1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2020

രാജു വേലംകാല: കോവിഡും ശാരിരിക അകലവും ലോക് ഡൗണും ഒന്നുമില്ലാത്ത ഇമ്പങ്ങളുടെ പറുദീസയുടെ അവകാശത്തിലേക്ക് സമാധാനത്തിലെ പോവുക, ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല – എന്റെ ഭാര്യക്ക് സുഖം ഇല്ല എന്ന് അറിഞ്ഞു ഞായറാഴ്ച വൈകുന്നേരം അച്ഛൻ എന്നെ വിളിക്കുകയും രോഗവിവരങ്ങൾ എല്ലാം അനേഷിച്ചതിനു ശേഷം എന്നോട് പറഞ്ഞിരുന്നു രാജുച്ചായ എനിക്കും വയ്യ രാജുച്ചായൻ പ്രത്യേകം പ്രാർത്ഥിക്കണം എന്ന് ഈ അവസരത്തിൽ അനുസ്മരിച്ചു എന്ന് മാത്രം അച്ഛന് വേണ്ടി പ്രാർത്ഥിക്കാം. ഒന്ന് രണ്ടു ദിവസം കൂടി നോക്കിയിട്ടു വ്യത്യാസം ഇല്ലെങ്കിൽ വെൻ്റിലേറ്റർ സപ്പോർട്ടിലേക്ക് മറ്റും എന്ന് പറയുകയുണ്ടായി മാറ്റി ദൈവം വിളിച്ച് തൻ്റെ ചാരെ നിർത്താൻ തീരുമാനിച്ചാൽ നമുക്ക് വിധേയപ്പെടുക അല്ലാതെ എന്തു ചെയ്യാൻ?

എസ് ബി കോളേജിലും ബാംഗ്ലൂർ യു.റ്റി.സി യിലും പഠിച്ച ബിജി അച്ചൻ എന്നും എനിക്ക് ഒരു നല്ല സഹോദരനും സുഹൃത്തുമായിരുന്നു. ഒരിക്കലും മുറിഞ്ഞിട്ടില്ലാത്ത ഒരു സ്നേഹ ബന്ധമായിരുന്നു അത്. പഠിത്തത്തിൽ സമർത്ഥനായിരുന്ന അച്ചൻ ജർമ്മനിയിൽ നിന്ന് ഡോക്റ്ററേറ്റ് കരസ്ഥമാക്കി. യൂറോപ്പിൽ പല രാജ്യങ്ങളിലും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. വിയന്ന പള്ളിയുടെ വികാരി ആയിരുന്ന കാലഘട്ടത്തിൽ ആ പള്ളിയിൽ കടന്നു ചെല്ലുവാനും അച്ഛനോ ടൊപ്പം വി മദ്‌ബഹായിൽ ശ്രുശൂഷിക്കാൻ ഭാഗ്യം ലഭിച്ചു കുടുംബത്തോടും ഒപ്പം ഭക്ഷണം കഴിക്കാനും സാധിച്ചു. യു.കെ. യിൽ ആദ്യമായി ഒരു പള്ളിയുടെ വികാരി ആയിട്ടു നിയമിതനാകുന്നത് സ്കോട്ലൻഡിലെ അബെർഡീൻ സെന്റ് ജോർജ് ജേക്കബായ സുറിയാനിപ്പള്ളിയിലായിരുന്നു.

അച്ഛന്റെ സ്തുത്യര്ഹമായ സേവന രംഗത്തു അച്ഛനോടൊപ്പം ചേർന്ന് വി .മദ്‌ബഹായിൽ ശ്രുശൂഷിക്കാൻ ഭാഗ്യം ലഭിച്ചു എന്നത് ഈ അവസരത്തിൽ ഓർത്തുപോകുന്നു അതോടൊപ്പം കുട്ടികളുമായി അച്ഛന് ഒരു വലിയ ബന്ധമാണ് അച്ഛൻ ശ്രുശൂഷിക്കുന്ന ദേവാലയങ്ങളിൽ എല്ലാം തന്നെ സൺഡേസ്കൂൾ പ്രസ്ഥാനം വളരെ ശക്തമാണ് അവസാന കാലം യു.കെ. യിലും യാ ക്കാബായ സഭയുടെ വൈദിക സെക്രട്ടറിയായും സൺഡേസ്കൂൾ ഡയറക്ടർ ആയും മറ്റു നിലകളിലും സേവനം ചെയ്യുകയായിരുന്നു. മൂന്ന് നാലു മാസങ്ങളായി സൺഡേസ്കൂൾ പരീക്ഷ സംബന്ധിച്ചും കലോത്സവം സംബന്ധിച്ചും ആശയ വിനിമയം നടത്താറുണ്ടായിരുന്നു.

