1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2021

സ്വന്തം ലേഖകൻ: തൊഴിൽ ‌വിപണിയിൽ കൃത്രിമം തടയുന്നതിന് നടപടികൾ ശക്തമാക്കാൻ മാൻപവർ അതോറിറ്റി. വീസക്കച്ചവടത്തിനുള്ള ‌വഴികൾ പരിപൂർണമായി അടയ്ക്കുക എന്നതാണ് ലക്ഷ്യം. വ്യാപാര ലൈസൻസുകൾ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാൻ ‌തീരുമാനിച്ചു. രേഖകളിൽ മാത്രമുള്ള സ്ഥാപനങ്ങളുടെ മറവിൽ ‌വീസ സമ്പാദിച്ച് വിദേശികളെ കുവൈത്തിൽ എത്തിക്കുന്ന പ്രവണത ‌പൂർണമായും ഇല്ലാതാക്കാനാണ് നീക്കം.

ഓരോ ലൈൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് അനിവാര്യമായ തൊഴിൽ ശേഷി സംബന്ധിച്ച കണക്കെടുപ്പ് അതോറിറ്റി ആഗ്രഹിക്കുന്നു. സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കരാർ കമ്പനികളുമായും കൃത്യമായ കണക്കെടുപ്പുണ്ടാകും. വീസക്കച്ചവടത്തിന് അത്തരം ചില കമ്പനികളുടെ ലൈസൻസും മറയാക്കുന്നുവെന്ന പരാതികളെ തുടർന്നാണിത്. ഗാർഹിക തൊഴിൽ മേഖലയിൽ ആളുകളെ നൽകുന്നതിനുള്ള സ്ഥാപനങ്ങളാണ് വീസക്കച്ചവടത്തിൻറെ മറ്റൊരു കേന്ദ്രമായി കണക്കാക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മന്ദഗതിയിലായിരുന്ന പരിശോധന ശക്തമായി പുനരാരംഭിക്കാനാണ് തീരുമാനം. അതേസമയം വിവിധ മേഖലകളിൽ ‌വിദേശികളെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കണമെന്ന ആവശ്യവുമായി സമീപിക്കുന്നവരുടെ എണ്ണം വർധിച്ചതായി മാൻപവർ അതോറിറ്റി വ്യക്തമാക്കി.

സ്വകാര്യ വിദ്യാലയങ്ങൾ, റസ്റ്ററന്റുകളും ‌പോഷകാഹാര നിർമാണ സ്ഥാപനങ്ങളും, തോട്ടം ‌പരിചാരകരും സെക്യൂരിറ്റിക്കാരും, ശുചീകരണ തൊഴിലാളികളും ക്ലർക്കുമാരും, കരാർ കമ്പനികളും നിർമാണ കമ്പനികളും, മത്സ്യത്തൊഴിലാളികളും കൃഷിക്കാരും തുടങ്ങിയ വിഭാഗങ്ങളിൽ ‌വീസയ്ക്കാണ് കൂടുതൽ അപേക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.