1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2020

കുര്യൻ ജോർജ്ജ് (യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ): യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ൽ ആഗസ്റ്റ് 27, വ്യാഴം
5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) എത്തുന്നത് പീറ്റർബറോയിൽ നിന്നുള്ള സഹോദരങ്ങൾ എഡ്സൽ ഡെറീഷ്, എർലീൻ ഡെറീഷ് എന്നിവരാണ്.

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ൽ അവസാന ആഴ്ചയായ “സൂപ്പർ വീക്ക് ” ലെ രണ്ടാമത്തെ ലൈവിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന നല്ലൊരു ഗായകൻ കൂടിയായ എഡ്സൽ കീബോർഡിൽ പെർഫോം ചെയ്യുമ്പോൾ നല്ലൊരു ഗായിക കൂടിയായ എർലീൻ കീബോർഡിൽ തന്റെ കഴിവ് പ്രകടിപ്പിക്കും.

പീറ്റർബറോയിലെ ഡെറീഷ് നൈനാൻ – പ്രിൻസി ഡെറീഷ് ദമ്പതികളുടെ മകനാണ് എഡ്സെൽ. പീറ്റർബറോയിലെ ബോൺ ഗ്രാമർ സ്കൂളിൽ ഇയർ 10 വിദ്യാർത്ഥിയായ എഡ്സൽ ഇതിനോടകം നിരവധി വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. കീബോർഡിൽ ഗ്രേഡ് 7 പൂർത്തിയാക്കിയ ഈ 15 വയസ്സ്കാരൻ റോക്ക് മ്യൂസിക് വോക്കൽ ഗ്രേഡ് 4 ഉം പൂർത്തിയാക്കി കഴിഞ്ഞു. പീറ്റർബറോ യൂത്ത് കൊയർ, സ്കൂൾ കൊയർ, ചർച്ച് കൊയർ എന്നിവയിൽ സജീവാംഗമായ എഡ്സൽ നിരവധി സ്കൂൾ അവാർഡുകളും ഇതിനോടകം നേടിയിട്ടുണ്ട്. ചർച്ച് കൊയറിലെ പ്രധാന കീബോർഡിസ്റ്റായ എഡ്സൽ ലോക് ഡൌൺ സമയത്ത് സംഗീതം നൽകി കുടുംബാംഗങ്ങളുമൊത്ത് പാടി പുറത്തിറക്കിയ ഗാനം ഏറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. പീറ്റർബറോയിലെ ഹാർപ്പ് ആന്റ് ലൈർ മ്യൂസിക് സ്കൂളിൽ പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകൻ ആൽബർട്ട് വിജയന് കീഴിലാണ് എഡ്സൽ കീബോർഡിൽ പരിശീലനം തുടരുന്നത്.

എഡ്സലിനെ പോലെ നല്ലൊരു ഗായികയും കീബോർഡിസ്റ്റുമാണ് സഹോദരി എർലീൻ. പീറ്റർബറോ മിഡിൽട്ടൺ പ്രൈമറി സ്കൂൾ, ഇയർ 6 വിദ്യാർത്ഥിനിയായ എർലീൻ ഇതിനോടകം കീബോർഡിൽ ഗ്രേഡ്‌ 2 പരിശീലനം പൂർത്തിയാക്കി കഴിഞ്ഞു. ചർച്ച് കൊയറിൽ സജീവാംഗമായ എർലീൻ ഇതിനോടകം നിരവധി സമ്മാനങൾക്ക് അർഹയായി കഴിഞ്ഞു. റോക്ക് മ്യൂസിക് വോക്കൽ ഗ്രേഡ് 2 പൂർത്തിയാക്കി പരിശീലനം തുടരുന്ന ഈ 11 വയസ്സ്കാരി നിരവധി വേദികളിൽ തന്റെ മികവ് പ്രദർശിപ്പിച്ചിട്ടുണ്ട്. പീറ്റർബറോ ഹാർപ്പ് ആന്റ് ലൈർ മ്യൂസിക് സ്കൂളിൽ പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകൻ ആൽബർട്ട് വിജയന് കീഴിലാണ് എർലീൻ കീബോർഡിൽ പരിശീലനം നേടുന്നത്.

മായിക സംഗീതത്തിന്റെ മാന്ത്രിക വേദിയിൽ സംഗീതാസ്വാദകർക്ക് മുമ്പിൽ എത്തുന്ന സഹോദരങ്ങൾ എഡ്സൽ ഡെറീഷ്, എർലീൻ ഡെറീഷ് എന്നീ കൌമാര പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ൽ 27/08/2020, വ്യാഴം 5 P M ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു. “LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്
.
വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.

ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.