1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2020

ജയകുമാർ എസ്.: മായാത്ത ഓർമകൾ സൃഷ്ട്ടിച്ച കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്റ്മസ് ന്യൂ ഇയർ ആഘോഷം രുചികരമായ ക്രിസ്മസ് ഡിന്നറും കലാ വിരുന്നും ആസ്വദിച്ചത് 500 ഇൽ അധികം പേർ. ജനുവരി 4 ശനിയാഴ്ച കോവെന്ററി മലയാളികളുടെ മനസ്സിൽ സുവർണ്ണ സ്മരണകൾ നിലനിർത്തി ആഘോഷങ്ങളുടെ ആഘോഷം. കരോൾ ഗാന മത്സരത്തോടുകൂടി ആരംഭിച്ച കലാപരിപാടികൾ രാത്രി പത്തു മണിവരെ നീണ്ടുനിന്നു.

മുഖ്യ പ്രോഗ്രാം കോർഡിനേറ്റർ എബ്രഹാം കുര്യന്റെയും മറ്റ് കോർഡിനേറ്റർമാരായ പോൾസൺ മാത്യുവിന്റേയും ലാലു സ്കറിയയുടെയും നേതൃത്വത്തിൽ രണ്ടു മാസമായി നടന്നു വന്ന പ്രയത്നത്തിന് ശുഭ പര്യവസാനം. കോവെന്ററി കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ പരിപാടികൾ വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു.യേശു ദേവന്റെ ജനനത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങൾ ബിജു യോഹന്നാന്റെ നേറ്റിവിറ്റിയിലൂടെ സ്റ്റേജിൽ അരങ്ങേറിയപ്പോൾ നിറഞ്ഞ കര ഘോഷം.വിലെൻഹാൽ സോഷ്യൽ ക്ലബ്ബിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത് അഞ്ഞുറിൽ അധികം പേരാണ് .

35 ഇൽ അധികം വിസ്‍മയിപ്പിക്കുന്ന കലാവിരുന്നും യുക്‌മ വിജയികളുടെ നയന മനോഹരമായ കലാപ്രകടനങ്ങളും എൽ ഈ ഡി വാളും കൂടിച്ചേർന്നപ്പോൾ പരിപാടികൾക്ക് പുതിയ ശോഭ പകർന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസ് ,സോളോ സോങ് സ്‌കിറ്റ്,ക്രിസ്ത്മസ് ഗാനങ്ങൾ , ഗാന മേള സാന്താക്ലോസിന്റെ സന്ദർശനം എന്നിവ കൂടി ചേർന്നപ്പോൾ കോവെന്ററി മലയാളികൾക്കു അവിസ്മരണീയ രാവായി മാറുകആയിരുന്നു.റാഫിൾ ടിക്കറ്റിലെ
വിജയികൾക്ക് വൈവിധ്യ മാർന്ന സമ്മാനങ്ങൾ നൽകി.

അനുഗ്രഹീത ഗായകരായ സ്റ്റീഫൻ കുര്യാക്കോസിന്റെയും ഹരീഷ് പാലയുടെയും നേതൃത്വത്തിൽ അരങ്ങേറിയ സംഗീതവിരുന്ന് ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി. വയനാട് പ്രളയ ദുരിത ഭവന നിർമാണ ഫണ്ടിലേക്കുള്ള നൂറു പൗണ്ട് സംഭാവന സി കെ സി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ജൈമോൻ മാത്യു ചടങ്ങിൽ പ്രസിഡന്റ് ജോൺസൺ പി യോഹന്നാന് കൈമാറി.

ക്രിസ്റ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ സീ കെ സി സെക്രട്ടറി ബിനോയ് തോമസ് ഉദ്ഘാടനം ചെയ്‌തു.പ്രസിഡന്റ് ജോൺസൻ പി യോഹന്നാൻ മുഖ്യ പ്രഭാഷണം നടത്തി. ജോയിന്റ് ട്രെഷറർ ശിവപ്രസാദ് നന്ദി രേഖപ്പെടുത്തി. ആഘോഷ പരിപാടികൾക്ക് സി കെ സി ട്രഷറർ സാജു പള്ളിപ്പാടൻ, വൈസ് പ്രസിഡന്റ് ജേക്കബ് സ്റ്റീഫൻ, ജോയിന്റ് സെക്രെട്ടറി രാജു ജോസഫ് എന്നിവർ നേതൃത്വം നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.