1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2019

സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ ഷരാണ സ്വദേശിയായ മിയ ഖാന്‍ എന്ന അച്ഛനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. തന്റെ പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനായി ദിവസവും 12 കിലോമീറ്റര്‍ യാത്രചെയ്ത് അവരെ സ്‌കൂളിലാക്കുന്ന ഈ പിതാവിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമങ്ങള്‍.

12 കിലോ മീറ്റര്‍ ബൈക്കില്‍ യാത്രചെയ്ത് മക്കളെ സ്‌കൂളിലാക്കുന്ന ഈ പിതാവിനെ കുറിച്ചുള്ള വാര്‍ത്ത അഫ്ഗാനിലെ സ്വീഡിഷ് കമ്മിറ്റിയാണ്‌ പുറത്ത് വിട്ടത്. അഫ്ഗാനിസ്ഥാനിലെ സ്വീഡിഷ് കമ്മിറ്റി നടപ്പാക്കുന്ന നൂറാനിയ സ്‌കൂളിലാണ് മിയാ ഖാന്റെ മക്കൾ പഠിക്കുന്നത്. ഇവരെ സ്‌കൂളിലാക്കാനാണ് മിയാഖാന്‍ ദിവസവും 12 കിലോമീറ്റര്‍ ബൈക്കില്‍ യാത്രചെയ്യുന്നത്.

മേഖലയില്‍ ഒരു വനിത ഡോക്ടര്‍മാര്‍ പോലുമില്ല. തന്റെ മക്കളുടെ വിദ്യാഭ്യാസത്തെ ഗൗരവമായി കാണാനുള്ള പ്രധാനകാരണമിതാണെന്നും അദ്ദേഹം പറയുന്നു.

“ഞാന്‍ നിരക്ഷരനാണ്. ദിവസക്കൂലിക്കാണ് ഞാന്‍ ജോലിചെയ്യുന്നത്. പക്ഷെ എന്റെ പെണ്‍മക്കളുടെ വിദ്യാഭ്യാസം എനിക്ക് പ്രധാനമാണ്. കാരണമെന്തെന്നാല്‍ ഈ മേഖലയില്‍ വനിതാ ഡോക്ടര്‍മാരില്ലെന്നതു കൊണ്ടു തന്നെ. എന്റെ പെണ്‍മക്കൾക്ക് ആണ്‍മക്കളെ പോലെ വിദ്യാഭ്യാസം നല്‍കുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു”, മിയാ ഖാന്‍ കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.