1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2021

സ്വന്തം ലേഖകൻ: ജോക്കർ മാൽവെയറിന്റെ ആക്രമണത്തിൽ വീണ്ടും പെട്ടിരിക്കുകയാണ് സൈബർ ലോകം. ഇത്തവണ ആൻഡ്രോയിഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളെയാണ് മാൽവെയർ പിടികൂടിയിരിക്കുന്നത്.

മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 15 ആപ്ലിക്കേഷനുകൾ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പും ജോക്കർ മാൽവെയർ ഭീഷണി ഉയർത്തിയതിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്‌റ്റോർ ആപ്ലിക്കേഷനുകൾ നീക്കിയിരുന്നു.

ഫോണുപയോക്താക്കളുടെ സന്ദേശങ്ങൾ, കോൺടാക്ട് ലിസ്റ്റ്, ഫോണിന്റെ വിവരങ്ങൾ, ഒടിപി നമ്പറുകൾ എന്നിവ ചോർത്തിയെടുക്കാൻ ശേഷിയുള്ള ജോക്കർ മാൽവെയർ വളരെയധികം അപകടകാരിയാണ്. വിദഗ്ധരുടെ നിർദേശത്തെ തുടർന്ന് പ്ലേ സ്റ്റോർ ഒഴിവാക്കിയ ആപ്പുകൾ ഇവയാണ്:

1 Easy PDF Scanner
2 Now QRCode Scan
3 Super-Click VPN
4 Volume Booster Louder Sound Equalizer
5 Battery Charging Animation Bubble Effects
6 Smart TV Remote
7 Volume Boosting Hearing Aid
8 Flashlight Flash Alert on Call
9 Halloween Coloring
11 Classic Emoji Keyboard
12 Super Hero-Effect
12 Dazzling Keyboard
13 EmojiOne Keyboard
14 Battery Charging Animation Wallpaper
15 Blender Photo Editor-Easy Photo Background Editor

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.