1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2020

കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): ASLAN, ASHAUN & OLIVIA SIBI’S LIVE PERFORMANCE – LET’S BREAK IT TOGETHER – യുക്മ സാംസ്കാരിക വേദി ലൈവ് ടാലന്റ് ഷോയിൽ നാളെ ശനിയാഴ്ച (20/ 06/20) വൈകിട്ട് 5 pm ന് ആഷ്ലാൻ സിബിയും അഷോൻ സിബിയും ഒലീവിയ സിബിയും അണിചേരുന്നു…..”LET’S BREAK IT TOGETHER” ൽ നാദഗംഗയൊഴുക്കാൻ നോർത്ത് വെസ്റ്റ് റീജിയൻ്റെ കീഴിലുള്ള മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ നിന്നും ത്രിമൂർത്തികൾ….

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോയിൽ നാളെ ജൂൺ 20 ശനിയാഴ്ച 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9:30) നാദ വിസ്മയം തീർക്കാൻ മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ നിന്നും മൂന്ന് സഹോദരങ്ങൾ എത്തുകയാണ്. ട്രാഫോർഡിലെ ഡോ. സിബി വേകത്താനത്തിന്റേയും ഡോളി സിബിയുടേയും മക്കളായ ആഷ്ലാൻ സിബിയും അഷോൻ സിബിയും ഒലീവിയ സിബിയും ചേർന്ന് “LET’S BREAK IT TOGETHER” ലൈവ് ഷോയിൽ പാട്ടിന്റെ പാലാഴി തീർക്കുകയാണ്. 17 കാരിയായ ആഷ്ലാൻ സിബി കീ ബോർഡിൽ തന്റെ മാന്ത്രിക വിരലുകളാൽ നാദ വിസ്മയം തീർക്കുമ്പോൾ ഇളയ സഹോദരങ്ങളായ 12 വയസുകാരൻ അഷോനും 10 വയസുകാരി ഒലീവിയയും ചേച്ചിയോടൊപ്പം തങ്ങളുടെ പാട്ടുമായി ചേരുകയാണ്. ഏറെ വർഷങ്ങളായി കീ ബോർഡിൽ പരിശീലനം തുടരുന്ന, അനുഗ്രഹീത ഗായിക കൂടിയായ ആഷ്ലാൻ നല്ലൊരു നർത്തകിയുമാണ്. GCSE യിലെ ഉന്നത വിജയത്തിന് 2018 ൽ യുക്മ അക്കാഡമിക് അച്ചീവ്മെന്റ് അവാർഡ് കരസ്ഥമാക്കിയ ഈ മിടുക്കി ഊംസ്റ്റൺ ഗ്രാമർ സ്കൂളിലെ എ ലെവൽ വിദ്യാർത്ഥിനിയാണ്. ചെറിയ പ്രായത്തിൽ തന്നെ നല്ലൊരു ഗായകനായി അറിയപ്പെടുന്ന അഷോൻ ഊംസ്റ്റൺ ഗ്രാമർ സ്കൂളിലെ ഇയർ 7 വിദ്യാർത്ഥിയാണ്. നല്ലൊരു ഫുട്ബോൾ കളിക്കാരൻ കൂടിയായ അഷോൻ ട്രാഫോർഡിലെ ഒരു ലോക്കൽ ഫുട്ബോൾ ടീം അംഗമാണ്. മനോഹര ശബ്ദത്തിനുടമയായ ഇളയ സഹോദരി ഒലീവിയ ട്രാഫോർഡ് ഹോളി ക്രോസ്സ് & ഓൾ സെയിന്റ്സ് പ്രൈമറി സ്കൂൾ ഇയർ 5 വിദ്യാർത്ഥിനിയാണ്.

2017 – 2019 കാലയളവിൽ യുക്മ സാംസ്കാരിക വേദിയുടെ ജനറൽ കൺവീനറായിരുന്ന ഡോ. സിബി വേകത്താനം ഈ ടേമിലും സാംസ്കാരിക വേദി അംഗമായി തുടരുന്നു. നാടക സംവിധായകൻ, നടൻ എന്നീ നിലകളിൽ യു കെയിലെമ്പാടും അറിയപ്പെടുന്ന നാടക പ്രവർത്തകനായ ഡോ. സിബി വേകത്താനം ട്രാഫോർഡ് നാടക സമിതിയുടെ അമരക്കാരനാണ്. നോർത്ത് വെസ്റ്റ് റീജിയണിലെ ട്രാഫോർഡ് മലയാളി അസ്സോസ്സിയേഷനിലെ അംഗങ്ങളാണ് ഈ കുടുംബം.

വളരെ ചെറിയ പ്രായത്തിൽ തന്നെ വേദികളിൽ തങ്ങളുടെ കഴിവ് തെളിയിച്ച ഈ കലാ പ്രതിഭകളുടെ മനോഹര പ്രകടനം
ആസ്വദിക്കുവാൻ മുഴുവൻ മലയാളി കലാസ്വാദകരേയും യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുകയാണ്.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.