1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2019

അവസാന നിമിഷംവരെ നയാഗ്ര മലയാളികളെ മുൾമുനയിൽ നിർത്തിയ ആദ്യത്തെ നയാഗ്ര മലയാളി അസോസിയേഷൻ ജനകീയ തിരഞ്ഞെടുപ്പിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. ആകാംക്ഷയോടെ കാത്തിരുന്ന എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടാണ് ക്രിസ്മസ് ആഘോഷമാക്കി പുതിയ ഭാരവാഹികൾ അമരത്തേയ്ക്ക് എത്തിയത്.

ചിത്രത്തിൽ പിന്നിൽ നിന്നും ഇടത്തുനിന്നു വലത്തോട്ട്: മാത്യു എബ്രഹാം (ട്രസ്റ്റി) , ഇമ്മാനുവൽ മാത്യു (EC മെമ്പർ), അർജുൻ കുളത്തുങ്കൽ (EC മെമ്പർ), ജിത്തു ജോർജ് (ജോ. സെക്രട്ടറി ), സിജോ ജോസഫ് (വൈസ് പ്രസിഡന്റ്), ഡിന്നി ജെയിംസ് (ട്രസ്റ്റീ), ടോംഫിലിപ്പ് (EC മെംബർ), ഷെജി ജോസഫ് (ട്രസ്റ്റീ).

ഇരിക്കുന്നവർ ഇടത്തുനിന്നു വലത്തോട്ട്: സുജിത അനിൽകുമാർ (ട്രെഷറർ), ഷാജിമോൻ ജോൺ (സെക്രട്ടറി), മനോജ് ഇടമന (പ്രസിഡൻറ്), ക്രിസ്റ്റഫർ ലാൽ (EC മെംബർ), ആശ ചാക്കോ (ഓഡിറ്റർ).

വരും കാലങ്ങളിൽ ഒരു വലിയ മാറ്റത്തിന്റെ മുന്നറിയിപ്പുമായാണ് പുതിയ ടീം എത്തിയിരിക്കുന്നത്. പുതുമുഖങ്ങളെയും യുവ തലമുറയെയും നേതൃത്വ നിരയിലേക്കു കൊണ്ടുവനും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാനും പുതിയ കമ്മിറ്റി പ്രത്യേകം ശ്രദ്ധിച്ചു എന്നത് സ്വാഗതാർഹമാണ്. വിവിധ മേഖലകളിൽ പ്രവത്തന മികവ് തെളിയിച്ചിട്ടുള്ള നേതൃപാടവമുള്ള നല്ലൊരു നേതൃനിരയെ രംഗത്ത്‌ എത്തിക്കുവാൻ സാധിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.

പത്തിന പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ട് രംഗത്തു വന്ന ഭരണഭരണ സമിതി ഒട്ടേറെ പ്രവർത്തന മേഖലകളിൽ മുന്നിട്ടിറങ്ങും എന്നാണ് പ്രതീക്ഷ. നയാഗ്ര റീജിയനിൽ മലയാളി സാന്നിധ്യം ഏറെ പ്രകടമാക്കാനും സമൂഹത്തെ കൂടുതൽ പ്രവർത്തന മേഖലകളിലേക്ക് കൈപിടിച്ചുയർത്താനും ഈ കമ്മിറ്റിക്കു കഴിയുമെന്ന് പ്രസിഡന്റ് മനോജ് ഇടമന വ്യക്തമാക്കി.

എല്ലാ വരുടെയും അഭിപ്രായത്തെ പരിഗണിക്കാനും കൂട്ടായ മുന്നേറ്റം സാധ്യമാക്കാനും ഒന്നിച്ചു പ്രവർത്തിക്കാൻ സെക്രട്ടറി ഷാജിമോൻ ജോൺ തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. ആദ്യകാലം മുതൽ നയാഗ്ര മലയാളി അസോസിയേഷന്റെ അമരക്കാരനായി പ്രവർത്തിച്ചിട്ടുള്ള അനിൽ ചന്ദ്രപ്പലിൽ പുതിയ ടീമിന്റെ പ്രവർത്തനങ്ങൾക്ക് കരുത്താകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.