1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): 2021 ലെ ഗ്രാമർ സ്കൂൾ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി യുക്മ ജൂലൈ മാസത്തിൽ രണ്ട് സൗജന്യ ഓൺലൈൻ പരിശീലന പരീക്ഷകൾ (mock tests) സംഘടിപ്പിക്കുകയാണ്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകൾ ഉൾപ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകൾ വിഭാവനം ചെയ്തിരിക്കുന്നത്. ജൂലൈ 11, 12 (ശനി, ഞായർ) തീയതികളിൽ നടക്കുന്ന പരീക്ഷകളിൽ വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് യുക്മ ദേശീയ തലത്തിലും റീജിയണൽ തലങ്ങളിലും സർട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നൽകുന്നതാണ്.

തികച്ചും പ്രൊഫഷണൽ രീതിയിൽ തന്നെയാണ് വെബ് സെമിനാറും പരീക്ഷകളും വിഭാവനം ചെയ്തിരിക്കുന്നത്. ഫലപ്രഖ്യാപനത്തോടൊപ്പം പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും തങ്ങളുടെ മാർക്കുകളും, ഓരോ വിഭാഗങ്ങളിലും ലഭിച്ച മാർക്കിന്റെ വിശകലനവും ലഭ്യമാക്കുന്നതാതാണെന്ന് സംഘാടകർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാൻ ഇത് സഹായകരമായിരിക്കും.

മത്സര പരീക്ഷകൾക്ക് മുന്നോടിയായി, പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒരു വെബ് സെമിനാർ യുക്മ സംഘടിപ്പിച്ചിരുന്നു. ജൂൺ ആറാംതീയതി രണ്ടു സെഷനുകളായി നടന്ന സെമിനാറിൽ നൂറുകണക്കിന് മാതാപിതാക്കൾ ആണ് പങ്കെടുത്തത്. ഇനിയും പങ്കെടുക്കാൻ സാധിക്കാത്ത നിരവധി രക്ഷിതാക്കളുടെ അഭ്യർത്ഥന കണക്കിലെടുത്ത് നാളെ ജൂൺ 27 ശനിയാഴ്ച 12 മണിക്ക് മറ്റൊരു വെബ്‌സെമിനാർ കൂടി സംഘടിപ്പിക്കുകയാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, യുക്മ യൂത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവർ അറിയിച്ചു. സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അവസാന തീയ്യതിയായ ഇന്നു (26/6/20) തന്നെ
www.uukma11plus.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വർഷങ്ങളുടെ പാരമ്പര്യമുള്ള, ട്യൂട്ടർ വേവ്സ് ന്റെ ബിജു ആർ പിള്ളയാണ് വെബ് സെമിനാർ നയിക്കുന്നത്. മലയാളമനോരമ ഹൊറൈസൺ വെബ് സെമിനാർ പോലുള്ള നിരവധി ശ്രദ്ധേയമായ പരിപാടികൾ നിയന്ത്രിച്ചിട്ടുള്ള പരിശീലകനാണ് ബിജു ആർ പിള്ള. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന്, ഗ്രാമർ സ്കൂൾ പ്രവേശനത്തിന് തയ്യാറെടുക്കുന്ന മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളും പരിശ്രമിക്കണമെന്ന് യുക്മ ദേശീയ – റീജിയണൽ ഭരണ സമിതികൾ അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.