1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2019

അഭിലാഷ് മാത്യു: പതിനൊന്നാമത് ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ (*ELMA*) ഓണോഘാഷ പരിപാടി വിപുലമായി ആഘോഷിച്ചു. കേരളത്തില്‍ നിന്നും യു കെയിലേക്കു കുടിയേറിയ ഈസ്റ്റ് ലണ്ടന്‍ മലയാളി നിവാസികളുടെ പതിനൊന്നാമത് ഓണോഘാഷം റോംഫോര്‍ഡില്‍ വെച്ച് വിപുലമായി നടത്തപ്പെട്ടു. രണ്ട് ദിവസത്തെ ക്യാമ്പായി ആണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചത് . ഒന്നാം ദിവസം സ്‌പോട്‌സും രണ്ടാം ദിവസം തിരുവാതിര കളിയും വിഭവ സമൃദ്ധമായ സദ്യയും കൂടാതെ പ്രസ്തുത ചടങ്ങില്‍ സ്‌പോട്‌സ് ഡേയിലെ വിജയികള്‍ക്ക് സമ്മാനദാനം നല്‍കി അഭിനന്ദിക്കുകയും ചെയ്കയുണ്ടായി

പരിപാടിയില്‍ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ലൂക്കോസ് അലക്‌സ് സ്വാഗതം ആശംസിച്ചു സെക്രട്ടറി സാജന്‍ പടിക്കമ്യാലില്‍ റിപ്പോര്‍ട്ട് വായിക്കുകയും ട്രഷറര്‍ ജോമോന്‍ നന്ദി പറയുകയും ചെയ്തു ഇത്തരം കുടി ചേരലുകള്‍ നാടിന്റെ നന്മക്കുതകുന്നവയായി തീരണം എന്ന് മറുപടി പ്രസംഗത്തില്‍ ബാസ്റ്റിന്‍ മാളിയാക്കല്‍ അഭ്യര്‍ത്ഥിച്ചു . പിന്നീട് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയുണ്ടായി .റജി വട്ടംപാറയില്‍ പ്രസിഡന്റായും അഭിലാഷ് മാത്യുവിനെ സെക്രട്ടറിയായും ട്രഷറര്‍ ആയി റോബിന്‍ കുറുപ്പാമടത്തേയും ഐക്യകണ്ഡേന യോഗം തെരെഞ്ഞെടുത്തു. കൂടാതെ സ്വപ്ന സാം വൈസ് പ്രസിഡന്റ്, ജിന്‍സന്‍ മാളിയേക്കല്‍ ജോയിന്റ് സെക്രട്ടറി, ഷിജു മാത്യു പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സാബു മാത്യു പ്രാലടിയില്‍ അഡ്വൈസറായും തെരെഞ്ഞെടുത്തു

എല്‍മയുടെ ഭാവിപരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ക്കാന്‍ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും നല്‍കണമെന്ന് പ്രസിഡന്റ് റജി സെക്രട്ടറി , അഭിലാഷ് ട്രെഷറര്‍ റോബിന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

*ELMA 2019 – 2021 Execute Committee*

*President*: Reji Vattamparayil

*Secretary*: Abhilash Mathew Vazhayil

*Treasurer*: Robin Kuruppamadam

*Vice President*: Swapna Sam

*Joint Secretary*: Jinson Maliekaldevassy

*Programme Coordinator*: Shiju Mathew

*Advisor*: Sabu Mathew

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.