1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2020

കൊറോണ വൈറസ് ബാധിച്ചു ചികിത്സയിൽ ഇരിക്കെ മരണത്തിനു കീഴടങ്ങിയ പ്രിയ സഹോദരൻ അനുജ് കുമാറിന് ബ്രിട്ടീഷ് സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി .കോവിഡ് വ്യാപന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുമ്പോൾ കർമ്മ രംഗത്ത് മാതൃകാപരമായ സേവനങ്ങൾ നടത്തി സ്വജീവിതം ബലിയർപ്പിച്ച പ്രിയ അനുജ് കുമാറിന്റെ മരണാന്തര കർമങ്ങളും സംസ്കാര ചടങ്ങുകളും 13/05/2020 ബുധനാഴ്ച 11.30മുതൽ ബോസ്റ്റൺ ക്രിമറ്റോറിയത്തിൽ നടക്കും .

അനുജ് കുമാറിന്റെ ആകസ്മിക വേർപാടിൽ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം പ്രിയ കര്മയോദ്ധാവിനോടുള്ള ആദര സൂചകമായി നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെയും ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് ഹിന്ദു കൾച്ചറൽ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 12/05/2020 ചൊവ്വാഴ്ച വൈകിട്ട് 07.30മുതൽ പ്രത്യേക പ്രാർത്ഥനയും സ്മരണാഞ്ജലിയുമായി യുകെ സമൂഹം ഒത്തുചേരുന്നു.

ദയവായി ഈ ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ഓരോ കുടുംബങ്ങളോടും വിനീതമായി അഭ്യർത്ഥിക്കുന്നു.

ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനുള്ള Zoom ലിങ്കിനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക.
Raju: 07533055833
Abhilash Babu: 07429832168

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.