1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2020

സ്വന്തം ലേഖകൻ: മതിയായ രേഖകളില്ലാതെ സന്ദർശക വീസയിലെത്തിയ നൂറോളം ഇന്ത്യക്കാരെയും 678 പാകിസ്​താൻ സ്വദേശികളെയും ദുബായ് വിമാനത്താവളത്തിൽനിന്ന്​ മടക്കി അയച്ചു. റി​ട്ടേൺ ടിക്കറ്റും താമസരേഖകളും ഇല്ലാതെയെത്തിയതിനാലാണ്​ ഇന്ത്യക്കാർക്ക്​ ദുബായ്യിൽ പ്രവേശനം നിഷേധിച്ചത്​.മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന്​ രേഖകൾ ശരിയാക്കി മലയാളികൾക്ക്​ പുറത്തിറങ്ങാൻ കഴിഞ്ഞു. എന്നാൽ, മറ്റു സംസ്​ഥാനങ്ങളിൽനിന്നെത്തിയവർക്ക്​ മടങ്ങേണ്ടി വന്നു. അതേസമയം, 2000 ദിർഹം കൈവശം വെക്കാതെ എത്തിയതിനാണ്​ പാകിസ്​താനികളെ മടക്കിയത്​.

ഇന്ത്യ, പാകിസ്​താൻ, അഫ്​ഗാനിസ്​താൻ, നേപ്പാൾ, ബംഗ്ല​ാദേശ്​ എന്നീ രാജ്യങ്ങളിൽനിന്നെത്തുന്ന സന്ദർശക വീസക്കാർ റി​ട്ടേൺ ടിക്കറ്റെടുത്തിരിക്കണമെന്ന്​ നേരത്തേ നിർദേശം നൽകിയിരുന്നു. പാകിസ്​താനികൾ 2000 ദിർഹം കൈയിൽ കരുതണമെന്ന നിർദേശം കഴിഞ്ഞദിവസം മുതൽ കർശനമാക്കിയിരുന്നു. ഇത്​ പാലിക്കാത്തവരെയാണ്​ മടക്കിയത്​. പലർക്കും റി​ട്ടേൺ ടിക്കറ്റോ താമസിക്കുന്നത്​ എവിടെയാണെന്ന രേഖകളോ ഉണ്ടായിരുന്നില്ല.

ഒരു ദിവസം മുഴുവൻ വിമാനത്താവളത്തിൽ തങ്ങിയ ശേഷം വെള്ളിയാഴ്​ച പുലർച്ചയോടെയാണ്​ മലയാളികൾക്ക്​ പുറത്തിറങ്ങാൻ കഴിഞ്ഞത്​. ഗോ എയറിലാണ്​ ഇവർ എത്തിയത്​. എയർ ബ്ലു, ​ൈഫ്ല ദുബായ്, പി.ഐ.എ എന്നീ വിമാനങ്ങളിലാണ്​ പാകിസ്​താനികൾ എത്തിയത്​. 678 പാകിസ്​താൻകാർക്ക്​ അനുമതി നിഷേധിച്ചതായും രേഖകൾ കൃത്യമാക്കിയ ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്നും പാകിസ്​താൻ എംബസി അറിയിച്ചു. റി​ട്ടേൺ ടിക്കറ്റില്ലാ​ത്തവ​ർക്ക്​ യാത്ര അനുവദിക്കില്ലെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ ഉൾപ്പെടെയുള്ള ഇന്ത്യൻ എയർലൈനുകൾ അറിയിച്ചിട്ടുണ്ട്​.

ദുബായ് വഴി സൌദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാനെത്തുന്നവർക്കാണ്​ ഇത്​ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്​. കഴിഞ്ഞദിവസം വിമാനത്താവളത്തിൽ കുടുങ്ങിയതി​ലേറെയും ഇത്തരക്കാരായിരുന്നു. സന്ദർശക വീസയിലെത്തുന്നവർക്കുള്ള വ്യവസ്ഥകൾ പുതുക്കിക്കൊണ്ട് ബുധനാഴ്ചയാണ് ദുബായ് നിയമത്തിൽ ഭേദഗതി വരുത്തിയത്. ഇതുസംബന്ധിച്ച അറിയിപ്പുകൾ എല്ലാ വിമാനക്കമ്പനികളെയും അറിയിച്ചിട്ടുമുണ്ട്.

ഇതറിയാതെ യാത്ര തിരിച്ചവരാണ് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും തിരിച്ചുപോകുമെന്നുള്ള സത്യവാങ്മൂലവും കൂടി വേണമെന്ന വ്യവസ്ഥ പിന്നീട് ദുബായ് പിൻവലിച്ചിരുന്നു. അതേസമയം സന്ദർശകരായി എത്തുന്നവർ ആരോഗ്യ ഇൻഷുറൻസ് പോളിസി നിർബന്ധമായും എടുത്തിരിക്കണമെന്നും പുതിയ വ്യവസ്ഥയിൽ പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.