1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2015

2030 ഓടെ യുകെയില്‍ താമസിക്കുന്ന 75 ശതമാനം പുരുഷന്മാരും 65 ശതമാനം സ്ത്രീകളും അമിത ഭാരമുള്ളവരായിരിക്കുമെന്ന് പഠനം. യുകെ ആസ്ഥാനമായുള്ള ഗവേഷകരും ലോകാരോഗ്യ സംഘടനയുമാണ് ഇത്തരമൊരു മുന്നറിയിപ്പ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച്ച പ്രേഗില്‍ നടക്കുന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയില്‍ ഈ കണക്കുകള്‍ അവതരിപ്പിക്കും. റിപ്പോര്‍ട്ടിലുള്ള കണക്കുകളില്‍ ഏറ്റവും അധികം അമിതഭാരം ഉള്ള ആളുകള്‍ ഉണ്ടാകാന്‍ പോകുന്നത് അയര്‍ലണ്ടിലായിരിക്കും. ഇവിടുത്തെ 89 ശതമാനം പുരുഷന്മാരും 85 ശതമാനം സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. യുകെയില്‍ ഇത് പുരുഷന്മാര്‍ക്ക് 74 ശതമാനവും സ്ത്രീകള്‍ക്ക് 64 ശതമാനവുമാണ്. നിലവിലുള്ള കണക്കുകളും സര്‍വെയിലൂടെ ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയാണ് 57 രാജ്യങ്ങളിലെ അമിതഭാരക്കാരുടെ ഭാവി എന്തായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നത്.

ബോഡി മാസ് ഇന്‍ഡക്‌സ് 25 നും 29.9നും ഇടയ്ക്കാണെങ്കില്‍ അത് അമിതഭാരമെന്നും 30ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയെന്നുമാണ് റിപ്പോര്‍ട്ടില്‍ കണക്കാക്കിയിരിക്കുന്നത്.

യുകെയും അയര്‍ലണ്ടും കൂടാതെ ഗ്രീസ്, സ്‌പെയിന്‍, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളും പൊണ്ണത്തടി ഭീഷണി നേരിടുന്നുണ്ട്. ഒരു രാജ്യത്തിലെ ഭൂരിഭാഗം പേരും പൊണ്ണത്തടിയുള്ളവരാകുകയും ആരോഗ്യമുള്ളവര്‍ കുറവാകുകയും ചെയ്യുന്നത് സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ തരിച്ചടിയായേക്കും. വ്യായാമം ഇല്ലാത്ത ജീവിതരീതി, ജങ്ക് ഫുഡ്, കൗച്ച് കള്‍ച്ചര്‍ എന്നിവയാണ് പൊണ്ണത്തടി വര്‍ദ്ധിപ്പിക്കാന്‍ കാരണം. സ്‌കൂളുകളിലും മറ്റും വ്യായാമം പഠനത്തിന്റെ ഭാഗമാക്കിയില്ലെങ്കില്‍ വരുന്ന തലമുറയിലെ എല്ലാവരും പൊണ്ണത്തടിയന്മാരാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.