1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2021

സ്വന്തം ലേഖകൻ: കുവൈത്തിന് പുറത്ത് 6 മാസത്തിലേറെയായി തുടരുന്ന വിദേശികള്‍ക്കു തങ്ങളുടെ താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ അവസരം.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദേശികള്‍ക്കു താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള അവസരം തുടരുമെന്ന് കുടിയേറ്റ വിഭാഗം അറിയിച്ചു.

കാലാവധിയുള്ള പാസ്‌പോര്‍ട്ട് കൈ വശമുള്ള എല്ലാ വിദേശികള്‍ക്കും താമസരേഖ ഓണ്‍ലൈന്‍ വഴി പുതുക്കാവുന്നതാണ് എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. അതോടൊപ്പം രാജ്യത്തിന് പുറത്ത് 6 മാസത്തില്‍ അധികമായി കഴിയുന്ന വിദേശികളുടെ താമസ രേഖ റദ്ദ് ചെയ്യുന്ന കാര്യം തല്‍ക്കാലം പരിഗണനയില്‍ ഇല്ലെന്ന് കുവൈത്ത് കുടിയേറ്റ വിഭാഗം കൂട്ടിച്ചേര്‍ത്തു.

അതിനിടെ കോവിഡ് ബൂസ്റ്റര്‍ ഡോസ് എല്ലാ വിദേശികളും സ്വദേശികളും സ്വീകരിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.18 വയസ്സ് പൂര്‍ത്തിയായ എല്ലാവരും കോവിഡ് 19 മൂന്നാമത് ഡോസ് നിര്‍ബന്ധമായും സ്വീകരിക്കുന്നതിന് രാജ്യ വ്യാപകമായി ക്യാമ്പയിന്‍ സംഘടുപ്പിച്ചു.6 മാസം മുമ്പ് കോവിഡ് 19 രണ്ടാമത് ഡോസ് സ്വീകരിച്ചവര്‍ക്ക് മൂന്നാമത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്നു ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.