1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2015


ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ ആപ്പിളിന്റെ ഡിസൈന്‍ വിംഗിന്റെ തലപ്പത്ത് ബ്രിട്ടീഷുകാരന്‍. കമ്പനിയില്‍ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന സര്‍ ജൊനാഥന്‍ ഐവാണ് പ്രമോഷന്‍ ലഭിച്ചത് ഡിസൈന്‍ ചീഫായിരിക്കുന്നത്. ഡെയിലി ടെലിഗ്രാഫിന് അനുവദിച്ച അഭിമഖത്തില്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

ടെക് ലോകത്ത് ജോണി എന്ന ചുരുക്കപ്പേരിലാണ് ജൊനാഥന്‍ അറിയപ്പെടുന്നത്. ആപ്പിളില്‍നിന്ന് പുറത്തിറങ്ങിയ ചില മികച്ച ഗാഡ്‌ജെറ്റുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ജൊനാഥന്റെ കരങ്ങളായിരുന്നെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റീവ് ജോബ്‌സ് ആപ്പിളിലുണ്ടായിരുന്ന സമയത്തും കമ്പനിയില്‍ നിര്‍ണായകമായ സ്ഥാനമുണ്ടായിരുന്ന ആളാണ് ജോണി. 90കള്‍ മുതല്‍ ഡിസൈന്‍ ടീമിനെ നയിച്ചിരുന്നത് ഇദ്ദേഹമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.