സ്വന്തം ലേഖകൻ: കുവൈത്തിന് പുറത്ത് 6 മാസത്തിലേറെയായി തുടരുന്ന വിദേശികള്‍ക്കു തങ്ങളുടെ താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള അവസരം തുടരുമെന്ന് കുടിയേറ്റ വിഭാഗം അറിയിച്ചു. കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈ വശമുള്ള എല്ലാ വിദേശികള്‍ക്കും താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാവുന്നതാണ് എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകൻ: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബിൽ നവംബർ 29 ന് പാർലമെന്‍റില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് കൊണ്ടുവരിക. ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോൾ കാർഷിക നിയമം പിൻവലിക്കാനുള്ളതടക്കം 26 ബില്ലുകളാണ് കേന്ദ്രം പാർലമെന്‍റില്‍ അവതരിപ്പിക്കുക. മൂന്ന് കാർഷിക നിയമങ്ങളും …
സ്വന്തം ലേഖകൻ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീന് 50 ശതമാനം ഫലപ്രാപ്തിയേ ഉള്ളൂവെന്ന് രാജ്യാന്തര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും, രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്സീന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്റെ ഇടക്കാല റിപ്പോർട്ടിൽ …
സ്വന്തം ലേഖകൻ: ജോക്കർ മാൽവെയറിന്റെ ആക്രമണത്തിൽ വീണ്ടും പെട്ടിരിക്കുകയാണ് സൈബർ ലോകം. ഇത്തവണ ആൻഡ്രോയിഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളെയാണ് മാൽവെയർ പിടികൂടിയിരിക്കുന്നത്. മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 15 ആപ്ലിക്കേഷനുകൾ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പും ജോക്കർ മാൽവെയർ ഭീഷണി ഉയർത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്‌റ്റോർ ആപ്ലിക്കേഷനുകൾ നീക്കിയിരുന്നു. ഫോണുപയോക്താക്കളുടെ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ജിഡിപി 2022ൽ 9.1 ശതമാനമായി ഉയരുമെന്ന് ഗോൾഡ്മാൻ സാക്‌സ്. അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ വളർച്ച നേടുമെന്നാണ് വാൾസ്ട്രീറ്റ് ബ്രോക്കറേജ് ഗോൾഡ്മാൻ സാക്‌സ് കണക്കാക്കുന്നത്. 2020 ൽ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുത്തനെ ഏഴ് ശതമാനം ചുരുങ്ങിയിരുന്നു. എന്നാൽ വലിയതോതിലുളള തിരിച്ചുവരവാണ് ഇന്ത്യൻ വിപണിയിൽ പിന്നീട് ദൃശ്യമായത്. ഗോൾഡ്മാൻ സാക്‌സിന്റെ …
സ്വന്തം ലേഖകൻ: സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ടെലിവിഷന്‍ ചാനലുകളോട് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍ ഹിജാബ് ധരിച്ച് സ്‌ക്രീനിലെത്തണം. ഞായറാഴ്ചയാണ് ഈ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പുതിയ നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വസ്ത്രം …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി മൂന്നു ലക്ഷത്തിലേറെ പ്രവാസികള്‍ക്ക് റെസിഡന്‍സ് പെര്‍മിറ്റ് നഷ്ടമായത് രാജ്യത്തെ വിവിധ മേഖലകളെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തല്‍. രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഇത് വലിയ ആഘാതമാണ് ഏല്‍പ്പിച്ചതായാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 2021 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കാലയളവില്‍ 3,16,700 വിദേശികളുടെ ഇഖാമ റദ്ദാക്കപ്പെട്ടതായി ആഭ്യന്തര …
സ്വന്തം ലേഖകൻ: ആളുകള്‍ വലിച്ചുതള്ളുന്ന സിഗരറ്റ് കുറ്റികളില്‍നിന്നു മാസം ലക്ഷങ്ങളും കോടികളുമാണ് നോയിഡ സ്വദേശികളായ നമാന്‍ ഗുപ്തയും വിപുല്‍ ഗുപ്തയും ഉണ്ടാക്കുന്നത്. സിഗരറ്റ് കുറ്റികള്‍ ചുറ്റുപാടുകളെ വൃത്തിഹീനമാക്കുന്നതിനൊപ്പം പരിസ്ഥിതിയെ മലിനപ്പെടുത്തുക കൂടിയാണു ചെയ്യുന്നത്. ഉപയോഗിച്ചു തള്ളുന്ന ഒരു സിഗരറ്റ് കുറ്റി മണ്ണില്‍ അലഞ്ഞുതീരാന്‍ 10 വര്‍ഷമെങ്കിലും എടുക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കുറ്റികളുടെ ഈ സവിശേഷതയാണ് സഹോരങ്ങളെ …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് അടുത്ത മാസം രണ്ടു വർഷം തികയാനിരിക്കുകയാണ്. 2019 ഡിസംബറിലായിരുന്നു ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് പടർന്നുപിടിക്കുന്നത്. എന്നാൽ, ഒരു അക്കൗണ്ടന്റ് ആയിരുന്നു ആദ്യത്തെ കോവിഡ് രോഗി എന്നാണ് ഇതുവരെ കരുതപ്പെട്ടിരുന്നത്. എന്നാൽ, വൈറസ് ഉത്ഭവത്തെക്കുറിച്ചുള്ള പുതിയൊരു പഠനം വ്യക്തമാക്കുന്നത് വുഹാനിലെ ഒരു മാർക്കറ്റിൽനിന്നുള്ള മത്സ്യവ്യാപാരിക്കാണ് ആദ്യമായി …
സ്വന്തം ലേഖകൻ: കൊറോണ ഭീതിയൊഴിഞ്ഞ ഒരു ലോകത്തെ സ്വപ്‌നം കാണുകയാണ് ഓരോ മനുഷ്യരും. കൊറോണ ജീവിതത്തിന്റെ ഭാഗമായെങ്കിലും മാസ്‌ക്കും സാനിറ്റൈസറും ഒന്നുമില്ലാത്ത ആ പഴയ ജീവിതം ഓരോരുത്തരുടേയും സ്വപ്‌നമാണ്. എന്നാലിപ്പോഴിതാ ആശങ്കപ്പെടുത്തുന്ന ഒരു പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. എലികളിലൂടെ പുതിയ കൊറോണ വൈറസ് ഉത്ഭവിക്കുമെന്നാണ് പഠനം. പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പഠന റിപ്പോർട്ടാണിത്. സർവ്വകലാശാലയിലെ ഒരുകൂട്ടം …