1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2020

സ്വന്തം ലേഖകൻ: യുഎഇ സ്വകാര്യമേഖലയിലെ വേതന വിഭാഗത്തിൽ വനിതാ–പുരുഷ ഏകീകരണം. പുതിയ നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി ദേശീയ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. മലയാളികള‌ടക്കം സ്ത്രീകളായ ഒട്ടേറെ ഇന്ത്യക്കാർ യുഎഇയിലെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നുണ്ട്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്യാനാണ് ഫെഡറൽ നിയമം നമ്പർ. 06 / 2020 അനുസരിച്ചുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്. ഒരേ ജോലി ചെയ്യുന്ന വനിതകൾക്ക് പുരുഷന്മാരെപ്പോലെ ശമ്പളം അല്ലെങ്കിൽ മറ്റു ആനുകൂല്യം ലഭിക്കാൻ അവകാശമുണ്ട്.

മനുഷ്യവിഭവ മന്ത്രാലയമാണ് ഈ നിയമം നടപ്പിലാക്കുന്നതിന് വേണ്ടി നിർദേശം മുന്നോട്ടു വച്ചത്. ലിംഗ സമത്വത്തിൽ രാജ്യത്തിന്റെ ഖ്യാതി രാജ്യാന്തര തലത്തിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇൗ വിഷയത്തിൽ യുഎഇ ഗൾഫിലെ തന്നെ രാജ്യങ്ങൾക്ക് മാർഗദർശിയാണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2020ൽ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.