
സ്വന്തം ലേഖകൻ: സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സൗദിയിൽ നടപ്പാക്കിയ പദ്ധതികൾ വിജയം കണ്ടതായി റിപ്പോർട്ട്. വിവിധ തൊഴിൽരംഗങ്ങളിൽ വനിതകളുടെ പങ്കാളിത്തം കണക്കിലെടുത്ത് നടത്തിയ പരിശോധനയിൽ ആണ് ഇക്കാര്യം വ്യക്തമായത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. സൗദിയിലെ വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 21.9 ശതമാനമാണ്.
സൗദി രാജകുമാരന്റെ ‘വിഷൻ 2030’ ലെ ലക്ഷ്യങ്ങളിലൊന്നാണ് സ്ത്രീ ശാക്തീകരണം വർധിപ്പിക്കുക എന്നത്. സർക്കാർ, സ്വകാര്യമേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്വം വർധിപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 2.9 ശതമാനം വർധിച്ചതായി സർവേ ഫലം പറയുന്നു. വിഷൻ 2030 പ്രഖ്യാപിച്ചത് മുതൽ ഒന്നര ലക്ഷത്തിലധികം വനിതകൾ ആണ് പുതുതായി തൊഴിൽരംഗത്ത് എത്തിയത്.
സർക്കാർ സ്വകാര്യ മേഖലയിലെ വനിത ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ ആണ്. തൊഴിൽ മേഖലയിൽ സൗദി യുവതികളുടെ പങ്കാളിത്വം വർധിച്ചത് രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ സഹായിക്കും എന്നാണ് വിലയിരുത്തൽ. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ മേഖലയിൽ സൗദി യുവതികളുടെ പങ്കാളിത്തം 41 ശതമാനം ആണ്.
എന്നാൽ സ്വകാര്യമേഖലയിൽ ഇത് 53 ശതമാനം വരും. 2016 ലെ കണക്ക് പ്രകാരം വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 34.5 ശതമാനമായിരുന്നു എന്നാൽ ഒരോ വർഷത്തേയും കണക്കുകൾ പരിശോധിക്കുമ്പോൾ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായാണ് റിപ്പോർട്ടിൽ കാണുന്നത്. കഴിഞ്ഞ വർഷത്തെ കണക്ക് പരിശോധിക്കുമ്പോൾ നിരക്ക് 24.4 ശതമാനമായി കുറഞ്ഞു.
സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് എടുക്കാൻ അനുമതി നൽകിയത് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർധിപ്പിക്കാൻ കാരണമായതായി പറയുന്നു. സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വനിതകളുടെ ഗതാഗത ചെലവിന്റെ 80 ശതമാനം സർക്കാർ വഹിക്കുന്ന പദ്ധതികൾ സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സ്ത്രീകളെ തൊഴിൽ രംഗത്തേക്ക് ആകർശിക്കാൻ കാരണമായി.
തൊഴിൽരംഗത്തെ ചില മേഖലകൾ വനിതകൾക്കായി സംവരണവും ചെയ്തിട്ടുണ്ട്. കുട്ടികൾ ഉള്ള സ്ത്രീകൾ ആണെങ്കിൽ കുട്ടികളെ ശിശു പരിപാലന കേന്ദ്രത്തിലയക്കുമ്പോൾ ചെലവ് സർക്കാർ വഹിക്കുന്ന പദ്ധതിയും എത്തിയിട്ടുണ്ട്. ഇതോടെ തൊഴിൽ രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ എത്തി. ഇനി നിരവധി പദ്ധതികൾ പ്രഖ്യാപിക്കാൻ ആണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. വരും വർഷങ്ങളിൽ വനിതകൾക്ക് കൂടുതൽ തൊഴിൽ ഉറപ്പുവരുത്താൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല