1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2020

കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ജൂലൈ 21 ചൊവ്വ 5PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് സെവൻ ബീറ്റ്സ് യു.കെ ബാന്റിലൂടെയും സെവൻ ബീറ്റ്സ് സംഗീതോത്സവം ഉൾപ്പടെ നൂറ് കണക്കിന് വേദികളിലൂടെയും യു.കെ മലയാളികൾക്ക് സുപരിചിതയായ കൗമാരഗായിക ഡെന്ന ആൻ ജോമോനും ഇളയ സഹോദരൻ ഡിയോൻ ജോമോനുമാണ്. ബെഡ്ഫോർഡ് ഫ്രീ സ്കൂളിൽ ഇയർ 10 വിദ്യാർത്ഥിനിയായ ഈ 15 വയസ്സ്കാരി ബാല്യം മുതൽ തന്നെ സംഗീത പഠനം ആരംഭിച്ചതാണ്.
പ്രശസ്ത സംഗീതാദ്ധ്യാപിക മാളവിക അനിൽ കുമാറിന്റെ ശിക്ഷണത്തിൽ വോക്കലിലും കീബോർഡിലും പരിശീലനം തുടരുന്ന ഡെന്ന ഇതിനോടകം കരസ്ഥമാക്കിയ പുരസ്ക്കാരങ്ങൾ ഈ കലാകാരിയുടെ പ്രതിഭയുടെ നേർസാക്ഷ്യങ്ങളാണ്.

ബെഡ്ഫോർഡ് ഫ്രീ സ്കൂൾ മ്യൂസിക് ലീഡായി തുടരുന്ന ഡെന്ന 2015 ൽ ബെഡ്ഫോർഡ് ബറോ കൌൺസിൽ സംഘടിപ്പിച്ച ഏഷ്യൻ മ്യൂസിക് ഫെസ്റ്റിവലിൽ സോളോ സോങ് വിജയിയായി. ബെഡ്ഫോർഡ് ബറോ കൌൺസിൽ 2015 ൽ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ സംഗീത മത്സരത്തിൽ ബെസ്റ്റ്‌ സിംഗർ ഓഫ് ദ ഇയർ അവാർഡ്‌ നേടിയ ഡെന്ന 2017 ൽ “സിങ് വിത്ത് സ്‌റ്റീഫൻ ദേവസ്സി” കൺടസ്റ്റിൽ റണ്ണർ അപ്പ് സ്ഥാനം നേടി. ബൈബിൾ കലോത്സവം റീജിയണൽ ലെവൽ സോളോ സോങ് 2017, 2018,2019 വർഷങ്ങളിൽ വിജയിച്ച ഡെന്ന രൂപത തലത്തിൽ 2018, 2019 വർഷങ്ങളിൽ സോളോ സോങ് വിജയിയായി. 2018 ൽ CBBC യിലെ പ്രശസ്ത മ്യൂസിക്കൽ റിയാലിറ്റി ഷോയായ ”Got what it takes” ൽ പങ്കെടുത്ത ഡെന്ന 2018 ൽ തന്നെ ടീൻസ്റ്റാർയു കെ യുടെ റീജിയണൽ ഏരിയ മത്സരങ്ങളിൽ വിജയം വരിച്ചു. ഈ ഇളം പ്രായത്തിൽ തന്നെ പീറ്റർ ചേരാനല്ലൂർ ഫാ. ഷാജി തുമ്പേച്ചിറയിൽ എന്നിവർക്ക് വേണ്ടി അഞ്ച് ഭക്തിഗാന ആൽബങളിൽ പാടിയ ഡെന്ന ആൽബം രംഗത്തും തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞു.

2019 ൽ മലയാളത്തിന്റെ വാനമ്പാടി കെ.എസ്സ് ചിത്രയോടൊപ്പം വേദിയിൽ പാടാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്ന ഡെന്ന “സിങ് വിത്ത് എം.ജി.ശ്രീകുമാർ” കൺടസ്റ്റിലും പങ്കെടുത്തിട്ടുണ്ട്. സെവൻ ബീറ്റ്സ് മ്യൂസിക് ബാന്റ് ആൻഡ് സംഗീതോത്സവത്തിന്റെ അഭിമാന താരമായ ഈ ഗായിക 2019 ൽ ഒരു പ്രമുഖ പത്രം ഏർപ്പെടുത്തിയ “യങ് ടാലന്റ് ” അവാർഡ് കരസ്ഥമാക്കി. 2020 ജൂണിൽ നടന്ന ടീൻസ്റ്റാർ യു കെ ലൈവ് ഓഡിഷൻ പെർഫോമൻസ് മത്സരത്തിൽ വിജയിയായ ഡെന്നയ്ക്ക് യു കെ യിലെ പ്രശസ്തനായ ഒരു ഇംഗ്ളീഷ് സംഗീത സംവിധായകൻ പുറത്തിറക്കുന്ന ഇംഗ്ളീഷ് ആൽബത്തിൽ പാടുവാനുള്ള അവസരമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സംഗീത ലോകത്ത് രജത താരകമായി ഉദിച്ചുയർന്ന് കൊണ്ടിരിക്കുന്ന ഡെന്നയുടെ മനോഹരശബ്ദം നൂറ് കണക്കിന് വേദികളിലൂടെയും ഏറെ പ്രശസ്തമായ “We Shall Overcome” ഉൾപ്പടെ നിരവധി ലൈവ് ഷോകളിലൂടെയും മലയാളികൾ കേട്ടിട്ടുണ്ടെങ്കിലും കീബോർഡിൽ ഡെന്നയുടെ മാസ്മരിക പ്രകടനം കാണുവാനുള്ള അസുലഭാവസരമാണ് “Let’s Break It Together” ലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്.

ഡെന്നയുടെ കൂട്ടത്തിൽ ലൈവിൽ പങ്കെടുക്കുവാൻ എത്തുന്ന കുഞ്ഞനുജൻ ഡിയോൺ ബെഡ്ഫോർഡിലെ എൽസ്റ്റോവ് സ്കൂളിൽ ഇയർ 6 വിദ്യാർത്ഥിയാണ്. കഴിഞ്ഞ രണ്ട് വർഷമായി കീബോർഡിൽ പരിശീലനം തുടരുന്ന ഈ 11 വയസ്സ്കാരൻ ആദ്യമായാണ് ഒരു പൊതുവേദിയിൽ പെർഫോം ചെയ്യുന്നത്. ഫുട്ബോൾ, റഗ്ബി മത്സരങ്ങളിൽ പങ്കെടുക്കുന്ന ഡിയോൺ നല്ലൊരു നർത്തകൻ കൂടിയാണ്. ചിത്രരചനയിലും പെയിന്റിംഗിലും കൂടി തല്പരനായ ഡിയോൺ തന്റെ പിതാവിനേയും സഹോദരിയേയും പോലെ സംഗീത ലോകത്തും വേരുറപ്പിക്കുവാനുള്ള കഠിന പരിശ്രമത്തിലാണ്.

സെവൻ ബീറ്റ്സ് യു കെ മ്യൂസിക് ബാന്റിലെ പ്രശസ്ത ഗായകൻ ജോമോൻ മാമ്മൂട്ടിലിന്റേയും ജിൻസി ജോമോന്റേയും മക്കളാണ് ഡെന്നയും ഡിയോണും. യുകെയിലെ പ്രശസ്തമായ സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ പ്രധാന സംഘാടകൻ കൂടിയാണ് ജോമോൻ. യുക്മ ഈസ്റ്റ് ആംഗ്ളിയ റീജിയണിലെ ബെഡ്‌ഫോർഡ് മാർസ്റ്റൻ കേരളാ അസോസിഷനിലെ സജീവാംഗങ്ങളാണ് ഈ കുടുംബം.

കലാവേദികളിൽ സംഗീതത്തിന്റെ തേൻമഴ വർഷിക്കുന്ന ഈ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ 21/07/2020 ചൊവ്വ 5PM ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.

“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസ്സു മുതൽ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.