സ്വന്തം ലേഖകൻ: ജീവനക്കാർക്ക് പ്രതിഫലമായി പണത്തിന് പകരം സ്വർണം നൽകി ബ്രിട്ടനിലെ റ്റാലി മണി. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പണപ്പെരുപ്പം ഉയർന്നു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇത് എന്തു കൊണ്ടും മികച്ച രീതിയാണെന്ന് കമ്പനി സിഇഒ കാമറൂൺ പാരി പറയുന്നു. 20 ജീവനക്കാരാണ് നിലവിൽ ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്. പണപ്പെരുപ്പം ദിനംപ്രതി വർധിക്കുന്ന …
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരിക്കൽക്കൂടി റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഡോളറിന് 77.69 രൂപയായി. രാജ്യാന്തര വിപണിയിൽ എണ്ണ വില ഉയർന്നതാണു കാരണം. എണ്ണ വില എട്ട് ആഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്നു രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അസംസ്കൃത എണ്ണ ബാരലിന് 114.02 ഡോളറിനാണു നിലവിൽ വ്യാപാരം …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആകാശത്ത് വിചിത്രനിലയിൽ പച്ചനിറത്തിലുള്ള പ്രകാശം പുറപ്പെടുവിച്ച് കൊണ്ട് തീഗോളം പ്രത്യക്ഷപ്പെട്ടത് ആളുകളിൽ പരിഭ്രാന്തി പരത്തി. തെക്കുകിഴക്കൻ ഇംഗ്ലണ്ട് മേഖലയിലാണ് ഇതു കണ്ടത്. സൗത്ത് വെയിൽസ്, ഹെർട്ഫോർഡ്ഷർ, വെസ്റ്റ് സസക്സ് എന്നിവിടങ്ങളിൽ രാത്രിയിലാണ് ഇതു പ്രത്യക്ഷപ്പെട്ടത്. നൂറുകണക്കിന് ആളുകൾ ഈ മേഖലകളിൽ ഈ പ്രകാശഗോളത്തെ കണ്ടു. ഉൽക്കയാണ് ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. മഗ്നീഷ്യത്തിന്റെ …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യങ്ങള്ക്ക് കൃത്യമായ മറുപടി നല്കാതെ കാവ്യാ മാധവന്. നാലരമണിക്കൂര് നീണ്ടുനിന്ന ചോദ്യംചെയ്യലില് മിക്ക ചോദ്യങ്ങള്ക്കും അറിയില്ല എന്നായിരുന്നു മറുപടി. പോലീസ് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത ശബ്ദരേഖയും കാവ്യ നിഷേധിച്ചു. ഇത് തന്റെ ശബ്ദമല്ലെന്നായിരുന്നു കാവ്യയുടെ മറുപടി. ദിലീപിന്റെ സഹോദരീഭര്ത്താവ് കാവ്യയെക്കുറിച്ച് പരാമര്ശിക്കുന്ന ശബ്ദരേഖകള് സംബന്ധിച്ചും അന്വേഷണസംഘം …
സ്വന്തം ലേഖകൻ: സംഗീതസംവിധായകനും സന്തൂർ വിദഗ്ധനുമായിരുന്ന പണ്ഡിറ്റ് ശിവ്കുമാർ ശർമ( 84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് മുംബൈയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖങ്ങളുളള പണ്ഡിറ്റ് ശിവ്കുമാർ ശർമ കഴിഞ്ഞ ആറുമാസമായി ചികിത്സയിൽക്കഴിയുകയായിരുന്നു. ഭോപ്പാലിൽ അടുത്തമാസം കച്ചേരി അവതരിപ്പിക്കാനിരിക്കേയാണ് അന്ത്യം സംഭവിച്ചത്. ജമ്മു കശ്മീരിൽ നിന്നുള്ള സന്തൂർ എന്ന അധികമാർക്കും അറിയാതിരുന്ന വാദ്യോപകരണത്തെ ക്ലാസിക് എന്ന വിശേഷണത്തിലേക്കെത്തിച്ചത് …
സ്വന്തം ലേഖകൻ: യുവനടിയെ പീഡിപ്പിച്ച കേസില് നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യുഎഇ പൊലീസിന് കൈമാറി. കൊച്ചി സിറ്റി പൊലീസിന്റെ അപേക്ഷയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. വിജയ് ബാബു ദുബൈയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസിന്റെ തിരച്ചിൽ പുരോഗമിക്കുകയാണ്. ദുബൈയിലെ വിലാസം കണ്ടെത്തിയാൽ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് …
സ്വന്തം ലേഖകൻ: ജർമ്മന് സര്ക്കാര് കോവിഡ് യാത്രാ നിയന്ത്രണങ്ങള് മേയ് 31 വരെ നീട്ടി.വിദേശത്തു നിന്നു ജർമ്മനിയിലേക്കു പ്രവേശിക്കാന് ആഗ്രഹിക്കുന്നവർ കൊറോണ വൈറസ് പ്രവേശന നിയമങ്ങള് പാലിക്കണം. ജർമ്മനിയിലേക്കു വരുന്നതിനു മുൻപു 12 വയസ്സിനു മുകളിലുള്ള ആളുകളോടു ചെക്ക് ഇന് ചെയ്യുമ്പോഴോ കയറുന്നതിനു മുമ്പോ അവരുടെ കോവിഡ് രേഖകള് (വാക്സീനേഷന്, നെഗറ്റീവ് ടെസ്റ്റിന്റെ തെളിവ്) അപ്ലോഡ് …
സ്വന്തം ലേഖകൻ: പീഡനക്കേസിൽ നടൻ വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ. സിസിടിവി ഉൾപ്പെടെയുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്. അഞ്ചിടത്ത് വെച്ച് യുവനടിയെ വിജയ്ബാബു ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരാതിക്കാരിയുമായി വിജയ് ബാബു ഹോട്ടലിൽ എത്തിയതിനും തെളിവുകൾ ലഭിച്ചു. ഹോട്ടൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം മുന്കൂര് ജാമ്യം തേടി വിജയ് ബാബു ഇന്നു കോടതിയെ …
സ്വന്തം ലേഖകൻ: കുവൈത്ത് രാജ്യാന്തര വിമാനത്താവളം ജൂലൈയോടെ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിലവിൽ 60% ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ദിവസേന 300 വിമാന സർവീസുകളാണു നടത്തുന്നത്. ജൂലൈയോടെ ഇത് 500 ആയി ഉയരുമെന്നും പറഞ്ഞു. ഈദ് അവധിദിനങ്ങളില് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാനൊരുങ്ങുന്നത് മൂന്നര ലക്ഷം …
സ്വന്തം ലേഖകൻ: ഉരുൾപൊട്ടലിൽ പെട്ട ബാലന് ഫ്രിഡ്ജിനുള്ളിൽ കയറിയിരുന്ന് അത്ഭുതരക്ഷ. ഫിലിപ്പീൻസിലാണ് സംഭവം. 11കാരനായ കുട്ടിയാണ് 20 മണിക്കൂറോളം സമയം ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയത്. സി.ജെ.ജാസ്മെ എന്നാണ് ഈ കുട്ടിയുടെ പേര്. വെള്ളിയാഴ്ച ഫിലിപ്പീൻസിലെ ബാബെ നഗരത്തിലുണ്ടായ ഉരുൾപൊട്ടലിൽ ജാസ്മെയും അവന്റെ കുടുംബവും അകപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ആളുകളാണ് ഫ്രിഡ്ജിനുള്ളിൽ നിന്നും ജാസ്മെയെ …