ലാസ്റ്റിക് പാക്കറ്റുകള്‍ പുറന്തള്ളപ്പെടുന്നുവെന്ന് സര്‍വേ ഫലം. ‘ഗ്രീന്‍പീസ്’ എന്ന സംഘടന നടത്തിയ സര്‍വേയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളില്‍ 12 ശതമാനം മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നതെന്നും കണ്ടെത്തി. ജലം, ആഹാരപദാര്‍ത്ഥങ്ങള്‍ പോലെയുള്ളവ പൊതിയാനുപയോഗിച്ച പ്ലാസ്റ്റിക്കുകളായിരുന്നു ഏറിയ പങ്കും. അതായത് 83 ശതമാനം. വീടുകളില്‍ നിന്നും …
പുരുഷന്മാരെ കയറിപ്പിടിച്ച പിഞ്ചര്‍, ലൈംഗികാരോപണം, പാര്‍ട്ടിഗേറ്റ്; ബോറിസിനെ വീഴ്ത്തിയ വിവാദങ്ങൾ
പുരുഷന്മാരെ കയറിപ്പിടിച്ച പിഞ്ചര്‍, ലൈംഗികാരോപണം, പാര്‍ട്ടിഗേറ്റ്; ബോറിസിനെ വീഴ്ത്തിയ വിവാദങ്ങൾ
സ്വന്തം ലേഖകൻ: വിവാദങ്ങളുടെ പരമ്പരയ്ക്കൊടുവിലാണ് ബോറിസ് ജോൺസൺ ബ്രിട്ടൻ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുന്നത്. നേരത്തെ ഒരു തവണ അദ്ദേഹത്തിനെതിരെ സ്വന്തം പാളയത്തിൽ നിന്നുതന്നെ ആരോപണങ്ങളുയരുകയും അവിശ്വാസം വരികയും ചെയ്തപ്പോൾ വിശ്വാസ വോട്ടെടുപ്പ് നടത്തുകയും വിശ്വാസം നേടിയെടുത്ത് ബോറിസ് അധികാരത്തിൽ തുടരുകയുമായിരുന്നു. എന്നാൽ ഒടുവിലത്തെ പിഞ്ചർ വിവാദം അദ്ദേഹത്തിന് കാര്യങ്ങൾ അത്ര എളുപ്പമാക്കിയില്ല. ഡെപ്യൂട്ടി ചീഫ് വിപ്പായിരുന്ന …
വെടിയൊച്ച മുഴങ്ങുന്ന യുഎസ് തെരുവുകൾ; ജൂലൈ ആദ്യ ആഴ്ചയിൽ മാത്രം മരണം 220; പരിക്കേറ്റത് 570 പേർക്ക്
വെടിയൊച്ച മുഴങ്ങുന്ന യുഎസ് തെരുവുകൾ; ജൂലൈ ആദ്യ ആഴ്ചയിൽ മാത്രം മരണം 220; പരിക്കേറ്റത് 570 പേർക്ക്
സ്വന്തം ലേഖകൻ: അമേരിക്കയിൽ ആർക്കും ഏതു നിമിഷവും വെടിയേൽക്കാമെന്ന അപകടകരമായ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. ജൂലൈ മാസത്തിലെ ആദ്യ ആഴ്ചയിൽ മാത്രമുള്ള കണക്കുകളാണ് ഏവരേയും അമ്പരിപ്പിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും അവധിക്കാല അവസാന ആഴ്ചയിൽ അക്രമികൾ അഴിഞ്ഞാടിയപ്പോൾ മരിച്ചുവീണത് 220 പേരാണ്. ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 570 ആയി. ഈ ഒരാഴ്ചയിൽ ഒരു വെടിവെപ്പ് പോലും റിപ്പോർട്ട് ചെയ്യാത്തത് …
ബഹ്റൈനിൽ നിന്ന് സൗദിലേക്ക് മദ്യം കടത്തി; മലയാളിക്ക് 11 കോടിയോളം രൂപ പിഴ
ബഹ്റൈനിൽ നിന്ന് സൗദിലേക്ക് മദ്യം കടത്തി; മലയാളിക്ക് 11 കോടിയോളം രൂപ പിഴ
സ്വന്തം ലേഖകൻ: ബഹ്റെെനിൽ നിന്നും സൗദിയിലേക്ക് മദ്യം കടത്തിയ മലയാളിക്ക് 11 കോടിയോളം രൂപ പിഴ. ട്രെയിലറിൽ മദ്യം കടത്തിയ മലയാളിക്കാണ് പിഴ ഈടാക്കിയിരിക്കുന്നത്. (5265180 സൗദി റിയാൽ) ആണ് പിഴ ആണ് ഈടാക്കിയിരിക്കുന്നു. പിഴ അടച്ച ശേഷം പ്രതിയെ നാടുകടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം കേസിൽ സൗദിയിൽ വിദേശി കുറ്റവാളിക്ക് ലഭിക്കുന്ന ഏറ്റവും വലിയ …
5000 അടി മുകളില്‍ വച്ച് ഉള്ളില്‍ പുക നിറഞ്ഞു; സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി
5000 അടി മുകളില്‍ വച്ച് ഉള്ളില്‍ പുക നിറഞ്ഞു; സ്‌പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി
സ്വന്തം ലേഖകൻ: വിമാനത്തിനുള്ളില്‍ പുകയുണ്ടായതിനെ തുടര്‍ന്ന് 5000 അടി ഉയരത്തില്‍ നിന്ന് സ്‌പൈസ് ജെറ്റ് വിമാനം ഡെല്‍ഹിയില്‍ തിരിച്ചറിക്കി. ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നും ജബല്‍പുരിലേക്ക് പോയ വിമാനമാണ് ഇന്ന് രാവിലെ തിരിച്ചിറക്കിയത്. വിമാന ജീവനക്കാരിലൊരാളാണ് പുകവരുന്നത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു. എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി വിമാനത്തിനുള്ളിലെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 15 ദിവസത്തിനിടെ സ്‌പൈസ് …