1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2021

സ്വന്തം ലേഖകൻ: സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ടെലിവിഷന്‍ ചാനലുകളോട് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍ ഹിജാബ് ധരിച്ച് സ്‌ക്രീനിലെത്തണം. ഞായറാഴ്ചയാണ് ഈ നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

പുതിയ നിര്‍ദ്ദേശപ്രകാരം സിനിമകളിലോ നാടകങ്ങളിലോ സ്ത്രീകള്‍ അഭിനയിക്കാന്‍ പാടില്ല. നെഞ്ച് മുതല്‍ കാല്‍മുട്ടുവരെ വസ്ത്രം ധരിച്ച നിലയില്‍ മാത്രമെ പുരുഷന്മാരെ ടെലിവിഷന്‍ ചാനലുകളില്‍ കാണിക്കാവൂ. മതവികാരം വൃണപ്പെടുത്ത തരത്തിലുള്ള ഹാസ്യപരിപാടികളോ വിനോദ പരിപാടികളോ പാടില്ലെന്നും താലിബാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ഓഗസ്റ്റിലാണ് അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ പിടിച്ചെടുക്കുന്നത്. അധികാരത്തില്‍ വന്നതിനു പിന്നാലെ വനിതാക്ഷേമ വകുപ്പ് താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു. വകുപ്പിന്റെ ആസ്ഥാന മന്ദിരം പുതുതായി രൂപവത്കരിച്ച സദാചാര വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. സ്ത്രീ സ്വാതന്ത്ര്യത്തിനുമേല്‍ കടുത്ത നിയന്ത്രണങ്ങളാണ് മുമ്പ് താലിബാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.