1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2020

സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നല്‍കി. ഇതോടെ ബ്രെക്‌സിറ്റി ബില്‍ നിയമമായി മാറി. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്‍ പാസാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നല്‍കിയത്.
വ്യാഴാഴ്ച ബിൽ നിയമമായതോടെ അന്തിമ പിന്‍വാങ്ങല്‍ നടപടിയുമായി ബ്രിട്ടന് മുന്നോട്ടുപോകാം.

വെള്ളിയാഴ്ച ബ്രസല്‍സില്‍ രണ്ട് ഉന്നത ഇ.യു ഉദ്യോഗസ്ഥര്‍ വേര്‍പിരിയല്‍ കരാറില്‍ ഒപ്പുവെക്കും. ബ്രക്‌സിന്റെ ശക്തനായ വക്താവായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വരുംദിവസങ്ങളില്‍ കരാറില്‍ ഒപ്പുവെക്കും.

“ഒരിക്കലും മറികടക്കില്ലെന്ന് ആശങ്കപ്പെട്ടിരുന്ന ബ്രക്‌സിറ്റ് അതിര്‍വരമ്പ് നാം കടന്നിരിക്കുന്നു,” എന്നായിരുന്നുബോറിസ് ജോണ്‍സണ്‍ ബുധനാഴ്ച പാര്‍ലമന്റെില്‍ പറഞ്ഞത്. ജനുവരി 31നകം യൂറോപ്യന്‍ യൂണിയന്റെ പാര്‍ലമെന്റും ബ്രെക്‌സിറ്റ് അംഗീകരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബ്രിട്ടന് നിശ്ചയിച്ച സമയത്ത് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവരാനാകൂ.

യൂറോപ്യന്‍ യൂനിയനില്‍നിന്ന് വേര്‍പിരിയാനുള്ള ഹിതപരിശോധന ബ്രിട്ടനില്‍ 2016ലാണ് നടന്നത്. 51.9 ശതമാനം പേര്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടണമെന്നും 48.1 ശതമാനം പേര്‍ മറിച്ചും വിധിയെഴുതുകയായിരുന്നു. അന്നുതൊട്ട് അരങ്ങേറിയ നിരവധി അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബ്രക്‌സിറ്റ് യാഥാര്‍ഥ്യമാവുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.