1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2016

സ്വന്തം ലേഖകന്‍: ഹാരി പോട്ടര്‍ മടങ്ങിവരുന്നു, പരമ്പരയിലെ എട്ടാമത്തെ പുസ്തകം ഹാരി പോട്ടര്‍ ആന്റ് ദി കര്‍സ്ഡ് ചൈല്‍ഡ് ജൂലൈ 31 ന് പുറത്തിറങ്ങും. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം എത്തുന്ന പോട്ടര്‍ പുസ്തകം പുസ്തകം വിപണിയില്‍ മികച്ച മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. പരമ്പരയിലെ എട്ടാമത്തെ പുസ്തകമാണെങ്കിലും ലണ്ടനിലെ പാലസ് തിയറ്ററില്‍ അവതരിപ്പിച്ച നാടകത്തിന്റെ പുസ്തക രൂപമാണ് ഹാരി പോട്ടര്‍ ആന്റ് ദി കര്‍സ്ഡ് ചൈല്‍ഡ്.

2007ലാണ് ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന പുസ്തകം പുറത്തിറങ്ങിയത്. ഹാരിപോട്ടര്‍ ആന്‍ഡ് ദ ഡെത്‌ലി ഹാലോസ് എന്ന പേരില്‍ പുറത്തുവന്ന പുസ്തകം വില്‍പനയില്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു. ഏഴാമത്തെ പുസ്തകത്തോടെ ഹാരിപോട്ടര്‍ പരമ്പരക്ക് അന്ത്യമാകുമെന്ന് ജെ.കെ. റൗളിങ് നേരത്തേ വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍, പിന്നീട് എട്ടാമത്തെ പുസ്തകം എത്തുമെന്ന് അറിയിച്ചതോടെ വായനക്കാര്‍ പ്രതീക്ഷയിലായിരുന്നു. ഹാരിപോട്ടര്‍ ആന്‍ഡ് ദി ഡെത്‌ലി ഹാലോസ് അവസാനിച്ച ഇടത്തുനിന്ന് 19 വര്‍ഷത്തിനു ശേഷമുള്ള സംഭവങ്ങളാണ് ഹാരിപോട്ടര്‍ ആന്‍ഡ് ദ കഴ്‌സഡ് ചൈല്‍ഡിന്റെ ഇതിവൃത്തം.

ഹാരിയും റോണും ഹെര്‍മിയോണിയും ഉള്‍പ്പെടെയുള്ള പ്രധാന കഥാപാത്രങ്ങളെല്ലാം മുതിര്‍ന്ന ആളുകളായാണ് പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ജെകെ റോളിംഗ് തന്നെ എട്ടാമത്തെ ഹാരി പോട്ടര്‍ കഥയെന്ന് ഹാരിപോട്ടര്‍ ആന്‍ഡ് ദ കഴ്‌സഡ് ചൈല്‍ഡിനെ വിശേഷിപ്പിച്ചതോടെ വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍. ജൂലൈ 31 ന് പതിവുപോലെ പുസ്തക കടകള്‍ക്കു മുന്നില്‍ നീണ്ട വായനക്കാരുടെ നീണ്ട വരികള്‍ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് വില്‍പ്പനക്കാര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.