അന്ത്യോഖ്യ സിംഹാസനത്തോടുള്ള കറകളഞ്ഞ പ്രതിബദ്ധത പ്രത്യേകം എടുത്തു പറയേണ്ടതാണ്. തികഞ്ഞ സാമൂഹിക പ്രതിബദ്ധത ബിജി അച്ചൻ എപ്പാഴും സൂക്ഷിച്ചിരുന്നു. അവസാന കാലത്ത് അദ്ദേഹം chaplain എന്ന നിലയിൽ Worthing എന്ന സ്ഥലത്തെ ആശുപത്രിയിൽ സേവനം ചെയ്യുന്നതിനെ കുറിച്ച് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം നൽകിയ വീഡിയോ സന്ദേശം മതി ആ പ്രതിബദ്ധതയുടെ ആഴമറിയാൻ. കോവിഡ് രോഗികൾക്ക് ആശ്വാസം പകർന്നും പ്രാർത്ഥിച്ചും അങ്ങിനെ നിരന്തരം രോഗികളുമായി ഇടപഴകിയാണ് തൻ്റെ ശുശ്രൂഷ അച്ചൻ നിർവ്വഹിച്ചത്. വളരെ റിസ്ക് ഉള്ള ജോലി തൻ്റെ രക്ഷയെ കരുതി വേണ്ടെന്നു വയ്ക്കാമായിരുന്നു അച്ചന്.

അച്ഛന് വര്ഷങ്ങള്ക്കു മുൻപേ കുന്തിരിക്കത്തിന്റെ പുക എന്തുമാത്രം തന്നെ അലട്ടുന്നു എന്ന് കൂടെ ശ്രുശൂഷക്കു കൂടിയിട്ടുള്ളവർക്കു നന്നായിട്ടു അറിയാവുന്നതാണ്. ഈ അവസരത്തിൽ തന്റെ സഹവൈദികർ അച്ഛനോട് പലപ്രാവശ്യം ആവശ്യപ്പെട്ടതാണ് അച്ഛന്റെ ആരോഗ്യം നോക്കണം എന്ന് അതൊന്നും വകവയ്ക്കാതെ തമ്പുരാൻ തന്നെ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റി നമ്മെ വിട്ടു പോയിരിക്കുന്നു . എന്നാൽ ആ സേവനം ദൈവം ഏൽപ്പിച്ച നിയോഗമായിരുന്നു എന്ന് അച്ചൻ വിശ്വസിച്ചു. ആ അർത്ഥത്തിൽ ഒരു ബലിദാനം ആയിരുന്നു ആ ജീവിതവും സേവനവും. നമുക്ക് അഭിമാനിക്കാവുന്ന ഒരു ദൈവിക വേല ആയിരുന്നു കളങ്കമില്ലാത്ത ശുദ്ധഹൃദയനായിരുന്നു ബിജി അച്ചൻ. മുഖത്തെ സൗന്ദര്യം ജീവിതത്തിലും കാണാമായിരുന്നു.

ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരിയും ഊഷ്മളമായ ആലിംഗനവും സ്നേഹചുംബനവും ഇനി ഇതെല്ലം ഒരു ഓർമ്മയായി നിലനിക്കും അച്ചൻ്റെ അമ്മ , സഹോദരങ്ങൾ, അമ്മായി, മക്കൾ , കുടുംബാംഗങ്ങൾ എല്ലാവരെയും ആശ്വസിപ്പിക്കാൻ ‘നമ്മൾ അശക്തനാണ്; എന്നാൽ ശക്തനായ ദൈവം അവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കട്ടെ, അച്ചനെ നിത്യതയിൽ അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട വരോടൊപ്പം ചേർക്കട്ടെ ഞങളുടെ പ്രിയപ്പെട്ട ബിജി അച്ചാ സമാധാനത്താലെ വസിക്കുക. അബെർഡീൻ ഇടവകയുടെ സ്നേഹം മുഴുവൻ അയക്കുന്നു; കൂടെ കൊണ്ടു പോകുക. ആചാര്യേശാ മശിഹാ കൂദാശകൾ അർപ്പിച്ച ഈ ആചാര്യന് ഏകുക പുണ്യം നാഥാ സ്തോത്രം.

അബെർഡീൻ ഇടവകക്ക് വേണ്ടി സെക്രട്ടറി രാജു വേലംകാല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.