1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2019

ബിജു: MAKന്റെ 2019 ഓണം വിപുലമായ പരിപാടികളോടെ സെപ്തംബര് ഇരുപത്തിഒന്നാം തീയ്യതി കൊണ്ടാടി. രാവിലെ പതിനൊന്നു മണിയോടെ ആംഘാഷങ്ങൾക്ക് തുടക്കം കുറിച്ചു. മാവേലി മന്നനെ ചെണ്ട മേളവും പുലികളിയോടും കൂടെ വേദിയിലേക്ക് ആനയിച്ചു. പ്രാത്ഥന ഗാനത്തോടെ പ്രസിഡന്റ സുജിത സ്കറിയയുടെ നേതൃത്വത്തിൽ യോഗം ആരംഭിച്ചു. നാട്ടിൽ നിന്നും വന്ന മാക് മെമ്പേഴ്സിന്റെ മാതാപിതാക്കൾ ചടങ്ങിൽ അതിഥികൾ ആയി.സെക്രട്ടറി ഐറിസിന്റെ സ്വാഗത പ്രസംഗത്തിന് ശേഷം നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചു.

മലയാളിമങ്കമാർ തിരുവാതിര നൃത്തത്തിന് ചുവടുവച്ചപ്പോൾ കാണികൾക്ക് അക്ഷരാർത്ഥത്തിൽ ഒരു ദൃശ്യ വിസ്മയമായിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യക് ശേഷം കലാവിരുന്നുകൾ തുടർന്നു. മോഹിനിയാട്ടം, സിനിമാറ്റിക് നൃത്തങ്ങൾ, ഇൻസ്ട്രുമെന്റൽ മ്യൂസിക് ഗാനങ്ങൾ എന്നിവയാൽ സമൃദ്ധമായിരുന്നു കലാപരിപാടികൾ. ജൂലൈ മാസത്തിൽ നടന്ന സ്പോർട്സ് മത്സരങ്ങളിൽ വിജയികൾ ആയവർക്ക് മെഡലുകൾ സമ്മാനിച്ചു. എ ലെവൽ പരീഷയിൽ ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനെ മെഡൽ നൽകി മാക് അനുമോദിച്ചു.

അടുത്ത രണ്ടു വർഷത്തേക്കുള്ള ദാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ ആയി ജെയ്സൺ കളത്തിൽനെയും സെക്രട്ടറി ആയി ജെറിൻ ആന്റണിയെയും തിരഞ്ഞെടുത്തപ്പോൾ ഒപ്പം ഉരജസ്യലനായ ഒരു ട്രെഷറിനെയും മാക്നു ലെഭിച്ചു. ബിനോയി നായർ ആണ് ഈ സ്ഥാനം ഏറ്റെടുത്തത്. മാക് കലാപരിപാടികൾ ഏകോപിച്ചു നടത്താൻ കോഡിനേറ്റർസ് ആയി ജിസ് ടോണിയും , ബീന ജോമോൻ എന്നിവരെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന ദാരവാഹികൾ പുതിയ ഭാരവാഹികൾക്കു പൂക്കൾ നൽകി അനുമോദിച്ചു. ഏഴു മണിയോടെ പരിപാടികൾ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.